നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Best Smartphones | 2021ൽ പുറത്തിറക്കിയ 30,000 രൂപയില്‍ താഴെ വിലയുള്ള മികച്ച സ്മാര്‍ട്ട്ഫോണുകൾ

  Best Smartphones | 2021ൽ പുറത്തിറക്കിയ 30,000 രൂപയില്‍ താഴെ വിലയുള്ള മികച്ച സ്മാര്‍ട്ട്ഫോണുകൾ

  30,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം

  സ്മാർട്ട് ഫോണുകൾ

  സ്മാർട്ട് ഫോണുകൾ

  • Share this:
   2021ൽ ഇന്ത്യയിൽ 30,000 രൂപയ്ക്ക് താഴെയുള്ള ധാരാളം സ്മാർട്‌ഫോണുകൾ (smartphones) പുറത്തിറക്കിയിരുന്നു. ഷവോമി (Xiaomi), വൺപ്ലസ് (OnePlus), ഐക്യൂ (iQoo), റിയൽമി (Realme) എന്നീ കമ്പനികളുടെ സ്മാർട്ട്ഫോണുകളാണ് (Smartphone) അവയിൽ പ്രധാനപ്പെട്ടവ. ഇതിൽ മിക്ക സ്മാർട്‌ഫോണുകളിലും 5ജി (5G) സപ്പോർട്ട് കണക്ടിവിറ്റിയും ലഭ്യമാണ്. 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം:

   സാംസങ് ഗാലക്‌സി എം52 5ജി (samsung galaxy m52 5g)

   മികച്ച ഡിസൈനാണ് ഈ ഫോണിന്റെ പ്രധാന സവിശേഷത. സാംസങ് ഗാലക്സി എം51ന്റെ പിൻഗാമിയായാണ് ഈ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ സാംസങ് ഗാലക്സി എം52 5ജിയ്ക്ക് 6.67 ഇഞ്ച് വലിപ്പമുള്ള ഫുൾഎച്ച്ഡി+ സൂപ്പർ അമോഎൽഇഡി ഡിസ്പ്ലേയാണുള്ളത്. ആൻഡ്രോയിഡ് 11ലാണ് ഈ മിഡ് റേഞ്ച് ഫോൺ പ്രവർത്തിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778 ജി പ്രോസസറാണ് ഫോണിന് കരുത്ത് നൽകുന്നത്. 64 മെഗാപിക്‌സലിന്റെ പ്രധാന ക്യാമറ ഉൾപ്പെടെ മൂന്ന് ക്യാമറകളാണ് ഫോണിനുള്ളത്. ഇതിൽ 12 മെഗാപിക്‌സലിന്റെ സെക്കൻഡറി സെൻസറും 5 മെഗാപിക്‌സലിന്റെ മാക്രോ സെൻസറും ഉൾപ്പെടുന്നു. മുൻവശത്ത് 32 എംപി സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. 25 വാട്ട് ഫാസ്റ്റ് ചാർജിംഗിന് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയുമായാണ് പുതിയ സാംസങ് ഗാലക്സി എം52 5ജി വരുന്നത്. ഫോണിന്റെ ഒരു വശത്തായി ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. 29,999 രൂപയാണ് ഫോണിന്റെ പ്രാരംഭ വില.

   വൺപ്ലസ് നോർഡ് 2 5ജി (oneplus nord 2 5g)

   വൺപ്ലസ് നോർഡ് സ്മാർട്ട്‌ഫോണിന്റെ ഈ പിൻഗാമി പ്രീമിയം സവിശേഷതകളുമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഫുൾ എച്ച്ഡി + 90 ഹെർട്‌സ് അമോലെഡ് സ്‌ക്രീൻ, 65W ചാർജിങ് സപ്പോർട്ട്, 45000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകൾ. 6/8/12 ജിബി റാമും 128/256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഡൈമെൻസിറ്റി 1200 എഐ ചിപ്പ് സെറ്റാണ്. വൺപ്ലസ് നോർഡ് 2 5ജി സ്മാർട്ട്‌ഫോൺ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. 6ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 27,999 രൂപയാണ് വില. 8ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 29,999 രൂപയും 12ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 34,999 രൂപയാണ് വില. ഗ്രേ സിയറ, ബ്ലൂ ഹേസ്, ഗ്രീൻ വുഡ്‌സ് എന്നീ മൂന്ന് നിറങ്ങളിൽ വൺപ്ലസ് നോർഡ് 2 5ജി ലഭ്യമാണ്.

   പോക്കോ എഫ്3 ജിടി 5ജി (poco f3 gt 5g)

   ഗെയിമിങ് ഉപയോക്താക്കൾക്ക് വേണ്ടിയാണ് പ്രധാനമായും പോക്കോ എഫ്3 ജിടി 5ജി രൂപകൽപ്പന ചെയ്തിരിക്കുന്നത്. മീഡിയ ടെക് ഡിമെൻസിറ്റി 1200 പ്രോസസറുമായാണ് പോക്കോ എഫ് 3 ജിടി വരുന്നത്. 120 ഹെർട്‌സ് അമോലെഡ് ഡിസ്‌പ്ലേ, ഗെയിമിംഗിനായി ഹോൾഡർ ബട്ടണുകൾ എന്നിവയാണ് ഈ ഫോണിന്റെ പ്രധാന സവിശേഷതകൾ. 6.67 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്പ്ലേ, 120 ഹെർട്‌സ് റീഫ്രഷ് റേറ്റ്, എച്ച്ഡിആർ 10+ നുള്ള പിന്തുണ എന്നിവ പോക്കോ എഫ് 3 ജിടിയിൽ ഉണ്ട്. 6 ജിബി, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 26,999 രൂപയും 8ജിബി, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 28,999 രൂപയും 8ജിബി, 256 ജിബി സ്റ്റോറേജ് വേരിയന്റിന് 30,999 രൂപയുമാണ് വില. 64 എംപിയാണ് പ്രധാന ക്യാമറ. 8എംപിയുടെ അൾട്രാവൈഡ് ക്യാമറയും 2എംപിയുടെ മാക്രോ ക്യാമറയും ഫോണിന്റെ സവിശേഷതയാണ്. ക്യാമറക്ക് സമീപം ഫ്‌ലാഷും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളിനുമായി 16എംപിയുടെ മുൻ ക്യാമറയാണ് നൽകിയിരിക്കുന്നത്. 67 വാട്ടിന്റെ അതിവേഗ ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5,065 എംഎഎച്ചിന്റെ ബാറ്ററിയാണ് പോക്കോ എഫ്3 ജിടിയിൽ വരുന്നത്. ഗെയിം കളിക്കുമ്പോഴും ഫോൺ ചാർജ് ചെയ്യാൻ കഴിയുന്ന തരത്തിൽ ഫോണിന്റെ വശത്തായാണ് ടൈപ്പ്-സി ചാർജിങ് പോർട്ട് നൽകിയിരിക്കുന്നത്.

   മോട്ടോ എഡ്ജ് 20 (moto edge 20)

   മോട്ടോ എഡ്ജ് 20 സ്മാർട്‌ഫോണിൽ 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഒഎൽഇഡി ഡിസ്‌പ്ലേയാണ് ഉള്ളത്. 108 മെഗാപിക്‌സലിന്റെ പ്രൈമറി സെൻസർ, 16 മെഗാപിക്‌സലിന്റെ അൾട്രാ-വൈഡ് ഷൂട്ടർ, 8 മെഗാപിക്‌സലിന്റെ സെൻസർ എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറയാണ് മോട്ടോറോള എഡ്ജ് 20യിൽ നൽകിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 32 മെഗാപിക്‌സൽ സെൽഫി ക്യാമറയും ക്രമീകരിച്ചിട്ടുണ്ട്. 30 വാട്ട് ടർബോപവർ ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 4,000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോറോള എഡ്ജ് 20യ്ക്കുള്ളത്. ഇന്ത്യയിൽ ഫോണിന് 29,999 രൂപയാണ് വില.

   ഷവോമി എംഐ 11എക്‌സ് 5ജി (Xiaomi Mi 11X 5G)

   ഷവോമി എംഐ 11 എക്‌സിൽ 6.67 ഇഞ്ച് ഫുൾ എച്ച്ഡി + ഇ4 അമോലെഡ് ഡിസ്പ്ലേയാണ് ഉള്ളത്. എംഐ 11 എക്‌സ് സ്മാർട്ട്‌ഫോണിന് കരുത്ത് നൽകുന്നത് അഡ്രിനോ 650 ജിപിയുവിനൊപ്പം നൽകിയിട്ടുള്ള ക്വാൽകോം സ്നാപ്ഡ്രാഗൺ 870 എസ്ഒസി ചിപ്പ്‌സെറ്റാണ്. 4,520 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിനുള്ളത്. 29,999 രൂപയാണ് ഫോണിന്റെ വില.
   Published by:user_57
   First published: