നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ByteDance | ടിക്ടോക്ക് മാതൃകമ്പനി ബൈറ്റ്ഡാൻസ് സഹസ്ഥാപകൻ ഷാങ് യിമിങ് ചെയർമാൻ സ്ഥാനം രാജിവെച്ചു

  ByteDance | ടിക്ടോക്ക് മാതൃകമ്പനി ബൈറ്റ്ഡാൻസ് സഹസ്ഥാപകൻ ഷാങ് യിമിങ് ചെയർമാൻ സ്ഥാനം രാജിവെച്ചു

  പുതിയ സിഇഒ ലിയാങ് റൂബോ കമ്പനിയുടെ അഞ്ചംഗ ബോർഡിന്റെ ചെയർമാനായി ചുമതലയേറ്റു.

  (Image: Reuters)

  (Image: Reuters)

  • Share this:
   ബൈറ്റ്ഡാന്‍സ് സ്ഥാപകന്‍ (Bytedance Founder) ഷാങ് യിമിംഗ് (Zhang Yiming) ടിക് ടോക് ചെയര്‍മാന്‍ (Tiktok Chairman) സ്ഥാനം രാജിവെച്ചു. താന്‍ സിഇഒ സ്ഥാനം ഒഴിയുമെന്ന് മെയിൽ പറഞ്ഞതിനു പിന്നാലെയാണ് ചെയർമാൻ സ്ഥാനത്ത് നിന്നുള്ള രാജി പ്രഖ്യാപനം. പുതിയ സിഇഒ ലിയാങ് റൂബോ കമ്പനിയുടെ അഞ്ചംഗ ബോർഡിന്റെ ചെയർമാനായി ചുമതലയേറ്റു.

   എന്നാല്‍, ഷാങ് എപ്പോഴാണ് ചെയര്‍മാന്‍ സ്ഥാനം ഉപേക്ഷിച്ചത് എന്നതിനെക്കുറിച്ചും കമ്പനിയിലെ അദ്ദേഹത്തിന്റെ വോട്ടിംഗ് അവകാശങ്ങളില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്നത് സംബന്ധിച്ചും വ്യക്തത വന്നിട്ടില്ല. ഈ വര്‍ഷം അവസാനത്തോടെ ഷാങ് തന്ത്രപ്രധാനമായ ഒരു സ്ഥാനത്തേക്ക് മാറുമെന്ന് കഴിഞ്ഞ മെയില്‍ ബൈറ്റ്ഡാന്‍സ് അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച ചോദ്യങ്ങളോട് ബൈറ്റ്ഡാന്‍സ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ടെക് ഭീമന്മാരുടെ നിരയിലെ സ്ഥാനം ലക്ഷ്യം വെച്ച്, വർദ്ധിച്ചു വരുന്ന പുതിയ നിയന്ത്രണങ്ങൾക്കിടയിലൂടെ കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് തന്റെ കോളേജ് റൂംമേറ്റും സഹസ്ഥാപകനുമായ ലിയാങ്ങ് നേതൃത്വം നല്‍കുമെന്ന് മേയില്‍ ഷാങ്ങ് അപ്രതീക്ഷിതമായി പ്രഖ്യാപിച്ചിരുന്നു.

   ആറ് ബിസിനസ് യൂണിറ്റുകള്‍ സൃഷ്ടിക്കുന്നതിനായി ബൈറ്റ്ഡാന്‍സില്‍ നിർണായകമായ പുനഃസംഘടന ഉണ്ടാകുമെന്ന് ചൊവ്വാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ഹ്രസ്വ വീഡിയോ പ്ലാറ്റ്ഫോമിന്റെ പ്രവർത്തനത്തിൽ മുഴുവൻ സമയവും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ടിക് ടോക് സിഇഒ ഷൗ സി ച്യൂ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സിഎഫ്ഒ) സ്ഥാനം ഒഴിയുമെന്നും കമ്പനി പ്രഖ്യാപിച്ചിരുന്നു.

   Also Read-Facebook facial recognition system| ഫേഷ്യൽ റെക്കഗനേഷൻ സിസ്റ്റം അവസാനിപ്പിക്കുന്നതായി ഫെയ്സ്ബുക്ക്

   ചൈനയിലെ അറിയപ്പെടുന്ന ടെക് കമ്പനികളുടെ സ്ഥാപകരിൽ ഒരു സംഘം കഴിഞ്ഞ മാസങ്ങളില്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച, ഷോര്‍ട്ട് വീഡിയോ ആപ്‌സിന്റെ ഉടമ കുവൈഷു, സഹസ്ഥാപകനായ സു ഹുവ കമ്പനിയുടെ സിഇഒ സ്ഥാനം ഒഴിഞ്ഞതായി അറിയിച്ചിരുന്നു. ഇ-കൊമേഴ്സ് കമ്പനിയായ പിന്‍ഡ്വാഡോ സ്ഥാപകന്‍ ഹുവാങ് ഷെങ് ഈ വര്‍ഷം ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. നേരത്തെ അദ്ദേഹം തന്റെ സിഇഒ പദവിയും ഉപേക്ഷിച്ചിരുന്നു. 2019 ല്‍ ആലിബാബ സ്ഥാപകന്‍ ജാക്ക് മാ ഇ-കൊമേഴ്സ് ഭീമന്റെ ചെയര്‍മാൻ സ്ഥാനത്തുനിന്ന് വിരമിച്ചു.

   Also Read-Fuel Price | ഇന്ധനവിലയിലെ കുറവ് പ്രാബല്യത്തില്‍ വന്നു; കേരളത്തില്‍ ഡീസലിന് 12.27 രൂപയും പെട്രോളിന് 6.30 രൂപയും കുറഞ്ഞു

   ചൈനയില്‍ ഒരിക്കല്‍ സ്വതന്ത്രമായിരുന്ന ഇന്റര്‍നെറ്റ് വ്യവസായത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ശ്രമിക്കുന്ന റെഗുലേറ്റര്‍മാരുടെ വിമര്‍ശനത്തിന് ബൈറ്റ്ഡാന്‍സ് വിധേയമായിട്ടുണ്ട്. ബൈറ്റ്ഡാന്‍സ് ഒരു ഔദ്യോഗിക അന്വേഷണത്തിന്റെയും പാത്രമായിട്ടില്ലെങ്കിലും ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ് ലിമിറ്റഡ്, മൈതുവാന്‍ എന്നിവയില്‍ നിന്ന് വ്യത്യസ്തമായി നിയമവിരുദ്ധമായ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ വേരോടെ പിഴുതെറിയാനും ആഭ്യന്തര പരിശോധനകള്‍ നടത്താനും ഈ വര്‍ഷം രണ്ട് ഡസനിലധികം സ്ഥാപനങ്ങളും സ്റ്റാര്‍ട്ടപ്പും ബൈറ്റ്ഡാന്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

   ആന്റ് ഗ്രൂപ്പ് കമ്പനിക്ക് ഏര്‍പ്പെടുത്തിയതിന് സമാനമായി അതിന്റെ ഫിന്‍ടെക് വിഭാഗത്തിനും വിപുലമായ നിയന്ത്രണങ്ങള്‍ ബൈറ്റ്ഡാന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
   Published by:Naseeba TC
   First published:
   )}