ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Artificial Intelligence) അധിഷ്ഠിതമായ ആപ്ലിക്കേഷനുകൾ (Applications) വികസിപ്പിക്കാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ തീർച്ചയായും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം. ഇതിനായി തുടക്കക്കാർ എന്ന നിലയിൽ നിങ്ങൾക്ക് ചില ഓൺലൈൻ ലേണിംഗ് പോർട്ടലുകൾ (Online Learing Portals) വഴി എഐ കോഴ്സുകൾ (AI Courses) തിരഞ്ഞെടുക്കാം. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ എഐ എന്താണെന്നും അതിന്റെ പ്രയോഗികതയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും ഏറ്റവും നല്ല മാർഗമാണ് ഈ കോഴ്സുകൾ.
ആധുനിക ലോകത്ത് എഐയുടെ പ്രസക്തി
മനുഷ്യരുടേത് പോലെ ചിന്തിക്കാനും തീരുമാനമെടുക്കാനുമുള്ള കഴിവുകൾ കമ്പ്യൂട്ടറുകളിലേയ്ക്കും മെഷീനുകളിലേയ്ക്കും പകർത്തുന്നതിനാണ് എഐ ഉപയോഗിക്കുന്നത്. എഞ്ചിനീയർമാർക്ക് മാത്രമല്ല മറ്റ് ആളുകൾക്കും ഈ മേഖലയിൽ പ്രവർത്തിക്കാൻ കഴിയും. കാരണം നിരവധി മേഖലകൾ ഇതിന് കീഴിൽ വരുന്നുണ്ട്. ടെക്‌സ്‌റ്റ് സന്ദേശങ്ങൾ സ്വയം പൂർത്തിയാക്കുന്നത് മുതൽ നിങ്ങളുടെ സേർച്ച് പാറ്റേണുകളെ അടിസ്ഥാനമാക്കി യൂട്യൂബിൽ (YouTube) വീഡിയോകൾ ശുപാർശ ചെയ്യുന്നത് വരെ ഇതിൽ ഉൾപ്പെടുന്നു. വലിയ വ്യവസായങ്ങളെ മുതൽ നമ്മുടെ ദൈനംദിന ജീവിതത്തിലെ ചെറിയ കാര്യങ്ങളെ വരെ എഐ മെച്ചപ്പെടുത്തുന്നു.
Also Read-
ഏറ്റവും മികച്ച ദൃശ്യാനുഭവം ആസ്വദിക്കൂ ONE PLUS അവതരിപ്പിക്കുന്ന ഏറ്റവും പുതിയ മോഡലുകളായ ONE PLUS TV Y1S and TV Y1S Edge-ലൂടെ; ഫെബ്രുവരി 21 മുതല്‍ വിപണിയില്തുടക്കക്കാർക്കുള്ള മികച്ച ഓൺലൈൻ എഐ കോഴ്സുകൾ ഏതൊക്കെയാണെന്ന് നോക്കാം..
എഐ ഫോർ എവരിവൺ (AI For Everyone)DeepLearning.AI-യുമായി സഹകരിച്ച് കോഴ്സെറ (Coursera) തയ്യാറാക്കിയിരിക്കുന്ന ഒരു എഐ കോഴ്സാണിത്. എഐയെക്കുറിച്ചും ഈ മേഖലയിൽ ഉപയോഗിക്കുന്ന വിവിധ പദങ്ങളെ കുറിച്ചും സമഗ്രമായ രീതിയിലാണ് ഈ കോഴ്സിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രശസ്ത കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ ആൻഡ്രൂ എൻജിയാണ് ഈ 12 മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സ് പഠിപ്പിക്കുന്നത്. ഇത് നിങ്ങളുടെ എഐ സംബന്ധിച്ച പദാവലി വികസിപ്പിക്കുന്നതിന് സഹായിക്കുന്നു. ഓൺലൈനായും ഓഫ്‌ലൈനായും സഹ പ്രോഗ്രാമർമാരുമായും മറ്റ് വിദഗ്ധരുമായും എഐ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനും ഈ കോഴ്സ് നിങ്ങളെ അനുവദിക്കുന്നു.
CS50s ഇൻട്രൊഡക്ഷൻ ടു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിത്ത് പൈത്തൺ (CS50's Introduction to Artificial Intelligence with Python)Also Read-
Smartphone |4 വർഷത്തിനുള്ളിൽ ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 100 കോടി കടക്കും: റിപ്പോർട്ട്ഹാർവാർഡ് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് കോഴ്‌സെറ വികസിപ്പിച്ചെടുത്ത ഒരു കോഴ്‌സാണിത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ യഥാർത്ഥ വെല്ലുവിളികൾ പരിഹരിക്കുന്നതിനുള്ള ആദ്യപടി എന്ന നിലയിൽ പഠിക്കാൻ കഴിയുന്ന ഒരു കോഴ്സാണിത്. ഗെയിം-പ്ലേയിംഗ് എഞ്ചിനുകൾ, കൈയക്ഷരം തിരിച്ചറിയൽ, മെഷീൻ ട്രാൻസലേഷൻ എന്നിവ പോലുള്ള പുതിയ കാലത്തെ സാങ്കേതികവിദ്യകൾക്ക് പിന്നിലെ സിദ്ധാന്തങ്ങളാണ് ഈ കോഴ്സിലൂടെ വിശദീകരിക്കുന്നത്. ആധുനിക എഐയ്ക്ക് കീഴിലുള്ള ആശയങ്ങളും അൽഗൊരിതങ്ങളും വിശദമായി പ്രതിപാദിക്കുന്ന കോഴ്സാണിത്.
ഐബിഎം അപ്ലൈഡ് എഐ പ്രൊഫഷണൽ സർട്ടിഫിക്കറ്റ് (IBM Applied AI Professional Certificate)ഐബിഎം തയ്യാറാക്കിയിട്ടുള്ള ആറ് മൊഡ്യൂളുകൾ അടങ്ങിയ ഒരു സർട്ടിഫിക്കറ്റ് പ്രോഗ്രാമാണിത്. എഐ സാങ്കേതികവിദ്യയെക്കുറിച്ചും അതിന്റെ പ്രായോഗികതയെക്കുറിച്ചും ഉപയോഗിക്കുന്ന സാഹചര്യങ്ങളെക്കുറിച്ചും നിങ്ങൾക്ക് മികച്ച ധാരണ നൽകുന്ന കോഴ്സാണിത്. മെഷീൻ ലേണിംഗ്, ഡാറ്റാ സയൻസ്, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ്, പിക്ചർ ക്ലാസിഫിക്കേഷൻ, ഇമേജ് പ്രോസസ്സിംഗ്, ഐബിഎം വാട്ട്സൺ എഐ സേവനങ്ങൾ, ഓപ്പൺസിവി, എപിഐകൾ തുടങ്ങിയ അത്യാധുനിക വിഷയങ്ങളെക്കുറിച്ചും ഉപകരണങ്ങളെക്കുറിച്ചുമാണ് ഇതുവഴി നിങ്ങൾ പഠിക്കുക. നിങ്ങൾക്ക് മുൻ പ്രോഗ്രാമിംഗ് പരിചയം ഇല്ലെങ്കിൽ പോലും, പൈത്തൺ ഉപയോഗിച്ച് വെബിൽ എഐ ആപ്ലിക്കേഷനുകൾ എങ്ങനെ രൂപകൽപ്പന ചെയ്യാമെന്നും നിർമ്മിക്കാമെന്നും ഈ കോഴ്സ് നിങ്ങളെ പഠിപ്പിക്കും.
ദി ബിഗിനേഴ്സ് ഗൈഡ് ടു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻ യൂണിറ്റി (The Beginner's Guide to Artificial Intelligence in Unity)ഗൂഗിൾ പ്ലേ, ആപ്പ് സ്റ്റോർ ഗെയിമുകളിൽ നോൺ-പ്ലേയർ ക്യാരക്ടറുകൾ ഡിസൈൻ ചെയ്യാനും മാനേജ് ചെയ്യാനും C# എങ്ങനെ ഉപയോഗിക്കാമെന്നാണ് 15 മണിക്കൂർ ദൈർഘ്യമുള്ള ഈ കോഴ്സ് നിങ്ങളെ പഠിപ്പിക്കുന്നത്. ഈ കോഴ്‌സ് പൂർത്തിയാക്കുന്നതോടെ എൻപിസിയെക്കുറിച്ച് (NPC) നിങ്ങൾക്ക് കൂടുതൽ അറിവ് നേടാൻ സാധിക്കും. NPCകൾ എങ്ങനെ സൃഷ്‌ടിക്കാമെന്നും അവ നിലവിലുള്ള ആപ്ലിക്കേഷനുകളിൽ എങ്ങനെ പ്രയോഗിക്കണമെന്നും നിങ്ങൾ പഠിക്കും. ഗെയിമുകളിലെ എഐയുടെ പ്രാധാന്യത്തെക്കുറിച്ചും അത് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും നിങ്ങളുടെ സ്വന്തം പ്രോജക്റ്റുകളിൽ എങ്ങനെ ഇവ പ്രയോഗിക്കാമെന്നും നിങ്ങൾക്ക് സമഗ്രമായ അറിവ് ലഭിക്കുന്ന കോഴ്സാണിത്.
ഇൻട്രൊഡക്ഷൻ ടു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Introduction to Artificial Intelligence)എഐ എന്താണെന്നും അതിന്റെ ഉപയോഗങ്ങളും ആപ്ലിക്കേഷനുകളും വ്യക്തമാക്കുന്ന 11 മണിക്കൂർ കോഴ്‌സാണിത്. ഇതുവഴി നിങ്ങൾക്ക് എഐയെകുറിച്ചുള്ള അടിസ്ഥാന ആശയങ്ങളും മെഷീൻ ലേണിംഗ്, ഡീപ് ലേണിംഗ്, ന്യൂറൽ നെറ്റ്‌വർക്കുകൾ തുടങ്ങിയ അനുബന്ധ വിഷയങ്ങളെക്കുറിച്ചും അടിസ്ഥാനപരമായ അറിവ് ലഭിക്കും. എഐയുടെ പ്രവർത്തനം വ്യക്തമാക്കുന്ന ഒരു മിനി-പ്രൊജക്‌ടും കോഴ്സ് തിരഞ്ഞെടുക്കുന്നവർ പൂർത്തിയാക്കേണ്ടതുണ്ട്. പ്രൊജക്ട് വിജയകരമായി പൂർത്തിയാക്കിയാൽ നിങ്ങൾക്ക് ഒരു സർട്ടിഫിക്കറ്റ് ലഭിക്കും. ഈ കോഴ്‌സിന് മുൻ പ്രോഗ്രാമിംഗ് പരിചയമോ കമ്പ്യൂട്ടർ സയൻസ് പരിജ്ഞാനമോ ആവശ്യമില്ല.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് A-Z™: ലേൺ ഹൌ ടു ബിൽഡ് ആൻ എഐ (Artificial Intelligence A-Z™: Learn How To Build An AI)കിറിൽ എറെമെൻകോയും അദ്ദേഹത്തിന്റെ സൂപ്പർ ഡാറ്റ സയൻസ് ടീമും ചേർന്നാണ് ഈ 18 മണിക്കൂർ ദൈർഘ്യമുള്ള യുഡെമി കോഴ്‌സ് വികസിപ്പിച്ചെടുത്തത്. റിയൽ വേൾഡ് ആപ്ലിക്കേഷനുകൾക്കായി ഡാറ്റ സയൻസ്, മെഷീൻ ലേണിംഗ്, ഡീപ്പ് ലേണിംഗ് എന്നിവയുമായി സംയോജിച്ചുള്ള എഐ സാങ്കേതികവിദ്യയാണ് കോഴ്സിൽ പഠിപ്പിക്കുന്നത്. ഡൂമിൽ ഒരു ലെവൽ പാസാക്കുക, സെൽഫ് ഡ്രൈവിംഗ് കാറുകൾക്കായി ലോജിക്ക് സൃഷ്ടിക്കുക എന്നിങ്ങനെയുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചാണ് ഈ കോഴ്സിലൂടെ നിങ്ങളെ പഠിപ്പിക്കുന്നത്. ഈ കോഴ്‌സ് എല്ലാവർക്കുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ്. അതിനാൽ നിങ്ങൾക്ക് സങ്കീർണ്ണമായ കണക്കുകളോ ന്യൂറൽ നെറ്റ്‌വർക്കുകളോ പഠിക്കേണ്ടി വരില്ല.
ഗൂഗിൾ എഐ (Google AI)എഐ പഠിക്കുന്നതിലൂടെ സോഷ്യൽ മീഡിയ സൈറ്റുകളെ എങ്ങനെ സഹായിക്കാമെന്നാണ് ഈ കോഴ്സ് വഴി വിദ്യാർത്ഥികൾ പഠിക്കുന്നത്. ഇത് ഉപഭോക്താക്കളെ ഹാക്കിംഗിൽ നിന്നും മറ്റും സംരക്ഷണം നൽകുന്നതിനും സിസ്റ്റത്തിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനും സഹായിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.