• HOME
 • »
 • NEWS
 • »
 • money
 • »
 • Top Smartphones | വണ്‍പ്ലസ് മുതല്‍ ഷവോമി വരെ; 40,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാര്‍ട്‌ഫോണുകള്‍

Top Smartphones | വണ്‍പ്ലസ് മുതല്‍ ഷവോമി വരെ; 40,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാര്‍ട്‌ഫോണുകള്‍

40,000 രൂപയിൽ താഴെ വിലയുള്ള 2021ലെ മികച്ച സ്മാർട്ട്ഫോണുകള്‍ ഏതൊക്കെയെന്ന് നോക്കാം.

 • Share this:
  2021 ഇടത്തരം ബഡ്ജറ്റ് സ്മാര്‍ട്‌ഫോണുകളുടെ (Smartphones) വര്‍ഷമായിരുന്നു. ഈ നിരയിലെ സ്മാര്‍ട്‌ഫോണുകളില്‍ കൂടുതല്‍ ഫീച്ചറുകൾ (Features) ഉള്‍ച്ചേർക്കുന്നതിനാണ് നമ്മൾ സാക്ഷ്യം വഹിക്കുന്നത്. മിക്ക സ്മാര്‍ട്‌ഫോണുകളിലും ഇപ്പോൾ 5ജി സപ്പോര്‍ട്ടും (5g Support) ലഭ്യമാണ്. മികച്ച ക്യാമറ, ബാറ്ററി പാക്കേജ്, ഡിസ്‌പ്ലേ, ഓഡിയോ, വീഡിയോ എന്നിങ്ങനെയുള്ള സവിശേഷതകളും ഈ ഫോണുകൾക്കുണ്ട്. 40,000 രൂപയിൽ താഴെ വിലയുള്ള, 2021ലെ മികച്ച സ്മാർട്ട്ഫോണുകള്‍ ഏതൊക്കെയെന്ന് നോക്കാം.

  വണ്‍പ്ലസ് 9ആര്‍ (OnePlus 9R)
  വണ്‍പ്ലസിന്റെ ഏറ്റവും പുതിയ മോഡല്‍ സ്മാര്‍ട്‌ഫോണ്‍ ആണ് വണ്‍പ്ലസ് 9ആര്‍. വണ്‍പ്ലസ് 9ആറിന്റെ, 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള മോഡലിന് 39,999 രൂപയാണ് വില. ഇതിന്റെ തന്നെ 12ജിബി റാമും 256ജിബി സ്റ്റോറേജും ഉള്ള മോഡലിന് 43,999 രൂപയാണ് വില. വണ്‍പ്ലസ് 9ആര്‍ പുറകില്‍ ഹസ്സെല്‍ബ്ലേഡ് ബ്രാന്‍ഡിംഗ് ഇല്ലാതെ നാല് ക്യാമറകളുമായാണ് എത്തുന്നത്. പഴയ വണ്‍പ്ലസ് 8ടിയ്ക്ക് സമാനമായ ക്യാമറയാണ് ഇതിലുള്ളത്. 48 മെഗാപിക്സലിന്റെ പ്രധാന ക്യാമറ, 16 മെഗാപിക്സലിന്റെ അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറ, 5 എംപിയുടെ മാക്രോ ക്യാമറ, 2 എംപിയുടെ മോണോക്രോം ക്യാമറ എന്നിവയാണ് ഇതില്‍ വരുന്നത്. 65 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്ന 4,500 എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉൾപ്പെടുത്തിയിട്ടുള്ളത്. 6.55 ഇഞ്ചുള്ള ഫുള്‍ എച്ച്ഡി പ്ലസ് എമോഎല്‍ഇഡി ഡിസ്പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്.

  ഷവോമി എംഐ 11എക്‌സ് പ്രോ (Xiaomi Mi 11X Pro)
  ഇന്ത്യയില്‍ വണ്‍പ്ലസ് 9ആറിന്റെ ഏറ്റവും പ്രധാന എതിരാളിയായാണ് ഷവോമി എംഐ 11എക്‌സ് പ്രോ അവതരിപ്പിച്ചത്. 6.67 ഇഞ്ച് ഫുള്‍ എച്ച്ഡി + (1,080x2,400 പിക്സല്‍) അമോലെഡ് ഡിസ്പ്ലേയാണ് ഇതിന് ഉള്ളത്. 33 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 4,520 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് നല്‍കിയിട്ടുള്ളത്. ഇന്ത്യയില്‍ 39,999 രൂപയാണ് ഫോണിന്റെ പ്രാരംഭ വില. ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പാണ് ഫോണില്‍ ഉള്ളത്. എംഐ 11 എക്‌സ് പ്രോയില്‍ 108 മെഗാപിക്‌സല്‍ സാംസങ് എച്ച്എം 2 സെന്‍സറാണ് ഉള്ളത്.

  ഐക്യൂ 7 ലെജന്‍ഡ് (iQoo 7 Legend)

  വണ്‍പ്ലസ് 9ആര്‍, എംഐ 11എക്‌സ് പ്രോ എന്നീ സ്മാര്‍ട്‌ഫോണുകളുടെ അതേ വിലയാണ് ഐക്യൂ 7 ലെജന്‍ഡിനുമുള്ളത്. ഐക്യൂ 7 ലെജന്‍ഡിന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 39,990 രൂപയും 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 43,990 രൂപയുമാണ് വില. ബിഎംഡബ്ല്യു മോട്ടോര്‍സ്‌പോര്‍ട്ടിന്റെ ലോഗോ പതിപ്പിച്ചിരിക്കുന്ന ലെജന്‍ഡറി കളര്‍ ഓപ്ഷനിലാണ് ഐക്യൂ 7 ലെജന്‍ഡ് വിപണിയിലെത്തിയത്. മികച്ച ഒക്ടാകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 888 SoC പ്രോസസ്സര്‍ ആണ് ഐക്യൂ 7 ലെജന്റിന്റെ പ്രത്യേകത. 48 മെഗാപിക്‌സല്‍ പ്രൈമറി സോണി IMX598 സെന്‍സറും, 13 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സറും, 2 മെഗാപിക്‌സല്‍ മോണോക്രോം സെന്‍സറും ഉള്‍പ്പെടുന്നതാണ് ഇതിന്റെ ട്രിപ്പിള്‍ ക്യാമറ സംവിധാനം. 66 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന ഇരട്ട സെല്‍ 4,000 എംഎഎച്ച് ബാറ്ററിയാണ് ഐക്യൂ 7 ലെജന്‍ഡിനുള്ളത്.

  റിയല്‍മി 8 5ജി (Realme 8 5G)
  ആന്‍ഡ്രോയ്ഡ് 11നെ അടിസ്ഥാനമാക്കിയുള്ള റിയല്‍മി UI 2.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ആണ് റിയല്‍മി 8 5ജി പ്രവര്‍ത്തിക്കുന്നത്. 90 ഹെര്‍ട്‌സ് സ്‌ക്രീന്‍ റിഫ്രഷ് റേറ്റ്, 90.5 ശതമാനം സ്‌ക്രീന്‍-ടു-ബോഡി അനുപാതം, 405 പിപി പിക്സല്‍ ഡെന്‍സിറ്റി, 600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് എന്നിവയുള്ള 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി (1,080 × 2,400 പിക്സല്‍) ഡിസ്പ്ലേയാണ് റിയല്‍മി 8 5ജിയ്ക്ക് നല്‍കിയിരിക്കുന്നത്. ഒക്ടാകോര്‍ മീഡിയടെക് ഡിമെന്‍സിറ്റി 700 SoC പ്രോസസ്സര്‍ ആണ് ഫോണിനുള്ളത്. 128 ജിബി വരെയുള്ള ഫോണിന്റെ മെമ്മറി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 1 ടിബി വരെയാക്കി ഉയര്‍ത്താം. എഐ ബ്യൂട്ടി ഫില്‍ട്ടറുകള്‍ക്ക് പുറമെ സൂപ്പര്‍ നൈറ്റ്‌സ്‌കേപ്പ് മോഡും ക്യാമറയില്‍ സജ്ജീകരിച്ചിട്ടുണ്ട്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 16 മെഗാപിക്‌സലിന്റെ ഫ്രണ്ട് ക്യാമറയുമുണ്ട്. 18 വാട്ട് ക്വിക്ക് ചാര്‍ജ് ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് റിയല്‍മി 8 5ജിയില്‍ നല്‍കിയിരിക്കുന്നത്.

  സാംസങ് ഗാലക്‌സി എം52 5ജി(Samsung Galaxy M52 5G)
  മികച്ച ഡിസൈനാണ് ഫോണിന് നല്‍കിയിരിക്കുന്നത്. സാംസങ് ഗാലക്‌സി എം51ന്റെ പിന്‍ഗാമിയായാണ് ഈ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. ഫോണിന്റെ ടോപ്പ് മോഡലിന് 31,999 രൂപയാണ് വില. ഇത് 8 ജിബി റാം, 128 ജിബി സ്‌റ്റോറേജ് വേരിയന്റിലാണ് എത്തുന്നത്. പുതിയ സാംസങ് ഗാലക്‌സി എം52 5ജിയ്ക്ക് 6.7 ഇഞ്ച് വലിപ്പമുള്ള ഫുള്‍എച്ച്ഡി+ സൂപ്പര്‍ അമോഎല്‍ഇഡി ഡിസ്‌പ്ലേയാണുള്ളത്. ആന്‍ഡ്രോയിഡ് 11 ലാണ് ഈ മിഡ് റേഞ്ച് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 778 ജി പ്രോസസറാണ് ഇതിന് കരുത്ത് നൽകുന്നത്. 64 മെഗാപിക്സൽ പ്രധാന ക്യാമറ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമാണ് ഫോണിനുള്ളത്. ഇതില്‍ 12 മെഗാപിക്സലിന്റെ സെക്കന്‍ഡറി സെന്‍സറും 5 മെഗാപിക്സലിന്റെ മാക്രോ സെന്‍സറും ഉൾപ്പെടുന്നു. മുന്‍വശത്ത് 32 എംപി സെല്‍ഫി ക്യാമറയും നല്‍കിയിട്ടുണ്ട്. 25 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗിന് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയുമായാണ് പുതിയ സാംസങ് ഗാലക്‌സി എം52 5ജി വരുന്നത്. ഫോണിന്റെ ഒരു വശത്തായി ഫിംഗര്‍പ്രിന്റ് സെന്‍സറും നല്‍കിയിട്ടുണ്ട്.
  Published by:Jayesh Krishnan
  First published: