• HOME
 • »
 • NEWS
 • »
 • money
 • »
 • OPPO A52: 20,000 രൂപയിൽ താഴെ വിലയുള്ള ഏറ്റവും മികച്ച സ്മാർട്ട്ഫോൺ

OPPO A52: 20,000 രൂപയിൽ താഴെ വിലയുള്ള ഏറ്റവും മികച്ച സ്മാർട്ട്ഫോൺ

മികച്ച ഡിസ്പ്ലേയും വലിയ ബാറ്ററിയും സ്റ്റോറേജും ക്വാഡ്-കാമറ സൗകര്യവുമുള്ള OPPO A52 കീശ കാലിയാകാതെ സ്വന്തമാക്കാം

OPPO A52

OPPO A52

 • Share this:
  കീശ കാലിയാകാതെ തന്നെ മികച്ച ഒരു സ്മാർട്ട്ഫോൺ സ്വന്തമാക്കുക എന്നത് ഏവരുടെയും സ്വപ്നമാണ്. OPPO A52ൻറെ വരവോടെ ആ സ്വപ്നം യാഥാർഥ്യമാവുകയാണ്. മികച്ച ഡിസ്പ്ലേയും വലിയ ബാറ്ററിയും സ്റ്റോറേജും ക്വാഡ്-കാമറ സൗകര്യവുമുള്ള, ദിവസം മുഴുവൻ ഉപയോഗിക്കാവുന്ന ഈ ഫോൺ കീശ കാലിയാകാതെ സ്വന്തമാക്കാം. OPPO A52 ഇപ്പോൾ തന്നെ സ്വന്തമാക്കാനുള്ള ഏതാനും കാരണങ്ങൾ ഇതാ.

  പിടിച്ചിരുത്തുന്ന FHD+, പിന്നെ പഞ്ച് ഹോൾ ഡിസ്പ്ലേയും

  FHD+ 2400x1080 നിയോ ഡിസ്പ്ലെ റെസല്യൂഷനും പഞ്ച് ഹോളിൽ വെറും 1.73 മില്ലിമീറ്റർ വിടുന്നതും മൂലം OPPO A52 ആദ്യ കാഴ്ച്ചയിൽ തന്നെ മനോഹരമാണ്. 6.5" സ്ക്രീനിൻറെ മികച്ച റെസല്യൂഷനു പുറമെ 90.5% വരുന്ന സ്ക്രീൻ-ബോഡി അനുപാതം വീഡിയോകൾ കാണുന്നതും കളിക്കുന്നതും എളുപ്പമാക്കുന്നു.
  ആകാശത്തിൻറെ വർണങ്ങളിൽ നിന്ന് പ്രചോദമുൾക്കൊണ്ട കോൺസ്റ്റലേഷൻ ഡിസൈൻ എന്ന് പേരുള്ള 3D ക്വാഡ്-കർവ് ഡിസൈനാണ് OPPO A52ൻറേത്. വിരലടയാളങ്ങൾ പതിയാതെ വൃത്തിയായിരിക്കുന്ന പിൻഭാഗവും വെറും 192 ഗ്രാം ഭാരവും ഇതിനെ മനോഹരമാക്കുന്നു. കൂടാതെ 480 നിറ്റ്സ് വരെ ബ്രൈറ്റ്നെസ് ഉള്ളതിനാൽ കണ്ണഞ്ചുന്ന സൂര്യപ്രകാശത്തിലും നിങ്ങൾക്ക് സ്ക്രീനിലുള്ളത് വായിക്കാൻ കഴിയുന്നു. ഒരു കൈ മാത്രം ഉപയോഗിച്ച് ഫോൺ തുറക്കാൻ ഒരു വശത്തായി വിരലടയാളം തിരിച്ചറിയുന്ന സൗകര്യമുള്ളത് ഫോൺ ഉപയോഗം ലളിതമാക്കുന്നു.

  TUV റൈൻലൻഡ് അംഗീകരിച്ച ഇതിലെ ഐ കെയർ മോഡ് കണ്ണുകളെ നീല വെളിച്ചത്തിൽ നിന്നും സംരക്ഷിച്ച് അവയുടെ മേലുള്ള സമ്മർദ്ദം കുറയ്ക്കുന്നു. ഈ സൗകര്യമുള്ള മറ്റു ഫോണുകൾക്ക് OPPO വാഗ്ദാനം ചെയ്യുന്നതിൻറെ ഇരട്ടിയോളം വില വരുമെന്ന ഒരൊറ്റ കാരണം മതി A52 വാങ്ങുവാൻ.

  മികച്ച പ്രകടനം

  6GB RAM, 128GB സ്റ്റോറേജ് എന്നിവയുള്ള OPPO A52 നിങ്ങൾ നൽകുന്ന ഏത് ജോലിയും എളുപ്പത്തിൽ ചെയ്യുന്നു. OPPO അവതരിപ്പിക്കുന്ന ഹൈപ്പർ ബൂസ്റ്റും ശക്തിയേറിയ Qualcomm സ്നാപ്ഡ്രാഗൺ 665 പ്രോസസറും സ്മാർട്ട്ഫോണിൻറെ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്തി, ഊർജ ഉപഭോഗം കുറച്ച് ഓരോ തവണയും മികച്ച പ്രകടനം കാഴ്ചവെക്കുന്നു.

  ദിവസം മുഴുവൻ ഉപയോഗിക്കൂ

  ദിവസം മുഴുവൻ ഇടതടവില്ലാത്ത ഫോൺ ഉപയോഗം സാധ്യമാക്കുന്നതാണ് ഈ ഫോണിലെ 5000mAh വരുന്ന ബാറ്ററി. കൂടാതെ ഫോണിനെ അതിവേഗത്തിൽ ചാർജ് ചെയ്യുന്ന 18W ഫാസ്റ്റ് ചാർജിംഗും OPPO A52ൽ അടങ്ങിയിരിക്കുന്നു. അതിനും പുറമെ റിവേഴ്സ് ചാർജിംഗ് സൗകര്യം ലഭ്യമായതിനാൽ മറ്റു ഡിവൈസുകൾ ഉപയോഗിച്ചും OPPO A52 ചാർജ് ചെയ്യാം.

  https://twitter.com/oppomobileindia/status/1271380046633029632/photo/1

  മനോഹരമായ ചിത്രങ്ങൾ പകർത്തൂ

  12MP അൾട്രാ HD അടങ്ങിയ ക്വാഡ് കാമറ സൗകര്യമുള്ളതാണ് പുതിയ OPPO A52. പ്രധാന കാമറക്ക് പുറമെ 8MP അൾട്രാ-വൈഡ്-ആംഗിൾ ലെൻസും 2MP പോർട്രെയ്റ്റ് ലെൻസും 2MP മോണോ ലെൻസും ഇതിലുണ്ട്. 12MP കാമറ മനോഹരവും വ്യക്തവുമായി ചിത്രങ്ങൾ പകർത്തുമ്പോൾ 119.1 ഡിഗ്രി വൈഡ്-ആംഗിൾ ലെൻസും സവിശേഷമായ രണ്ട് പോർട്രെയ്റ്റ്-സ്റ്റൈൽ ലെൻസുകളും അവയെ മിഴിവുറ്റതാക്കുന്നു.

  വലിയ അപ്പർച്ചറും അൾട്രാ നൈറ്റ് മോഡ് 2.0യും ഉള്ളതിനാൽ രാത്രിസമയത്തും വ്യക്തമായി തന്നെ ചിത്രങ്ങൾ പകർത്താം. സ്റ്റൈൽ ഇമേജുകളും ഫിൽറ്ററുകളും ഡ്യൂവൽ പോർട്രെയ്റ്റ് ലെൻസുകളും AI മുഖേനയുള്ള മോടി കൂട്ടലും ഉപയോഗിച്ച് മികച്ച സെൽഫികൾ എടുക്കാം. OPPO A52ൽ അടങ്ങിയിട്ടുള്ള ഗൈറോസ്കോപ്പും ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷനും വഴി 4K റെസല്യൂഷനിൽ മിഴിവാർന്ന വീഡിയോകൾ പകർത്താം. OPPO A52ലെ Soloop വീഡിയോ എഡിറ്ററും രസകരമായ ഫിൽറ്ററുകളും ഉപയോഗിച്ച് വീഡിയോകൾ വേഗത്തിൽ എഡിറ്റ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ താരമാകാം. ചിത്രങ്ങളാകട്ടെ വീഡിയോകളാകട്ടെ OPPO A52 അതിശയകരമായ രീതിയിൽ അവ പകർത്തി നിങ്ങളുടെ മനം കവരുന്നു.

  ഇഷ്ടപ്പെടാൻ കൂടുതൽ കാരണങ്ങൾ

  OPPO A52ൽ ഉപയോഗിക്കുന്ന ആൻഡ്രോയ്ഡ് 10ൽ നിർമിച്ച ഏറ്റവും പുതിയ ColorOS 7.1 ഉപഭോക്താക്കൾക്ക് മികച്ച അനുഭവം പ്രദാനം ചെയ്ത് തടസങ്ങളില്ലാത്ത പ്രവർത്തനം ഉറപ്പുവരുത്തുന്നു. ഇതിലെ ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ സറൗണ്ട് സൗണ്ട് സാധ്യമാക്കുമ്പോൾ Dirac 2.0 സൗണ്ട് ഇഫക്റ്റ് സ്വമേധയാ സംഗീതം, വീഡിയോകൾ, കളികൾ എന്നിവക്ക് പ്രത്യേകം സംവിധാനമൊരുക്കുന്നു.
  ഈ സ്മാർട്ട്ഫോണിലെ മൾട്ടിപ്പിൾ മോഡ് സൗകര്യം ഉപയോഗിച്ച് ജോലിയും വിനോദവും മാറി മാറി ചെയ്യാം, അതും അതത് വിവരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട് തന്നെ. Wi-Fi, LTE, ബ്ലൂടൂത്ത്, 3.5mm ഹെഡ്ഫോൺ ജാക്ക്, ചാർജിംഗിനായി USB ടൈപ്പ് C പോർട്ട് എന്നിവ ഇതിലുണ്ട്.
  ട്വൈലൈറ്റ് ബ്ലാക്ക്, സ്ട്രീം വൈറ്റ് എന്നീ നിറങ്ങളിൽ Amazon, Flipkart എന്നിവയിലും കൂടാതെ കടകളിലും ലഭ്യമായ OPPO A52ൻറെ വില 16,990 രൂപയാണ്. ഉപഭോക്താക്കൾക്ക് ആകർഷകമായ EMI സൗകര്യം, ക്രെഡിറ്റ് അഥവാ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പലിശയില്ലാത്ത EMI, ബാങ്ക് ഓഫ് ബറോഡയുടെ ക്രെഡിറ്റ് കാർഡ് EMIയിലും ഫെഡറൽ ബാങ്കിൻറെ ഡെബിറ്റ് കാർഡ് EMIയിലും 5% ക്യാഷ്ബാക്ക് എന്നിവ ലഭ്യമാണ്.

  OPPO A52 വൈകാതെ തന്നെ 4GB+128GB, 8GB+128GB എന്നിവയോടു കൂടിയും ലഭ്യമാകുന്നതാണ്. ഇതിനൊപ്പം OPPO Enco W11യുടെ ഉപയോഗവും ഞങ്ങൾ ശുപാർശ ചെയ്യുന്നു. ചെവികൾക്കുള്ളിൽ ഒതുങ്ങുന്ന ഈ വയർലെസ് ഹെഡ്ഫോണുകൾക്ക് പൊടിയും വെള്ളവും തടയുന്നതിൽ IP55 അംഗീകാരവുമുണ്ട്.
  20 മണിക്കൂർ വരെ പ്രവർത്തിക്കുന്ന ഈ ഹെഡ്ഫോണിലെ തടസങ്ങൾ കുറഞ്ഞ ബ്ലൂടൂത്ത് സൗകര്യം കേൾവിയിൽ നിങ്ങൾക്ക് മികച്ച അനുഭവം പ്രദാനം ചെയ്യുന്നു. ഒരൊറ്റ ചാർജിംഗിൽ 5 മണിക്കൂർ വരെയും 15 മിനിറ്റിൻറെ ചാർജിംഗിൽ പിന്നെയും ഒരു മണിക്കൂർ കൂടിയും ഇത് ഉപയോഗിക്കാൻ സാധിക്കുന്നു. (ഫ്ലിപ്കാർട്ടിൽ OPPO Enco W11 2499 രൂപ വിലയിൽ വാങ്ങൂ.)

  OPPO A52വും Enco W11നും ഒപ്പം വാങ്ങി 20,000 രൂപയിൽ താഴെ മികച്ച സ്മാർട്ട്ഫോൺ അനുഭവം സ്വന്തമാക്കൂ. ഇതിലും കുറഞ്ഞ വില സ്വപ്നങ്ങളിൽ മാത്രം!
  Published by:user_49
  First published: