• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

10000ൽ താഴെ വിലയുള്ള ഏറ്റവും മികച്ച സ്‌മാർട്ട് ഫോണുകൾ ഇവയാണ്!


Updated: May 13, 2018, 6:26 PM IST
10000ൽ താഴെ വിലയുള്ള ഏറ്റവും മികച്ച സ്‌മാർട്ട് ഫോണുകൾ ഇവയാണ്!

Updated: May 13, 2018, 6:26 PM IST
നിങ്ങൾ പുതിയ സ്‌മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? പതിനായിരം രൂപയിൽ താഴെയുള്ള മോഡലാണ് ഉദ്ദേശിക്കുന്നതെങ്കിൽ നിങ്ങളെ സഹായിക്കുന്ന ചില മാർഗനിർദ്ദേശങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു...

1, ഷവോമി റെഡ് മി നോട്ട് 5(9999 രൂപ)

പതിനായിരം രൂപയിൽ താഴെ വിലയുള്ള ഏറ്റവും മികച്ച ഷവോമി മോഡലാണിത്. മികച്ച പ്രവർത്തനക്ഷമതയും മിഴിവേകുന്ന ക്യാമറയും, നീണ്ട ബാറ്ററി ലൈഫും മെറ്റാലിക് ബോഡിയുമൊക്കെ റെഡ് മി നോട്ട് 5-ന്‍റെ പ്രത്യേകതകളാണ്

-5.99 ഇഞ്ച് ഡിസ്പ്ലേ
-ക്വാൽകോം സ്നാപ്ഡ്രാഗൺ 625 പ്രോസസർ
Loading...
-ആൻഡ്രോയ്ഡ് നോഗട്ട് ഓപ്പറേറ്റിങ് സിസ്റ്റം
-4000 എംഎഎച്ച് ബാറ്ററി
-12 എംപി റിയർ ക്യാമറ, അഞ്ച് എംപി ഫ്രണ്ട് ക്യാമറ
- മൂന്ന് ജിബി റാം/32ജിബി സ്റ്റോറേജ്

2, മോട്ടോ ജി5എസ്- 4ജിബി റാം(9999 രൂപ)

ആൻഡ്രോയ്ഡ് ഒഎസിന്‍റെ എല്ലാ സൌകര്യങ്ങളും ആസ്വദിക്കാനാകുന്ന മോട്ടോ ജി5എസ് ഉപയോഗിച്ച് ചെറിയ വെളിച്ചത്തിൽപ്പോലും മികച്ച സെൽഫികൾ എടുക്കാനാകും.
-5.2 ഇഞ്ച് ഡിസ്പ്ലേ
-ക്വാൽകോം സ്നാപ്ഡ്രാഗൺ 430 പ്രോസസർ
-ആൻഡ്രോയ്ഡ് നോഗട്ട് ഓപ്പറേറ്റിങ് സിസ്റ്റം
-3000 എംഎഎച്ച് ബാറ്ററി
-16 എംപി റിയർ ക്യാമറ, അഞ്ച് എംപി ഫ്രണ്ട് ക്യാമറ
- നാല് ജിബി റാം/32ജിബി സ്റ്റോറേജ്

3, ലെനോവോ കെ8 പ്ലസ്

ഡ്യൂവൽ ക്യാമറയും മികച്ച ബാറ്ററി ലൈഫും വാഗ്ദ്ധാനം ചെയ്യുന്ന പതിനായിരം രൂപയിൽ താഴെ വിലയുള്ള സ്‌മാർട്ട്ഫോണാണിത്.
-5.2 ഇഞ്ച് ഡിസ്പ്ലേ
-മീഡിയാടെക് എംടി6757 ഹലോ പി25 പ്രോസസർ
-ആൻഡ്രോയ്ഡ് നോഗട്ട് ഓപ്പറേറ്റിങ് സിസ്റ്റം
-4000 എംഎഎച്ച് ബാറ്ററി
-13+5 എംപി ഡ്യൂവൽ റിയർ ക്യാമറ, എട്ട് എംപി ഫ്രണ്ട് ക്യാമറ
- മൂന്ന്/നാല് ജിബി റാം/32ജിബി സ്റ്റോറേജ്

4, ഷവോമി റെഡ്മി 4(8999 രൂപ)

ഈ പട്ടികയിൽ ഇടംപിടിച്ചിട്ടുള്ള രണ്ടാമത്തെ ഷവോമി മോഡലാണിത്. ഉയർന്ന ബാറ്ററി ലൈഫും ഫിംഗർ പ്രിന്‍റ് സ്കാന്നറുമാണ് ഈ മോഡലിന്‍റെ എടുത്തുപറയേണ്ട സവിശേഷതകൾ.
-5 ഇഞ്ച് ഡിസ്പ്ലേ
-ക്വാൽകോം സ്നാപ്ഡ്രാഗൺ 435 പ്രോസസർ
-ആൻഡ്രോയ്ഡ് മാർഷ് മാലോ ഓപ്പറേറ്റിങ് സിസ്റ്റം
-4100 എംഎഎച്ച് ബാറ്ററി
-13 എംപി റിയർ ക്യാമറ, അഞ്ച് എംപി ഫ്രണ്ട് ക്യാമറ
- മൂന്ന് ജിബി റാം/32ജിബി സ്റ്റോറേജ്

5, ഇൻഫിനിക്സ് ഹോട്ട് എസ്3(8999)

സെൽഫി പ്രിയരുടെ മനംകവരുന്ന മോഡലാണ് ഇൻഫിനിക്സ് ഹോട്ട് എസ് 3. ഇന്ത്യയിൽ അറിയപ്പെട്ടുവരുന്ന ഹോങ്കോങ് ബ്രാൻഡാണ് ഇത്. കുറഞ്ഞ വിലയിൽ മികച്ച പ്രത്യേകതകൾ വാഗ്ദ്ധാനം ചെയ്യുന്ന മോഡലാണിത്.
-5.65 ഇഞ്ച് ഡിസ്പ്ലേ
-ക്വാൽകോം സ്നാപ്ഡ്രാഗൺ 430 പ്രോസസർ
-ആൻഡ്രോയ്ഡ് ഒറിയോ ഓപ്പറേറ്റിങ് സിസ്റ്റം
-4000 എംഎഎച്ച് ബാറ്ററി
-13 എംപി റിയർ ക്യാമറ, 20 എംപി ഫ്രണ്ട് ക്യാമറ
- മൂന്ന് ജിബി റാം/32ജിബി സ്റ്റോറേജ്
First published: May 13, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍