HOME » NEWS » Money » TECH BIG CHANGE IN STORAGE POLICY OF GOOGLE ACCOUNT FROM JUNE 1 GH

Explained | ജൂൺ 1-മുതൽ ഗൂഗിൾ ഫോട്ടോസിൽ അൺലിമിറ്റഡ് സ്റ്റോറേജ് ലഭിക്കില്ല; എന്തുകൊണ്ട്?

ഡാറ്റ സൂക്ഷിക്കുന്നതിനായി ഗൂഗിൾ ലോകത്തെമ്പാടും ഡാറ്റ കേന്ദ്രങ്ങൾ നിർമിച്ചിട്ടുണ്ട്. ഇവയെ ഇന്റർനെറ്റിന്റെ തലച്ചോറുകൾ എന്ന് വിശേഷിപ്പിക്കാം. ഉപയോക്താക്കളുടെ എല്ലാ വിവരങ്ങളും ഈ കേന്ദ്രങ്ങളിലാണ് സൂക്ഷിച്ചുവെയ്ക്കുക.

News18 Malayalam | Trending Desk
Updated: May 31, 2021, 5:10 PM IST
Explained | ജൂൺ 1-മുതൽ ഗൂഗിൾ ഫോട്ടോസിൽ അൺലിമിറ്റഡ് സ്റ്റോറേജ് ലഭിക്കില്ല; എന്തുകൊണ്ട്?
google photos
  • Share this:
ഗൂഗിളിന്റെ സ്റ്റോറേജ് നയത്തിൽ ജൂൺ ഒന്നു മുതൽ കാര്യമായ മാറ്റങ്ങൾ വരാൻ പോവുകയാണ്. നിങ്ങൾക്ക് സൗജന്യമായി ലഭിക്കുന്ന 15 ജി ബി സ്റ്റോറേജിൽ ഇനി മുതൽ ഗൂഗിൾ ഫോട്ടോസിൽ ബാക്കപ്പ് ചെയ്ത ഫയലുകൾ ഉൾപ്പെടില്ല. ഇതുവരെ ഗൂഗിൾ ഫോട്ടോസിൽ ഉയർന്ന ക്വാളിറ്റിയുള്ള ഫയലുകൾ സൂക്ഷിക്കാൻ അൺലിമിറ്റഡ് സ്റ്റോറേജ് ആയിരുന്നു ഗൂഗിൾ വാഗ്ദാനം ചെയ്തിരുന്നത്.

ഗൂഗിളിന്റെ സ്റ്റോറേജ് നയത്തിൽ വരാൻ പോകുന്ന മാറ്റമെന്താണ്?

ഓരോ ഗൂഗിൾ അക്കൗണ്ടിലും നിങ്ങൾക്ക് ഡാറ്റ സൂക്ഷിക്കാൻ 15 ജി ബി സ്റ്റോറേജാണ് സൗജന്യമായി ലഭിക്കുക. ഒരു അക്കൗണ്ടിൽ തന്നെ ജീമെയിൽ, ഗൂഗിൾ ഡ്രൈവ്, ഫോട്ടോസ് തുടങ്ങിയ ഗൂഗിളിന്റെ നിരവധി സേവനങ്ങൾ നിങ്ങൾ ഉപയോഗിക്കുന്നുണ്ടാകും. ഇതുവരെ ഗൂഗിൾ ഫോട്ടോസിൽ നിങ്ങൾ സൂക്ഷിക്കുന്ന ഉയർന്ന ക്വാളിറ്റിയുള്ള ചിത്രങ്ങളും വീഡിയോകളും 15 ജി ബിയുടെ സൗജന്യ സ്റ്റോറേജിന്റെ പരിധിയിൽ ഗൂഗിൾ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ, ജൂൺ ഒന്ന് മുതൽ ഗൂഗിൾ ഫോട്ടോസിൽ സൂക്ഷിച്ചിട്ടുള്ള ഉയർന്ന ക്വാളിറ്റി ഉള്ള ഫയലുകളും ഈ 15 ജി ബിയുടെ സൗജന്യ സ്റ്റോറേജിന്റെ ഭാഗമായി കണക്കാക്കപ്പെടും.

ഉപയോഗിച്ച പിപിഇ കിറ്റ് കഴുകി ഉണക്കിയ ശേഷം വീണ്ടും വിൽപ്പനക്ക്; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യം പുറത്ത്

ചുരുക്കത്തിൽ ജിമെയിൽ, ഗൂഗിൾ ഡ്രൈവ്, ഫോട്ടോസ് തുടങ്ങി ഗൂഗിളിന്റെ എല്ലാ സേവനങ്ങൾക്കും ഒന്നിച്ച് ബാധകമായ 15 ജി ബിയുടെ സൗജന്യ സ്റ്റോറേജാകും നിങ്ങൾക്ക് ലഭ്യമാവുക. അതോടൊപ്പം, 2021 ജൂൺ 1-നു ശേഷം തുടർച്ചയായി 2 വർഷത്തിന് മേലെ നിങ്ങൾ ഗൂഗിൾ ഉപയോഗിക്കാതിരിക്കുകയോ ഡാറ്റ പരിധി പൂർത്തിയായിട്ടും രണ്ടു വർഷക്കാലം സ്റ്റോറേജ് അപ്ഗ്രേഡ് ചെയ്യാതിരിക്കുകയോ ചെയ്താൽ ഗൂഗിൾ നിങ്ങളുടെ ഡാറ്റ നീക്കം ചെയ്യും.

ഉദാഹരണത്തിന്, രണ്ട് വർഷത്തിൽ കൂടുതൽ കാലം ഗൂഗിൾ ഫോട്ടോസ് ഉപയോഗിക്കാതിരിക്കുകയും എന്നാൽ ഗൂഗിൾ ഡ്രൈവ്, ജീമെയിൽ തുടങ്ങിയ മറ്റു സേവനങ്ങൾ ഉപയോഗിക്കുകയും ചെയ്താൽ ഫോട്ടോസിലെ ഡാറ്റ ഗൂഗിൾ നീക്കം ചെയ്യും. നിങ്ങൾ സജീവമായി ഉപയോഗിക്കുന്ന ഗൂഗിൾ ഉത്പന്നങ്ങളിലെ ഡാറ്റ സുരക്ഷിതമായിരിക്കും.

ഗൂഗിൾ ഫോട്ടോസിൽ നിന്ന് സ്റ്റോറേജ് ലാഭിക്കാൻ എന്ത് ചെയ്യണം?

https://one.google.com/storage/management എന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ ഗൂഗിളിന്റെ സ്റ്റോറേജ് മാനേജ്‌മെന്റ് ടൂൾ ഉപയോഗിക്കാം. അതുപയോഗിച്ച് ജിമെയിൽ, ഡ്രൈവ്, ഫോട്ടോസ് എന്നിവയിലെ വലിയ ഫയലുകൾ നീക്കം ചെയ്യാൻ കഴിയും. ഫയലുകളുടെ വലിപ്പത്തിന്റെയും ബാക്ക് അപ്പ് നടക്കുന്നതിന്റെ ആവൃത്തിയുടെയും അടിസ്ഥാനത്തിൽ സ്റ്റോറേജ് പരിധി എപ്പോൾ തീരും എന്നതിനെക്കുറിച്ച് സ്റ്റോറേജ് മാനേജർ നിങ്ങൾക്ക് സൂചന നൽകും. ബാക്കപ്പ് ചെയ്യേണ്ട ഫോൾഡറുകൾ ഫോണിൽ നിന്ന് തിരഞ്ഞെടുക്കാം. അനാവശ്യമായ ഫയലുകൾ ബാക്കപ്പ് ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കുകയും ചെയ്യാം. അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളുടെയും വീഡിയോകളുടെയും ക്വാളിറ്റി കുറയ്ക്കുന്നതിലൂടെയും സ്റ്റോറേജ് ലാഭിക്കാം. ഒരു ശരാശരി ഗൂഗിൾ ഉപയോക്താവിന്റെ സ്റ്റോറേജ് പരിധി പൂർത്തിയാകാൻ മൂന്ന് വർഷമെടുക്കും എന്നാണ് ഗൂഗിൾ അവകാശപ്പെടുന്നത്.

COVID 19 | ആരോഗ്യം നിലനിർത്താൻ ദിവസവും ചെയ്യേണ്ട ചില അടിസ്ഥാന യോഗാസനങ്ങൾ

സ്റ്റോറേജ് ശേഷി ഉയർത്താൻ എന്താണ് ചെയ്യേണ്ടത്?

അനാവശ്യമായ ഫയലുകളും ഫോട്ടോകളും നീക്കം ചെയ്തതിന് ശേഷവും നിങ്ങൾക്ക് സ്റ്റോറേജ് കുറവാണെന്ന് തോന്നിയാൽ ഗൂഗിളിൽ നിന്ന് സ്റ്റോറേജ് വാങ്ങാവുന്നതാണ്. ഇതിനായി ഗൂഗിൾ വൺ എന്നൊരു ആപ്ലിക്കേഷൻ ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ ആവശ്യമനുസരിച്ചുള്ള പ്രതിമാസ പ്ലാനുകളും പ്രതിവർഷ പ്ലാനുകളും ഇതിൽ ലഭ്യമാണ്.

ഗൂഗിൾ ഫോട്ടോസിലുള്ള ചിത്രങ്ങൾക്കും വീഡിയോകൾക്കും എന്ത് സംഭവിക്കും?

ജൂൺ 1-നു മുമ്പുള്ള ഡാറ്റ സൗജന്യ സ്റ്റോറേജിന്റെ പരിധിയിൽപ്പെടില്ലെന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്. അതായത്, ജൂൺ 1-ന് മുമ്പ് ഗൂഗിൾ ഫോട്ടോസിൽ നിങ്ങൾ ബാക്കപ്പ് ചെയ്തിട്ടുള്ള ഫയലുകൾ സൗജന്യ സ്റ്റോറേജിന്റെ ഭാഗമായി കണക്കാക്കില്ല. നിങ്ങൾക്ക് ഈ ഫയലുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയും. എന്നാൽ, സ്റ്റോറേജ് പൂർത്തിയായതിന് ശേഷം ഈ ഫയലുകൾ എഡിറ്റ് ചെയ്താൽ, എഡിറ്റ് ചെയ്ത ഫയൽ ഡൗൺലോഡ് ചെയ്യാൻ കഴിയില്ല.

ഗൂഗിൾ സ്റ്റോറേജിന്റെ പരിധിയിൽപ്പെടാത്തത് എന്തൊക്കെയാണ്?

മറ്റുള്ളവർ ഗൂഗിൾ ഡ്രൈവിൽ നിങ്ങളുമായി പങ്കുവെച്ച ഫയലുകൾ, ഗൂഗിൾ ഡോക്സ്, ഷീറ്റ്സ്, സ്ലൈഡ്‌സ്, ഫോംസ്, ജാംബോർഡ്സ്, ഡ്രോയിങ് എന്നിവയിലെ ഡാറ്റ തുടങ്ങിയവ ഇതിന്റെ പരിധിയിൽപ്പെടില്ല.

ഗൂഗിൾ ഡ്രൈവും ഗൂഗിൾ ഫോട്ടോസും തമ്മിലുള്ള വ്യത്യാസമെന്താണ്?

ഡാറ്റ ബാക്കപ്പ് ചെയ്യുന്നതിനായി ഗൂഗിൾ നൽകുന്ന സേവനങ്ങളാണ് ഇവ രണ്ടും. എന്നാൽ, പ്രത്യേകമായി ചിത്രങ്ങളും വീഡിയോകളും മാത്രം ബാക്കപ്പ് ചെയ്യാനുള്ള സൗകര്യമാണ് ഗൂഗിൾ ഫോട്ടോസ് ഒരുക്കുന്നത്. എന്നാൽ, ഡ്രൈവിൽ എല്ലാ തരം ഫയലുകളും ബാക്കപ്പ് ചെയ്യാൻ കഴിയും. ഗൂഗിൾ ഫോട്ടോസിൽ ചിത്രങ്ങൾ എഡിറ്റ് ചെയ്യാനും കഴിയും.

എങ്ങനെയാണ് ഗൂഗിൾ ഫോട്ടോസ് പ്രവർത്തിക്കുന്നത്?

നിങ്ങളുടെ ഫോണിലെ ചിത്രങ്ങളുടെയും വീഡിയോകളുടെയും ഒരു ഡിജിറ്റൽ കോപ്പി ഗൂഗിൾ ഫോട്ടോസ് അതിന്റെ ക്ലൗഡിൽ സൂക്ഷിച്ചു വെയ്ക്കും. നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് എവിടെ നിന്നും ഈ ഫയലുകൾ കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് കഴിയും. ഒപ്പം, ഈ ഫയലുകൾ എഡിറ്റ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും മറ്റുള്ളവരുമായി പങ്കുവെയ്ക്കാനും കഴിയും.

എവിടെയാണ് ഗൂഗിൾ ഈ ഡാറ്റകൾ സൂക്ഷിച്ചുവെയ്ക്കുന്നത്?

ഡാറ്റ സൂക്ഷിക്കുന്നതിനായി ഗൂഗിൾ ലോകത്തെമ്പാടും ഡാറ്റ കേന്ദ്രങ്ങൾ നിർമിച്ചിട്ടുണ്ട്. ഇവയെ ഇന്റർനെറ്റിന്റെ തലച്ചോറുകൾ എന്ന് വിശേഷിപ്പിക്കാം. ഉപയോക്താക്കളുടെ എല്ലാ വിവരങ്ങളും ഈ കേന്ദ്രങ്ങളിലാണ് സൂക്ഷിച്ചുവെയ്ക്കുക.

ഗൂഗിൾ എല്ലാ സേവനങ്ങളും സൗജന്യമായാണോ നൽകുന്നത്?

എല്ലാ ഗൂഗിൾ സേവനങ്ങളും ഒരു പരിധി വരെ മാത്രമാണ് ഗൂഗിൾ സൗജന്യമായി നൽകുന്നത്. ആ പരിധി കഴിഞ്ഞാൽ പണമടയ്ക്കുന്നതിലൂടെ മാത്രമേ അവ തുടർന്നും ഉപയോഗിക്കാൻ കഴിയൂ, ഇതേ മാതൃക പിന്തുടരുന്നതിന്റെ ഭാഗമായാണ് ഗൂഗിൾ ഇപ്പോൾ അതിന്റെ സ്റ്റോറേജ് നയത്തിലും മാറ്റം വരുത്തിയത്. പരസ്യങ്ങളാണ് ഗൂഗിളിന്റെ പ്രധാന വരുമാനസ്രോതസ്. ഒപ്പം ബിസിനസുകൾക്ക് വേണ്ടിയും ഗൂഗിൾ ഒരുപാട് സേവനങ്ങൾ നൽകുന്നുണ്ട്.

Keywords: Google, Google Storage, Google Photos, Google Services, Data
ഗൂഗിൾ, ഗൂഗിൾ സ്റ്റോറേജ്, ഗൂഗിൾ ഫോട്ടോസ്, ഗൂഗിൾ സേവനങ്ങൾ, ഡാറ്റ
Published by: Joys Joy
First published: May 31, 2021, 5:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories