• HOME
  • »
  • NEWS
  • »
  • money
  • »
  • BSNL | ഉപഭോക്താക്കൾക്ക് ഫാൻസി നമ്പറുകൾ വാഗ്ധാനം ചെയ്യ്ത് BSNL ; എങ്ങിനെ സ്വന്തമാക്കാം ഒരു ഫാൻസി നമ്പർ

BSNL | ഉപഭോക്താക്കൾക്ക് ഫാൻസി നമ്പറുകൾ വാഗ്ധാനം ചെയ്യ്ത് BSNL ; എങ്ങിനെ സ്വന്തമാക്കാം ഒരു ഫാൻസി നമ്പർ

ഫാന്‍സി നമ്പറുകള്‍ ലഭിക്കുന്നതിന് ഉപഭോക്താക്കള്‍ സ്വയം രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടക്കുന്ന ഇ-ലേലത്തില്‍ പങ്കെടുക്കുകയും വേണം

  • Share this:
    ഇന്നത്തെ കാലത്ത് ഫോണ്‍ നമ്പര്‍ (Phone number) എന്നത് നമ്മുടെ ജീവിതത്തിലെ വളരെ പ്രധാനമായിട്ടുള്ള ഒന്നാണ്. ഇപ്പോഴിതാ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (BSNL )ഉപഭോക്താക്കള്‍ക്ക് പ്രീമിയം മൊബൈല്‍ നമ്പറുകള്‍  സ്വന്തമാക്കുന്നതിനുള്ള അവസരം ഒരുക്കുകയാണ്.

    വളരെ എളുപ്പത്തില്‍ തന്നെ ഫാന്‍സി നമ്പറുകള്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ഫാന്‍സി നമ്പറുകള്‍ ലഭിക്കുന്നതിന് ഉപഭോക്താക്കള്‍ സ്വയം രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടക്കുന്ന ഇ-ലേലത്തില്‍ പങ്കെടുക്കുകയും വേണം. ഇവിടെ ആവശ്യമുള്ള നമ്പറുകള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം.

    എങ്ങിനെ ഫാന്‍സി നമ്പര്‍ സ്വന്തമാക്കാം

    ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: eauction.bnsl.co.in.

    മുകളിലെ ബാറില്‍, ലോഗിന്‍/രജിസ്റ്റര്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക.

    നിങ്ങളുടെ നിലവിലുള്ള മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐഡിയും നല്‍കുക. ഇത് തുടര്‍ന്ന് നിങ്ങള്‍ നല്‍കിയ ഇ-മെയില്‍ ഐഡിയില്‍ ലോഗിന്‍ വിശദാംശങ്ങള്‍ ബിഎസ്എന്‍എല്‍ അയച്ചുനല്‍കും.

    നിങ്ങള്‍ക്ക് അയച്ച ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ നല്‍കി ലോഗിന്‍ പ്രക്രിയ പൂര്‍ത്തിയാക്കുക.

    ലിസ്റ്റില്‍ ലഭ്യമായ ഫാന്‍സി നമ്പറുകള്‍ പരിശോധിക്കുക, തുടര്‍ന്ന് ലിസ്റ്റില്‍ നിന്ന് നിങ്ങള്‍ക്ക് ആവശ്യമായ നമ്പര്‍ തിരഞ്ഞെടുക്കുക.

    'Continue to Cart' എന്നതില്‍ ക്ലിക്ക് ചെയ്ത് രജിസ്‌ട്രേഷന്‍ ഫീസ് അടയ്ക്കുക.ലേലം ആരംഭിച്ചുകഴിഞ്ഞാല്‍, ഏറ്റവും കുറഞ്ഞ ബിഡ്ഡിംഗ് തുക നൽകുക.

    Also Read-Smartphone |4 വർഷത്തിനുള്ളിൽ ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 100 കോടി കടക്കും: റിപ്പോർട്ട്

    ബിഎസ്എന്‍എല്‍ ഓരോ ഫാന്‍സി നമ്പറിനുമുള്ള ലേലക്കാരുടെ പട്ടികയില്‍ നിന്ന് ഉയര്‍ന്ന തുക നല്‍കിയ മൂന്ന് പേരെ തിരഞ്ഞെടുക്കും. പങ്കെടുക്കുന്ന ബാക്കിയുള്ളവര്‍ക്ക് അവരുടെ രജിസ്‌ട്രേഷന്‍ ഫീസ് 10 ദിവസത്തിനുള്ളില്‍ തിരികെ നല്‍കുകയും ചെയ്യും. തിരഞ്ഞെടുത്ത മൂന്ന് ലേലക്കാരെ - H1, H2, H3 - അവരുടെ ബിഡ്ഡിംഗ് തുക അനുസരിച്ച് തരംതിരിക്കും.

    Also Read-ഏറ്റവും മികച്ച ദൃശ്യാനുഭവം ആസ്വദിക്കൂ ONE PLUS അവതരിപ്പിക്കുന്ന ഏറ്റവും പുതിയ മോഡലുകളായ ONE PLUS TV Y1S and TV Y1S Edge-ലൂടെ; ഫെബ്രുവരി 21 മുതല്‍ വിപണിയില്‍

    ഏറ്റവും കൂടുതല്‍ തുക വിളിച്ച ആള്‍ ഫാന്‍സി നമ്പര്‍ എടുത്തില്ലെങ്കില്‍, അടുത്ത ആള്‍ക്ക് ആ നമ്പര്‍ ലഭിക്കും.
    നമ്പര്‍ ലഭിച്ചുകഴിഞ്ഞാല്‍, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവരുടെ നമ്പര്‍ സജീവമാകും.

    Artificial Intelligence | ആർട്ടിഫിഷ്യൽ ഇന്റലിജൻസ്: തുടക്കക്കാർക്കായുള്ള മികച്ച ഓൺലൈൻ കോഴ്സുകൾ

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Artificial Intelligence) അധിഷ്ഠിതമായ ആപ്ലിക്കേഷനുകൾ (Applications) വികസിപ്പിക്കാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ തീർച്ചയായും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം. ഇതിനായി തുടക്കക്കാർ എന്ന നിലയിൽ നിങ്ങൾക്ക് ചില ഓൺലൈൻ ലേണിംഗ് പോർട്ടലുകൾ (Online Learing Portals) വഴി എഐ കോഴ്സുകൾ (AI Courses) തിരഞ്ഞെടുക്കാം. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ എഐ എന്താണെന്നും അതിന്റെ പ്രയോഗികതയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും ഏറ്റവും നല്ല മാർഗമാണ് ഈ കോഴ്സുകൾ.
    Published by:Jayashankar Av
    First published: