• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

99 രൂപയുടെ പ്ലാനുമായി ബിഎസ്എൻഎൽ

news18india
Updated: June 7, 2018, 6:57 PM IST
99 രൂപയുടെ പ്ലാനുമായി ബിഎസ്എൻഎൽ
news18india
Updated: June 7, 2018, 6:57 PM IST
ജിയോ ഫൈബർ ബ്രോഡ് ബാൻഡ് സർവീസ് ലോഞ്ച് ചെയ്യുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ, പുതിയ പ്ലാനുമായി എത്തിയിരിക്കുകയാണ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ബിഎസ്എൻഎൽ. മാസം 99 രൂപയുടെ പുതിയ ബ്രോഡ്ബാൻഡ് പ്ലാനുമായി എത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ. കഴിഞ്ഞ ഏതാനു വർഷങ്ങളായി തകർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്ന കമ്പനി പുതിയ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനാണ് ഇത്തരത്തിലൊരു പ്ലാനുമായി എത്തിയിരിക്കുന്നത്.

റിപ്പോർട്ടുകൾ അനുസരിച്ച് ആറ് മാസത്തേക്ക് പ്രൊമോഷണൽ അടിസ്ഥാനത്തിലാണ് എഫ്ടിടിഎച്ച് പ്ലാനുകൾ നടപ്പാക്കുന്നത്. 99, 199, 299 ,399 എന്നീ നിരക്കുകളിലാണ് ബിബിജി യുഎൽഡി പ്ലാനുകൾ. മാസം 45 ജിബി മുതൽ 650 ജിബി വരെയാണ് ഡാറ്റ ലിമിറ്റ്.

90 ദിവസങ്ങൾക്ക് ശേഷം ഉപഭോക്താവിന് കമ്പനിയുടെ മറ്റ് പ്ലാനുകളിലേതെങ്കിലും തെരഞ്ഞെടുക്കാവുന്നതാണ്. കാരണം പുതിയ ഉപഭോക്താക്കൾക്ക് മാത്രം പ്രൊമോഷണൽ അടിസ്ഥാനത്തിലാണ് ഈ പ്ലാൻ നൽകുന്നത്. കൂടാതെ ഉപഭോക്താക്കൾക്ക് ബിഎസ്എൻ എല്ലിലേക്കും, ബിഎസ്എൻഎൽ അല്ലാത്ത നെറ്റ് വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോൾ സൗകര്യം ലഭിക്കുന്നതാണ്. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലൊഴികെ രാജ്യത്തെല്ലായിടത്തും പ്ലാൻ അവതരിപ്പിച്ചിട്ടുണ്ട്.
First published: June 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍