നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • കുറഞ്ഞ താരിഫ് നിരക്കുകളുമായി ബിഎസ്എൻഎൽ; 75 രൂപ മുതലുള്ള BSNL Special Tariff Vouchers

    കുറഞ്ഞ താരിഫ് നിരക്കുകളുമായി ബിഎസ്എൻഎൽ; 75 രൂപ മുതലുള്ള BSNL Special Tariff Vouchers

    2022 സെപ്തംബറോടെ ബിഎസ്എന്‍എല്‍ തങ്ങളുടെ 4ജി കണക്ഷന്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്.

    • Share this:
      രാജ്യത്തെ എല്ലാ ടെലികോം സേവന ദാതാക്കളും (Telecom Service Providers) പ്രീപെയ്ഡ് പ്ലാനുകളുടെ (Pre-paid Plans) നിരക്ക് വര്‍ധിപ്പിക്കുന്ന ഈ സമയത്ത് കുറഞ്ഞ താരിഫുകള്‍ (Low Tariff) വാഗ്ദാനം ചെയ്തിരിക്കുകയാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്‍ (BSNL). 250 രൂപയില്‍ താഴെ വിലയുള്ളതും 90 ദിവസം വരെ കാലാവധി നല്‍കുന്നതുമായ പ്രത്യേക താരിഫ് വൗച്ചറുകളുമായിട്ടാണ് (എസ്ടിവി) ബിഎസ്എന്‍എല്‍ എത്തിയിരിക്കുന്നത്. 75 രൂപയില്‍ തുടങ്ങി 247 രൂപ വരെയാണ് ഈ പ്രത്യേക പ്ലാനുകളുടെ നിരക്ക്.

      ഇതിലെ ഓരോ പ്ലാനും ഉപയോക്താക്കള്‍ക്ക് വോയ്സ് കോളിംഗ്, മൊബൈല്‍ ഡാറ്റ തുടങ്ങിയവ വാഗ്ദാനം ചെയ്യുന്നു. 2022 സെപ്തംബറോടെ ബിഎസ്എന്‍എല്‍ തങ്ങളുടെ 4ജി കണക്ഷന്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ഇന്ത്യയുടെ ഐടി മന്ത്രി അശ്വനി വൈഷ്ണവ് കഴിഞ്ഞ മാസം ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്കിലൂടെ ആദ്യത്തെ 4ജി കോള്‍ നടത്തിയിരുന്നു.

      75 രൂപയുടെ ബിഎസ്എന്‍എല്‍ പ്ലാന്‍, ഉപയോക്താക്കള്‍ക്ക് 100 മിനിറ്റ് വോയ്സ് കോളും 2 ജിബി ഡാറ്റയും 50 ദിവസത്തെ വാലിഡിറ്റിയില്‍ സൗജന്യ റിംഗ്ടോണുകളും വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഉപയോക്താക്കള്‍ക്ക് 90 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന 88 രൂപയുടെ പ്ലാനും ഉണ്ട്.

      ബിഎസ്എന്‍എലിന്റെ 94 രൂപ എസ്ടിവിയില്‍ ഉപയോക്താക്കള്‍ക്ക് 75 ദിവസത്തേക്ക് 3 ജിബി ഡാറ്റയും ഏത് നെറ്റ്വര്‍ക്കിലേക്കും 100 മിനിറ്റ് സൗജന്യ ആഭ്യന്തര കോളുകളും മുംബൈയിലും ഡല്‍ഹിയിലും ദേശീയ റോമിംഗും വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിലെ സൗജന്യ കോളുകള്‍ക്ക് മുംബൈയിലും ഡല്‍ഹിയിലും മിനിറ്റിന് 30 പൈസ ഈടാക്കും.

      Also read - WhatsApp | 20 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ Whatsapp നിരോധിച്ചു; വാട്സ്ആപ്പ് അക്കൗണ്ട് നിരോധിക്കപ്പെടാനുള്ള 8 കാരണങ്ങൾ

      90 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന 209 രൂപയുടെ പ്ലാനും ബിഎസ്എൻഎൽ നൽകുന്നുണ്ട്. 198 രൂപയുടെ എസ്ടിവിക്ക് 50 ദിവസത്തെ വാലിഡിറ്റിയുണ്ട്. ഒപ്പം 2 ജിബി പ്രതിദിന ഡാറ്റയും നല്‍കുന്നു. അത് ഉപയോഗിച്ചു കഴിഞ്ഞാൽവേഗത 40 കെബിപിഎസായി കുറയും.

      ബിഎസ്എന്‍എല്ലിന്റെ സാധാരണ പ്രീപെയ്ഡ് പ്ലാനുകളില്‍ 97 രൂപയുടെയും 99 രൂപയുടെയും പ്ലാനുകള്‍ ഉള്‍പ്പെടുന്നു. അതില്‍ 97 രൂപയുടെ പ്ലാന്‍ 18 ദിവസത്തെ വാലിഡിറ്റിയില്‍ 2 ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്നു. 99 രൂപയുടെ പ്ലാനിൽ 22 ദിവസത്തെ വാലിഡിറ്റിയില്‍ അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും 99 എസ്എംഎസ് സന്ദേശങ്ങളും റിംഗ്ടോണുകളും ലഭ്യമാകും.

      75 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ 2 ജിബി ഡാറ്റ, 100 മിനിറ്റ് വോയ്സ് കോളുകള്‍, സൗജന്യ റിംഗ്ടോണുകള്‍ എന്നിവയ്ക്കൊപ്പം 50 ദിവസത്തെ വാലിഡിറ്റിയും ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നു. അണ്‍ലിമിറ്റഡ് വോയിസ് കോളുകളും പ്രതിദിനം 50 ജിബി ഡാറ്റയും 100 എസ്എംഎസ് സന്ദേശങ്ങളും നല്‍കുന്ന 247 രൂപയുടെ പ്രീപെയ്ഡ് പ്ലാനുംഉണ്ട്.

      പ്രതിദിനം 1 ജിബി ഡാറ്റയും 100 എസ്എംഎസും സഹിതം 56 ദിവസത്തെ വാലിഡിറ്റിയുള്ള 298 രൂപയുടെ താരിഫ് വൗച്ചറും ബിഎസ്എന്‍എൽ അവതരിപ്പിക്കുന്നു. 71 ദിവസത്തെ വാലിഡിറ്റി, 3000 മിനിറ്റ് സൗജന്യ ഓണ്‍-നെറ്റ് കോളുകള്‍, 2 ജിബി പ്രതിദിന ഡാറ്റ എന്നിവ വാഗ്ദാനം ചെയ്യുന്ന 395 രൂപയുടെ പ്ലാനും ഉണ്ട്.
      Published by:Naveen
      First published: