• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

500 രൂപ, 500 ചാനൽ, അഞ്ച് വർഷം സൗജന്യം; ബിഗ് ഓഫറുമായി ബിഗ് ടിവി

news18
Updated: June 8, 2018, 12:56 PM IST
500 രൂപ, 500 ചാനൽ, അഞ്ച് വർഷം സൗജന്യം; ബിഗ് ഓഫറുമായി ബിഗ് ടിവി
news18
Updated: June 8, 2018, 12:56 PM IST
കുറഞ്ഞ നിരക്കിൽ ടെലിവിഷൻ ചാനലുകൾ ലഭ്യമാക്കുന്ന വമ്പൻ ഓഫറുമായി റിലയൻസ് ബിഗ് ടിവി. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 130 കോടി ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ടെലിവിഷൻ ചാനലുകൾ എത്തിക്കാനാണ് ലക്ഷ്യം. 50,000 പോസ്റ്റോഫീസുകൾ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. നേരത്തെ ബുക്ക് ചെയ്തവർക്ക് സർവീസ് കിട്ടുന്നില്ലെന്ന പരാതികൾക്കിടെയാണ് പുതിയ ഓഫറുമായി റിലയൻസ് എത്തിയിരിക്കുന്നത്.

500 രൂപയ്ക്ക് പെയ്ഡ് ചാനലുകൾ ഉൾപ്പെടെ 500 ചാനലുകൾ ലഭിക്കും. ഇത് ഒരു വർഷത്തേക്കാണ്. ഇതിനു പുറമെ അഞ്ച് വർഷത്തേക്ക് സാധാരണ ചാനലുകൾ സൗജന്യമായി ലഭിക്കുമെന്നും ഓഫറിൽ വ്യക്തമാക്കുന്നു. ജൂൺ 20 മുതൽ ബുക്കിംഗ് തുടങ്ങും. ഫ്രീ എച്ച്ഡി, എച്ച്ഇവിസി സെറ്റ് ടോപ് ബോക്സുകൾ 500 രൂപയ്ക്ക് പോസ്റ്റ് ഓഫീസ് വഴി ബുക്ക് ചെയ്യാം.

രാജസ്ഥാൻ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശ്, കർണാടക, അരുണാചൽ പ്രദേശ്,അസം, മണിപ്പൂർ, മേഘാലയ, മിസോറാം, സിക്കിം എന്നിവിടങ്ങളിലാണ് ബുക്കിംഗ് ആദ്യം ആരംഭിക്കുന്നത്. രാജ്യത്തെ കൂടുതൽ സ്ഥലങ്ങളിൽ ബിഗ് ടിവി എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണിത്.

ഇതാദ്യമായിട്ടല്ല റിലയൻസ് ബിഗ് ടിവി ഇത്തരത്തിൽ വമ്പൻ ഓഫറുമായി എത്തുന്നത്. കഴിഞ്ഞ മാർച്ചിൽ 2499 രൂപയ്ക്ക് പേ ചാനലുകൾ ഉൾപ്പെടെ 500 ഓളം ചാനലുകൾ ബിഗ് ടിവി ഓഫർ ചെയ്തിരുന്നു. ഓഫർ പ്രകാരം എച്ച് വി ഇസി സെറ്റ് ടോപ്പ് ബോക്സ് വാങ്ങുന്ന ഉപഭോക്താക്കൾക്കെല്ലാം പേ ചാനലുകൾ ഉൾപ്പെടെ 500 എച്ച്ഡി ചാനലുകൾ ഒരു വർഷം ഫ്രീയായി ലഭിക്കുമെന്നും തുടർന്നും പേ ചാനലുകൾ ലഭിക്കാൻ മാസം 300 രൂപ നൽകിയാൽ മതിയെന്നും കമ്പനിഉപഭോക്താക്കളെ അറിയിച്ചിരുന്നു.

എന്നാൽ ബിഗ് ടിവിയുടെ ഫെയ്സ്ബുക്ക് പേജ് വഴി ബുക്ക് ചെയ്തവർക്കൊന്നും സെറ്റ്ടോപ്പ് ബോക്സ് ലഭിച്ചില്ലെന്ന് പരാതി ഉയർന്നിരുന്നു. സിഗ്നൽ ലഭിച്ചിരുന്ന സെറ്റ് ചോപ് ബോക്സുകൾ പിന്നീട് പണിമുടക്കിയെന്നും പരാതിയുണ്ട്. ഇപ്പോഴും ബിഗ് ടിവിക്കെതിരെ പരാതി പ്രളയം തന്നെയുണ്ട്. ഇതിനിടെയാണ് പുതിയ ഓഫറുമായി എത്തിയിരിക്കുന്നത്.

അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷന്റെ ഭാഗമായിരുന്ന റിലയൻസ് ബിഗ് ടിവി 2018 ജനുവരി മുതൽ പാന്റൽ ടെക്നോളജീസ് ആൻഡ് വീക്കോൺ മീഡിയയാണ് നടത്തുന്നത്.
First published: June 8, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍