നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Space | ബഹിരാകാശത്ത് നിന്നുള്ള ജൈവ മലിനീകരണം ഭൂമിക്ക് ഭീഷണിയെന്ന് പഠനം

  Space | ബഹിരാകാശത്ത് നിന്നുള്ള ജൈവ മലിനീകരണം ഭൂമിക്ക് ഭീഷണിയെന്ന് പഠനം

  ബഹിരാകാശ വ്യവസായത്തില്‍ നാം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതും ബയോസെക്യൂരിറ്റിക്ക് മുന്‍ഗണന നല്‍കേണ്ടതും അത്യാവശ്യമാണെന്ന് സൂചിപ്പിക്കുന്ന ഒരു പഠനം അഡ്‌ലെയ്‌ഡ്‌ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ബയോളജിക്കല്‍ സയന്‍സസിലെ ഗവേഷകരാണ് പ്രസിദ്ധീകരിച്ചത്.

  Representative Image.

  Representative Image.

  • Share this:
   ബഹിരാകാശത്തിന്റെ (Space) നിഗൂഢതകളിലുള്ള നമ്മുടെ താല്‍പ്പര്യം ബഹിരാകാശവുമായി കൂടുതൽ ഇടപഴകാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. സര്‍ക്കാര്‍ നേതൃത്വത്തിലുള്ള സംഘടനകള്‍ മാത്രമല്ല, സ്വകാര്യ കമ്പനികളും ബഹിരാകാശ പര്യവേഷണം ആരംഭിച്ചിട്ടുണ്ട്. ഭൂമിയില്‍ (Earth) നിന്ന് ബഹിരാകാശത്തേക്കും തിരിച്ചും നടത്തുന്ന യാത്രകള്‍ ചില അപകടസാധ്യതകള്‍ വളര്‍ത്തിയെടുക്കുന്നുണ്ട്. അത് ''സംഭവിക്കാനുള്ള സാധ്യത കുറവാണ്, എന്നാല്‍ വലിയ അനന്തരഫലങ്ങള്‍ക്കുള്ള ഉയര്‍ന്ന സാധ്യത'' ഉണ്ട് എന്നാണ് ഗവേഷകര്‍ പറയുന്നത്. ബഹിരാകാശ വ്യവസായത്തില്‍ നാം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതും ബയോസെക്യൂരിറ്റിക്ക് (Bio-security) മുന്‍ഗണന നല്‍കേണ്ടതും അത്യാവശ്യമാണെന്ന് സൂചിപ്പിക്കുന്ന ഒരു പഠനം അഡ്‌ലെയ്‌ഡ്‌ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ബയോളജിക്കല്‍ സയന്‍സസിലെ ഗവേഷകര്‍ പ്രസിദ്ധീകരിച്ചു.

   ബഹിരാകാശ ബയോസെക്യൂരിറ്റി - ഭൂമിയില്‍ നിന്ന് ബഹിരാകാശത്തേക്ക് ജൈവികമായ (ജീവജാലങ്ങള്‍) കൈമാറ്റം കൈകാര്യം ചെയ്യുന്നു. ഇത് ഫോര്‍വേഡ് മലിനീകരണം എന്നറിയപ്പെടുന്നു, തിരിച്ചുള്ളത് ബാക്ക്‌വേഡ് മലിനീകരണം എന്ന് വിളിക്കുന്നു. ബഹിരാകാശ യാത്രയ്ക്കിടെ ജീവജാലങ്ങളുടെ അതിജീവന സാധ്യത കുറവാണെങ്കിലും, അത് അസാധ്യമല്ലെന്നും വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

   ''സംഭവിക്കാനുള്ള സാധ്യത വളരെ കുറവുള്ളതും എന്നാല്‍ അങ്ങേയറ്റത്തെ പ്രത്യാഘാതങ്ങള്‍ക്ക് ഉയര്‍ന്ന സാധ്യതയുള്ളതുമായ അപകടസാധ്യതകളാണ്'' ബയോ സെക്യൂരിറ്റി മാനേജ്മെന്റ് വഴി നടക്കുക. ഈ മലിനീകരണത്തിന്റെ അപകടസാധ്യതകള്‍ ലഘൂകരിക്കാന്‍ നമ്മള്‍ ഇപ്പോള്‍ മുതല്‍ നടപടിയെടുക്കേണ്ടതുണ്ട്,'' എന്ന് അഡ്‌ലെയ്‌ഡ്‌ സര്‍വകലാശാലയിലെ ഇക്കോളജി ആന്‍ഡ് എവല്യൂഷണറി ബയോളജി വിഭാഗം മേധാവി ഡോ. ഫില്‍ കാസി വെളിപ്പെടുത്തി.

   പഠനം നടത്തിയ ഗവേഷകര്‍ പറയുന്നതനുസരിച്ച്, അധിനിവേശ ശാസ്ത്രത്തിന്റെ നവീന മേഖലയ്ക്ക് പുതിയ പരിതസ്ഥിതികളില്‍ അവതരിപ്പിക്കപ്പെടുന്ന ജീവികളുടെ കാരണങ്ങളും അനന്തരഫലങ്ങളും കൈകാര്യം ചെയ്യുന്ന ബഹിരാകാശ ബയോസെക്യൂരിറ്റിയില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ കഴിയും. ഭൂമിയിലെക്ക് അന്യഗ്രഹ ജീവികളുടെ അപകടകരമായ അധിനിവേശമുണ്ടായാല്‍ അവയെ കണ്ടെത്തുന്നതിനും വിലയിരുത്തതിനും പ്രതികരിക്കുന്നതിനുമെല്ലാം വിലപ്പെട്ട ഉള്‍ക്കാഴ്ച നല്‍കാന്‍ ഈ രംഗത്തെ ഗവേഷണങ്ങള്‍ക്കൊണ്ട് കഴിയും എന്നാണ്.

   ബഹിരാകാശ വ്യവസായത്തിന്റെ വളര്‍ച്ചയെ ഉത്തേജിപ്പിക്കാന്‍ ഈ പഠനത്തിന് കഴിയുമെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു. കൂടാതെ, ബഹിരാകാശ വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്വകാര്യ കമ്പനിക്കാര്‍ക്ക് വളരെ ഫലപ്രദമായ സാമ്പത്തിക വികസന അവസരവും സ്‌പേസ് ബയോസെക്യൂരിറ്റി വാഗ്ദാനം ചെയ്യുന്നു.

   എവിടെ നിന്നാണ് ബഹിരാകാശം തുടങ്ങുന്നത്? ഇതിന് പ്രത്യേകിച്ച് ഒരു ഉത്തരം ശാസ്ത്രം നല്‍കിയിട്ടില്ല. സാധാരണ എല്ലാ ബഹിരാകാശകരാറുകളിലും പരാമര്‍ശിക്കാറുള്ളത്, സമുദ്രനിരപ്പില്‍നിന്നും 100 കി.മീ മുകളില്‍ കര്‍മാന്‍ ലൈനില്‍ നിന്ന് ബഹിരാകാശം തുടങ്ങുന്നുവെന്നാണ്. അന്താരാഷ്ട്ര ബഹിരാകാശ നിയമത്തിനുവേണ്ടി 1967ല്‍ ഐക്യരാഷ്ട്രസഭയാണ് ബഹിരാകാശ കരാര്‍ പാസാക്കിയത്. ഈ കരാര്‍ പ്രകാരം എല്ലാ രാജ്യങ്ങള്‍ക്കും ബഹിരാകാശ പര്യവേഷണങ്ങള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്നു.

   ബഹിരാകാശം എല്ലാം കൊണ്ടും മനുഷ്യന് വെല്ലുവിളികള്‍ നിറഞ്ഞതാണ്. ഭൂമിയുടെ ഭ്രമണപഥത്തിലേക്കെത്തുന്നതിന് മണിക്കൂറില്‍ കുറഞ്ഞത് 28100 കി.മീ. വേഗത ആവശ്യമാണ്. ബഹിരാകാശത്ത് ശൂന്യതയും വികിരണങ്ങളും മറ്റ് ഭീഷണികളുയര്‍ത്തുന്നു. ശൂന്യാകാശത്തെ ഗുരുത്വമില്ലായ്മ ശാരീരികമായ ധാരാളം ബുദ്ധിമുട്ടുകളുണ്ടാക്കും. ഇത്തരം ബുദ്ധിമുട്ടുകള്‍ കാരണം മനുഷ്യന്റെ ബഹിരാകാശ യാത്ര ഭൂമിയുടെ ഭ്രമണപഥത്തിലേക്കും ചന്ദ്രനിലേക്കുമായി പരിമിതപ്പെടുത്തി. മറ്റിടങ്ങളിലേക്ക് മനുഷ്യന്‍ ഇല്ലാത്ത ഉപഗ്രഹങ്ങള്‍ മാത്രമാണ് പര്യവേഷണങ്ങള്‍ക്കുവേണ്ടി അയക്കാറുള്ളത്.
   Published by:Naveen
   First published:
   )}