ഇന്ത്യയിൽ നിരവധി ആളുകൾ തൊഴിൽ കണ്ടെത്തുന്ന മേഖലയാണ് ഐടി (IT). യുവാക്കളുൾപ്പെടെ നിരവധി പേരാണ് ഈ രംഗത്തേക്ക് ആകർഷിക്കപ്പെടുന്നത്. ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും മികച്ച ഐടി സ്ഥാപനങ്ങളുടെ പട്ടിക പുറത്തു വിട്ടിരിക്കുകയാണ് പ്രൊഫഷണൽ നെറ്റ്വർക്കിങ്ങ് സൈറ്റ് ആയ ലിങ്ക്ഡിൻ (LinkedIn).
ഇന്ത്യയിലെ മികച്ച് 25 കമ്പനികളെയാണ് ലിങ്ക്ഡിൻ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതിൽ 14 ഉം ഐടി മേഖലയിൽ നിന്നുള്ളവയാണ്. 25 കമ്പനികളിൽ 23 ഉം സ്ഥിതി ചെയ്യുന്നത് ബംഗളൂരുവിലാണ്.
ടാറ്റ കൺസൾട്ടൻസി സർവീസസ്, ആക്സെഞ്ചർ, കോഗ്നിസന്റ് തുടങ്ങിയ കമ്പനികളാണ് പട്ടികയിൽ മുൻപന്തിയിലുള്ളത്. ലിങ്ക്ഡിനിലെ വിവരങ്ങൾ ക്രോഡീകരിച്ചാണ് പട്ടിക തയ്യാറാക്കിയതെന്നും പ്രധാനമായും ഏഴ് മാനദണ്ഡങ്ങളാണ് പരിഗണിച്ചതെന്നും കമ്പനി വ്യക്തമാക്കി. കമ്പനിയുടെ പുരോഗതി, മെച്ചപ്പെടാനുള്ള കഴിവ്, സ്ഥിരത, പുറത്തേക്കുള്ള അവസരങ്ങൾ, ആളുകൾ തമ്മിലുള്ള അടുപ്പം, അക്കാദമിക് പശ്ചാത്തലം, ലിംഗ വൈവിധ്യം, തുടങ്ങിയവയായിരുന്നു ആ ഏഴ് മാനദണ്ഡങ്ങൾ.
ഈ മാനദണ്ഡങ്ങൾ അനുസരിച്ച് ലിങ്ക്ഡിൻ തയ്യാറാക്കിയ പട്ടികയിൽ പെടുന്ന ഐടി കമ്പനികൾ താഴെപ്പറയുന്നവയാണ്.
മേൽപ്പറഞ്ഞ ഐടി കമ്പനികൾ കൂടാതെ, പ്രമുഖ കമ്പനികളായ റിലയൻസ് ഇൻഡസ്ട്രീസ്, ആദിത്യ ബിർള ഗ്രൂപ്പ്, ലാർസൻ ആൻഡ് ടൂബ്രോ ( (Reliance Industries, Aditya Birla Group, and Larsen & Toubro), എച്ച്ഡിഎഫ്സി(HDFC), ഐസിഐസിഐ (ICICI), ജെപി മോർഗൻ ചേസ് ( JP Morgan Chase), എന്നീ ബാങ്കിങ്ങ് കമ്പനികൾ, കോർപ്പറേറ്റ് സ്ഥാപനങ്ങളായ ഇവൈ, ഡെലോയിറ്റ് (EY and Deloitte), പരസ്യക്കമ്പനിയായ പബ്ലിസിസ് ഗ്രൂപ്പ് (Publicis Groupe), ഓട്ടോമോട്ടീവ് കമ്പനിയായ ബോഷ് (Bosch), ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് അല്ലെങ്കിൽ (HNL), എന്നീ സ്ഥാപനങ്ങളാണ് പട്ടികയിൽ ഇടം നേടിയത്.
2021 ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച് കുറഞ്ഞത് 500 ജീവനക്കാരെങ്കിലും ഉള്ള കമ്പനികളെയാണ് ലിങ്ക്ഡിൻ പരിഗണിച്ചത്. പേരന്റ് കമ്പനികൾ അല്ലാത്തവയെയും ഒഴിവാക്കിയിരുന്നു. സ്റ്റാഫിംഗ്, റിക്രൂട്ടിംഗ് സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവയെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. മൈക്രോസോഫ്റ്റ്, മൈക്രോസോഫ്റ്റ് ഉപസ്ഥാപനങ്ങൽ എന്നിവയെയും ഒഴിവാക്കിയിരുന്നു.
തൊഴിൽ ദാതാക്കളായ വ്യവസായങ്ങൾക്കും ഉദ്യോഗാർത്ഥികൾക്കും വേണ്ടിയുള്ള സോഷ്യൽ നെറ്റ് വർക്കിങ് പ്ലാറ്റ്ഫോമാണ് ലിങ്ക്ഡ് ഇൻ. മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. അലക്സ ഇന്റർനെറ്റ് റാങ്കിങിൽ 20-ാം സ്ഥാനത്താണ് ഈ വെബ്സൈറ്റ്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.