HOME /NEWS /Money / Bill Gates | ബില്‍ ഗേറ്റ്‌സ് ഉപയോഗിക്കുന്ന സ്മാർട്ട് ഫോൺ ഏത്? അത്ഭുതത്തോടെ ടെക് ലോകം

Bill Gates | ബില്‍ ഗേറ്റ്‌സ് ഉപയോഗിക്കുന്ന സ്മാർട്ട് ഫോൺ ഏത്? അത്ഭുതത്തോടെ ടെക് ലോകം

BillGates

BillGates

ഉപയോക്താക്കള്‍ക്ക് ഗാലക്സി ഇസഡ് ഫോള്‍ഡ് 3-ല്‍ ഒന്നിലധികം ടാസ്‌ക്കുകള്‍ ഒരേസമയം നടത്താന്‍ കഴിയുമെന്ന് മാത്രമല്ല, മികച്ച ഗ്രാഫിക് സെറ്റിംഗ്സ് ആവശ്യപ്പെടുന്ന ഗെയിമുകളും ആസ്വദിക്കാൻ കഴിയും.

  • Share this:

    ടെക് കമ്പനിയായ മൈക്രോസോഫ്റ്റിന്റെ സ്ഥാപകനാണ് ബില്‍ ഗേറ്റ്‌സ്. അതുകൊണ്ട് തന്നെ അദ്ദേഹം സ്വന്തം ബ്രാന്‍ഡിലുള്ള ഉല്‍പ്പന്നങ്ങള്‍ തന്നെയാകും ഉപയോഗിക്കുക എന്നായിരിക്കും പലരുടെയും പ്രതീക്ഷ. എന്നാല്‍ അടുത്തിടെ, താന്‍ ഉപയോഗിക്കുന്ന സ്മാര്‍ട്‌ഫോണ്‍ (smartphone) ഏതെന്ന് ബില്‍ ഗേറ്റ്‌സ് (bill gates) വെളിപ്പെടുത്തിയിരുന്നു.

    കഴിഞ്ഞയാഴ്ച നടന്ന Reddit AMA സെഷനില്‍ ആണ് മൈക്രോസോഫ്റ്റിന്റേത് (microsoft) അല്ല, സാംസങ്ങിന്റെ ഫോള്‍ഡ് ചെയ്യാവുന്ന സ്മാര്‍ട്ട്ഫോണ്‍ ആണ് താന്‍ ഉപയോഗിക്കുന്നതെന്ന് ബില്‍ ഗേറ്റ്‌സ് വെളിപ്പെടുത്തിയത്. 2021-ല്‍ കമ്പനി പുറത്തിറക്കിയ മടക്കാവുന്ന സ്മാര്‍ട്ട്ഫോണായ സാംസങ് ഗ്യാലക്സി ഇസഡ് ഫോള്‍ഡ് 3 (samsung galaxy z fold 3) ആണ് ബില്‍ ഗേറ്റ്സ് ഉപയോഗിക്കുന്നത്.

    സെഷനില്‍ സാംസങ് ഗാലക്സി ഇസഡ് ഫോള്‍ഡ് 3യുടെ സ്‌ക്രീന്‍ വലിപ്പത്തെ കുറിച്ചും ബില്‍ഗേറ്റ്സ് പരാമര്‍ശിച്ചിരുന്നു. ഈ സ്‌ക്രീന്‍ തനിക്ക് മികച്ച പോര്‍ട്ടബിള്‍ പിസിയായും ഫോണായും ഉപയോഗിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് 7.6 ഇഞ്ച് ഡിസ്പ്ലേയാണ് വാഗ്ദാനം ചെയ്യുന്നത്. ഒരു മിനി ടാബ്ലെറ്റിന്റെ അത്ര വലിപ്പം വരും. കൂടാതെ, ഉപയോക്താക്കള്‍ക്ക് ഡെക്‌സ് മോഡില്‍ ഉപയോഗിക്കുന്നതിന് അനുയോജ്യമായ മറ്റൊരു ഡിവൈസ് ബന്ധിപ്പിക്കാന്‍ കഴിയും, ഇത് ഡെസ്‌ക്ടോപ്പ് പോലെയുള്ള ഉപയോക്തൃ അനുഭവം നല്‍കുന്നു. ബില്‍ ഗേറ്റ്സ് ഈ ഉപകരണത്തെ മികച്ച പോര്‍ട്ടബിള്‍ പിസി എന്ന് വിശേഷിപ്പിച്ചതിന്റെ കാരണവും ഇതായിരിക്കാം.

    Samsung Galaxy Z ഫോള്‍ഡ് 3 നെ കുറിച്ച് കൂടുതല്‍ അറിയാം

    Qualcomm Snapdragon 888 5G എന്ന ആന്‍ഡ്രോയിഡ് ഉപകരണത്തിലെ ഏറ്റവും ശക്തമായ പ്രോസസറുകളില്‍ ഒന്നാണ് ഇതിനുള്ളത്. ഉപയോക്താക്കള്‍ക്ക് ഗാലക്സി ഇസഡ് ഫോള്‍ഡ് 3-ല്‍ ഒന്നിലധികം ടാസ്‌ക്കുകള്‍ ഒരേസമയം നടത്താന്‍ കഴിയുമെന്ന് മാത്രമല്ല, മികച്ച ഗ്രാഫിക് സെറ്റിംഗ്സ് ആവശ്യപ്പെടുന്ന ഗെയിമുകളും ആസ്വദിക്കാൻ കഴിയും.

    Also Read- ആപ്പിളിനെ മറികടന്നു; സൗദി അരാംകോ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി

    മൈക്രോസോഫ്റ്റുമായുള്ള സാംസങിന്റെ പങ്കാളിത്തമാണ് ബില്‍ ഗേറ്റ്സ് സാംസങ് ഫോണ്‍ ഉപയോഗിക്കാനുള്ള കാരണമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ മിക്ക സാംസങ് ഉപകരണങ്ങളും മൈക്രോസോഫ്റ്റ് ആപ്പുകളായ ഓഫീസ്, ഓഫീസ് 365 എന്നിവ പ്രീലോഡ് ചെയ്യപ്പെട്ടവയാണ്. കഴിഞ്ഞ വര്‍ഷം മൈക്രോസോഫ്റ്റ് സര്‍ഫേസ് ഡ്യുവോ എന്ന പേരില്‍ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചിരുന്നു. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റമാണ് ഈ ഫോണിനുള്ളത്. ഈ ഫോണിന് വില അൽപ്പം കൂടുതലായിരുന്നു. ഫോണില്‍ 5ജി കണക്ടിവിറ്റിയും കമ്പനി വാഗ്ദാനം ചെയ്തിരുന്നു. ഇത് വീണ്ടും വില വര്‍ധനവിന് ഇടയാക്കി. സാംസങ് ഗാലക്സി ഇസഡ് ഫോള്‍ഡ് 3 സമാനമായ വില ശ്രേണിയിലാണ് വരുന്നത്. ഗാലക്‌സി ഇസഡ് ഫോള്‍ഡ് 4 വരും മാസങ്ങളില്‍ വിപണിയിൽ എത്തിയേക്കാം.

    താന്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണാണ് ഉപയോഗിക്കുന്നതെന്ന് ബില്‍ ഗേറ്റ്സ് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും കൃത്യമായ ഉപകരണം അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല. ഇതാദ്യമായാണ് താന്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ ഏതാണെന്ന് ബില്‍ ഗേറ്റ്‌സ് തുറന്നു പറയുന്നത്.

    First published:

    Tags: Bill Gates, Microsoft, Samsung Galaxy Fold 3