• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ബിഎസ്എന്‍എല്‍ 4ജിക്ക് തുടക്കമായി; ആദ്യം കേരളത്തില്‍


Updated: April 2, 2018, 9:46 PM IST
ബിഎസ്എന്‍എല്‍ 4ജിക്ക് തുടക്കമായി; ആദ്യം കേരളത്തില്‍
BSNL Starts 4G services

Updated: April 2, 2018, 9:46 PM IST
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍ 4ജി സേവനത്തിന് തുടക്കമായി. ആദ്യം കേരള സര്‍ക്കിളിലാണ് ബി എസ് എന്‍ എല്‍ 4ജി സേവനം ലഭ്യമാകുന്നത്. ആദ്യഘട്ടത്തില്‍ ഇടുക്കി ജില്ലയിലെ സേനാപതി, ഉടുമ്പന്‍ചോല, ചെമ്മണ്ണാര്‍, കല്ലുപാലം എന്നീ പ്രദേശങ്ങളിലെ അഞ്ചു ടവറുകളിലായാണ് ബിഎസ്എന്‍എല്‍ 4ജി സേവനം ഒരുക്കിയിരിക്കുന്നത്. ബിഎസ്എന്‍എല്ലിന്റെ പക്കലുള്ള സ്പെക്ട്രം ഉപയോഗിച്ചുതന്നെ 4ജി സേവനം ഒരുക്കും. മാര്‍ച്ച് മാസത്തോടെ കൂടുതല്‍ 4ജി ടവറുകള്‍ ബി എസ് എന്‍ എല്‍ ടവറുകള്‍ സജ്ജീകരിക്കും. വൈകാതെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് 4ജി സേവനം വ്യാപിപ്പിക്കുമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു. രാജ്യവ്യാപകമായി 4ജി സേവനം തുടങ്ങുന്നതിന് പുതിയ സ്പെക്ട്രം ലൈസന്‍സ് ആവശ്യമുണ്ട്. ഇതിനായി ബിഎസ്എന്‍എല്‍ സമര്‍പ്പിച്ച അപേക്ഷ കേന്ദ്ര ടെലികോം മന്ത്രാലയത്തിന്‍റെ പരിഗണനയിലാണ്.
First published: February 8, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍