• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇന്ത്യക്കാർ കരുതിയിരിക്കുക, ട്രോജൻ വൈറസ് എത്തിയിട്ടുണ്ട്

news18india
Updated: June 13, 2018, 11:18 AM IST
ഇന്ത്യക്കാർ കരുതിയിരിക്കുക, ട്രോജൻ വൈറസ് എത്തിയിട്ടുണ്ട്
news18india
Updated: June 13, 2018, 11:18 AM IST
ഇന്ത്യയിലെ മൊബൈൽ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്. മൊബൈലുകളിൽ നിന്ന് ബാങ്കിംഗ് വിവരങ്ങൾ ചോർത്തുന്ന പരിഷ്കൃത ആൻഡ്രോയിഡ് ബാങ്കിംഗ് ട്രോജൻ വൈറസ് ഇന്ത്യയിലെത്തിയിരിക്കുന്നു. ഗ്ലോബൽ ഐടി സെക്യൂരിറ്റി സ്ഥാപനമായ ക്വിക് ഹീൽ ചൊവ്വാഴ്ച ഇതു സംബന്ധിച്ച മുന്നറിയിപ്പ് പുറത്തിറക്കി. ക്വിക് ഹീൽ സുരക്ഷാ ലാബിലെ സുരക്ഷാ വിദഗ്ധർ ' ആൻഡ്രോയിഡ്.മാർച്ചർ.സി', 'ആൻഡ്രോയിഡ്.അസാകബ്.ടി' എന്നീ വൈറസുകളെ കണ്ടെത്തി.

വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, സ്കൈപ്പ്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളും ഇന്ത്യയിലെ പ്രമുഖ ബാങ്കിംഗ് ആപ്ലിക്കേഷനുകളും അനുകരിച്ചാണ് ഇവ പ്രവർത്തിക്കുന്നതെന്നും വിദഗ്ധർ പറയുന്നു.

അഡ്മിനിസ്ട്രേറ്റീവ് പ്രിവിലേജസിലൂടെ ഇൻകമിംഗ് മെസേജുകളിലേക്ക് പ്രവേശനം നേടുന്നതിലൂടെ ഈ മാൽവെയറുകൾ ഇന്ത്യയിൽ ഓൺലൈൻ ഇടപാടുകൾ സുരക്ഷിതമാക്കാൻ ഉപയോഗിക്കുന്ന ഒടിപി കൈമാറാൻ ഹാക്കർമാരെ സഹായിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
Loading...

എസ്എംഎസ് ആയും മെസേജ് ആയും ലഭിക്കുന്ന തിരിച്ചറിയപ്പെടാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത് ഇന്ത്യക്കാരുടെ പ്രകൃതമാണെന്നും അങ്ങനെ ഹാക്കർമാർക്ക് എളുപ്പത്തിൽ രഹസ്യ വിവരങ്ങൾ ചോർത്തിയെടുക്കാൻ കഴിയുമെന്നും ക്വിക് ഫീൽ ടെക്നോളജി സഹ സ്ഥാപകനും സിടിഒയുമായ സഞ്ജയ് കട്ട്കർ പറയുന്നു. മൊബൈൽ ഉപഭോക്താക്കളെ ലക്ഷ്യം വച്ചുള്ള മൂന്ന് മാൽവെയറുകളാണ് ആറുമാസത്തിനിടെ കണ്ടെത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ മാൽവെയർ ഡേറ്റബേസിൽ നിന്ന് ഒരു ആപ്ലിക്കേഷൻ പ്രവേശിച്ചാൽ ആ ആപ്പ് ഉപോഗിക്കുന്നതിന് മുമ്പ് തന്നെ അതീവ രഹസ്യ വിവരങ്ങളായ ബാങ്കിംഗ് വിവരങ്ങൾ, കാർഡ് വിവരങ്ങൾ, ലോഗിൻ ഐഡി, പാസ് വേർഡ് എന്നിവ ചോർത്തുന്നു.

ഇതാദ്യമായിട്ടല്ല ക്വിക് ഹീൽ ഇത്തരത്തിലൊരു വൈറസിനെ കണ്ടെത്തുന്നത്. നേരത്തെ ജനുവരിയിൽ സമാനമായി ബാങ്കിംഗ് വിവരങ്ങൾ ചോർത്തുന്ന ' ആൻഡ്രോയിഡ്. ബാങ്കർ.എ2എഫ്8എ' എന്ന വൈറസിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇത്തരം വൈറസുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷ നേടാൻ അൺനോണ്‍ സോഴ്സസ് അപ്രാപ്യമാക്കിവയ്ക്കുകയും ഒഫിഷ്യൽ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് ആപ്പ് പെർമിഷൻ ഉറപ്പുവരുത്തുകയും വേണമെന്ന് വിദഗ്ധർ പറയുന്നു. ഗൂഗിൾ പ്ലേ പ്രൊട്ടക്റ്റീവ് എപ്പോഴും ഓൺ ആക്കി വയ്ക്കണമെന്നും ഇത്തരം മാൽവെയറുകളെ തിരിച്ചറിയുകയും തടയുകയും ചെയ്യുന്ന മൊബൈൽ സെക്യൂരിറ്റി ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയും വേണമെന്നാണ് വിദഗ്ധരുടെ നിർദേശം.
First published: June 13, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍