• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സ്വഭാവദൂഷ്യത്തിന് അന്വേഷണം; ഫ്ലിപ്പ്കാർട്ട് സിഇഒ ബിന്നി ബൻസാൽ രാജിവെച്ചു

News18 Malayalam
Updated: November 13, 2018, 9:49 PM IST
സ്വഭാവദൂഷ്യത്തിന് അന്വേഷണം; ഫ്ലിപ്പ്കാർട്ട് സിഇഒ ബിന്നി ബൻസാൽ രാജിവെച്ചു
News18 Malayalam
Updated: November 13, 2018, 9:49 PM IST
ബംഗളൂരു: സ്വഭാവദൂഷ്യത്തിന് അന്വേഷണം നേരിട്ടതോടെ ഫ്ലിപ്പ്കാർട്ട് സ്ഥാപകരിലൊരാളും സിഇഒയുമായ ബിന്നി ബൻസൽ രാജിവച്ചു. ഫ്ലിപ്പ്കാർട്ട് അധികൃതർ വാർത്താക്കുറിപ്പിലാണ് രാജി വാർത്ത പുറത്തുവിട്ടത്. ബിന്നി ബൻസലും സഹോദരൻ സച്ചിൻ ബൻസലും ചേർന്ന് സ്ഥാപിച്ച ഫ്ലിപ്പ്കാർട്ടിനെ ഈ വർഷം അമേരിക്കൻ ഇ കോമേഴ്സ് ഭീമൻമാരായ വാൾമാർട്ട് ഏറ്റെടുത്തിരുന്നു. ബിന്നി ബൻസലിനെതിരായ ആരോപണത്തിൽ സ്വതന്ത്രമായ അന്വേഷണമാണ് നടത്തുന്നതെന്നും ബിന്നി ബൻസലിന്‍റെ രാജി സ്വീകരിച്ചുവെന്നും വാൾമാർട്ട് അറിയിച്ചു.

തനിക്കെതിരായ ആരോപണങ്ങൾ നിഷേധിക്കുന്നതായി ജീവനക്കാർക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ ബിന്നി ബൻസൽ വ്യക്തമാക്കിയിരുന്നു. എന്നാൽ അന്വേഷണത്തിൽ ചില പിഴവുകളുണ്ടെന്ന് ബോധ്യമായി. പ്രത്യേകിച്ചും താൻ ഈ സ്ഥാനത്ത് ഇരിക്കുമ്പോൾ അന്വേഷണം സുതാര്യമാകില്ലെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് രാജിവെക്കുന്നത്.

ദുബായിൽ വീട്ടുവേലക്കാരികളെ പീഡിപ്പിച്ച വ്യവസായി അറസ്റ്റിൽ

ബിന്നി ബെന്‍സലിന്‍റെ രാജിയോടെ കല്യാൺ കൃഷ്ണമൂർത്തി ഫ്ലിപ്പ്കാർട്ടിന്‍റെ പുതിയ സിഇഒ ആകും. മിന്ത്രയും ജബോംഗും കൃഷ്ണമൂര്‍ത്തിയുടെ കീഴില്‍തന്നെയായിരിക്കുമെന്നും വാള്‍മാര്‍ട്ട് അറിയിച്ചു. അനന്ത് നാരായണൻ മിന്ത്ര, ജബോംഗ് സി.ഇ.ഒ ആയി തുടരും. ഇദ്ദേഹം കൃഷ്ണമൂർത്തിക്ക് റിപ്പോർട്ട് ചെയ്യുമെന്നും വാള്‍മാര്‍ട്ട് പത്രകുറിപ്പിൽ വ്യക്തമാക്കി.
First published: November 13, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...