നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ജിയോയിൽ നിന്ന് എയർടെല്ലിലേക്കോ വോഡാഫോണിലേക്കോ ഇനി സൗജന്യവിളിയില്ല; നിങ്ങൾ വിഷമിക്കേണ്ടതുണ്ടോ?

  ജിയോയിൽ നിന്ന് എയർടെല്ലിലേക്കോ വോഡാഫോണിലേക്കോ ഇനി സൗജന്യവിളിയില്ല; നിങ്ങൾ വിഷമിക്കേണ്ടതുണ്ടോ?

  ഇതുവരെ ആസ്വദിച്ച പരിധിയില്ലാത്ത കോൾ താരിഫുകൾ അവസാനിക്കുന്നതിന്റെ ആദ്യ ലക്ഷണങ്ങൾ ഇതിൽ കാണാം

  News18

  News18

  • News18
  • Last Updated :
  • Share this:
   വിശാൽ മാത്തൂർ

   ഇന്ത്യയിലെ ടെലികോം മേഖലയെ അമ്പരപ്പിച്ച ഒരു നീക്കത്തിൽ, മറ്റ് നെറ്റ്‌വർക്കുകളിലെ മൊബൈൽ നമ്പറുകളിലേക്ക് ജിയോ വരിക്കാർ നടത്തുന്ന കോളുകൾ ഇനിമേലിൽ സൗജന്യമായിരിക്കില്ലെന്ന് റിലയൻസ് ജിയോ പ്രഖ്യാപിച്ചു കഴിഞ്ഞു. എയർടെൽ, വോഡഫോൺ-ഐഡിയ, ബി‌എസ്‌എൻ‌എൽ എന്നിവയുൾപ്പെടെയുള്ള മൊബൈൽ നെറ്റ്‌വർക്കുകളുടെ നമ്പറുകളിലേക്കുള്ള കോളുകൾക്ക് വരിക്കാർ മിനിറ്റിന് ആറുപൈസ നൽകണം. ഈ ചർച്ചയുടെ കേന്ദ്രബിന്ദു തന്നെ ഇന്റർകണക്ട് യൂസേജ് ചാർജ് എന്ന് അറിയപ്പെടുന്ന ഐ.യു.സിയാണ്. ജിയോ മൊബൈൽ നെറ്റ്‌വർക്കിന് പുറത്തുള്ള കോളുകൾക്ക് റിലയൻസ് ജിയോ ഈടാക്കുന്ന ആറുപൈസ ചാർജ് ഐയുസി ചാർജുകളാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അനുശാസിക്കുന്ന പ്രകാരം മറ്റൊരു മൊബൈൽ നെറ്റ്‌വർക്കിലേക്ക് കോൾ കണക്ട് ചെയ്യുന്നതിന് ഈടാക്കുന്ന തുകയാണിത്. എന്നാൽ ഇതുകൊണ്ട് അർത്ഥമാക്കുന്നത് എന്ത്?

   Also Read- ജിയോയിൽ നിന്ന് മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളിന് ഇനി മിനിറ്റിന് ആറു പൈസ; പകരമായി അധിക ഡാറ്റ

   ജിയോ ഉപഭോക്താക്കൾക്കും മറ്റ് മൊബൈൽ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നവർക്കും ഇത് എന്താണ് അർത്ഥമാക്കുന്നത്? ഇതുവരെ ആസ്വദിച്ച പരിധിയില്ലാത്ത കോൾ താരിഫുകൾ അവസാനിക്കുന്നതിന്റെ ആദ്യ ലക്ഷണങ്ങൾ ഇതിൽ കാണാം. ഐ‌യു‌സി താരിഫുകളുടെ കാര്യത്തിൽ ട്രായ് മാറ്റംവരുത്തുന്നതുവരെ അല്ലെങ്കിൽ 2020 ജനുവരിയിൽ ഐ‌യു‌സി നിർത്തലാക്കുന്നത് വരേക്ക് എങ്കിലും ഇത് അങ്ങനെ തന്നെയായിരിക്കും. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്കുള്ള ജിയോയുടെ വോയിസ് കോൾ താരിഫുകൾ എതിരാളികളായ ഓപ്പറേറ്റർമാരെപോലും ആ താരിഫുകളുടെ അടുത്തേക്ക് എങ്കിലും കൊണ്ടുവരാൻ പ്രേരിപ്പിച്ചിരുന്നു. ഇപ്പോൾ, എയർടെൽ, വോഡഫോൺ-ഐഡിയ പോലുള്ള ഓപ്പറേറ്റർമാരും മറ്റ് നെറ്റ്‌വർക്കുകളിലേക്ക് വിളിക്കുന്നതിന് ചാർജുകൾ ഏർപ്പെടുത്താനുള്ള സാധ്യതയാണ് കാണുന്നത്. അങ്ങനെ സംഭവിച്ചാൽ മൊബൈൽ കണക്ഷൻ ഉപയോഗിക്കുന്നതിനുള്ള ചെലവ് തീർച്ചയായും വർധിക്കും.

   ഈ നീക്കത്തിന്റെ അർത്ഥം മനസിലാക്കാൻ ശ്രമിക്കുന്നതിന് മുമ്പ്, ഇത് എന്തുകൊണ്ടാണ് സംഭവിച്ചതെന്ന് ആദ്യം മനസിലാക്കേണ്ടതുണ്ട്.

   ഒരു മൊബൈൽ നെറ്റ്‌വർക്കിന്റെ ഉപഭോക്താക്കൾ മറ്റൊരു ഓപ്പറേറ്ററുടെ മൊബൈൽ നെറ്റ്‌വർക്കിലേക്ക് ഔട്ട്‌ഗോയിംഗ് മൊബൈൽ കോളുകൾ ചെയ്യുമ്പോൾ, ഒരു മൊബൈൽ ടെലികോം ഓപ്പറേറ്റർ മറ്റേ ഓപ്പറേറ്റർക്ക് നൽകേണ്ട തുകയാണ് ഇന്റർകണക്ട് യൂസേജ് ചാർജ് അല്ലെങ്കിൽ ഐയുസി. ഉദാഹരണത്തിന്, ഒരു വ്യക്തി ഒരു റിലയൻസ് ജിയോ കണക്ഷനിൽ നിന്ന് എയർടെൽ കണക്ഷൻ ഉപയോഗിക്കുന്ന മറ്റൊരാൾക്ക് കോൾ ചെയ്യണമെങ്കിൽ, റിലയൻസ് ജിയോ കോളിനായി എയർടെലിന് മിനിറ്റിന് ആറുപൈസ നൽകേണ്ടിവരും. രണ്ട് വ്യത്യസ്ത നെറ്റ്‌വർക്കുകൾക്കിടയിലുള്ള ഈ കോളുകളെ ട്രായ് നിർവചിച്ചിരിക്കുന്ന മൊബൈൽ ഓഫ്-നെറ്റ് കോളുകൾ എന്ന് വിളിക്കുന്നു. ഐയുസി ചാർജുകൾ ട്രായ് മിനിറ്റിൽ ആറു പൈസയായാണ് നിശ്ചയിച്ചിരിക്കുന്നത്.

   ലോക്കൽ കോളുകൾക്കും എസ്ടിഡി കോളുകൾക്കുമായി ഉപയോക്താക്കൾ വിളിക്കുന്ന നെറ്റ്‌വർക്ക് പരിഗണിക്കാതെ തന്നെ പരിധിയില്ലാത്ത വോയ്‌സ് കോളുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും റിലയൻസ് ജിയോ മറ്റ് ഓപ്പറേറ്റർമാർക്ക് ഐയുസി ചാർജ് അടച്ചിരുന്നു. 2020 ജനുവരിയിൽ ഐയുസി താരിഫ് നിർത്തലാക്കുന്നതുവരെ ഈ പുതിയ താരിഫ് നിലനിൽക്കുമെന്ന് റിലയൻസ് ജിയോ പറയുന്നു. 'ഇതുവരെ, കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ മറ്റ് ഓപ്പറേറ്റർമാർക്ക് നെറ്റ് ഐയുസി ചാർജായി ജിയോ 13,500 കോടി രൂപ നൽകി- വാർത്താക്കുറിപ്പിൽ ജിയോ പറയുന്നു.

   കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ തങ്ങൾ ഏകദേശം 13,500 കോടി രൂപ അടച്ചതായി ജിയോ പറയുന്നു. 2 ജി നെറ്റ്‌വർക്കുകളിലെ ഉയർന്ന താരിഫ് നിരക്ക് കാരണം ഉപയോക്താക്കൾ ജിയോ നെറ്റ്‌വർക്ക് ഉപയോഗിക്കുന്ന അവരുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും മിസ്ഡ് കോളുകൾ അടിക്കുന്നു. ഇത് ജിയോ നെറ്റ്‌വർക്കിൽ ഇൻകമിംഗ് കോൾ ട്രാഫിക്കിന് കാരണമാകുന്നുവെന്നാണ് റിലയൻസ് ജിയോ പറയുന്നത്, പകരം, ജിയോ ഉപഭോക്താക്കൾ നടത്തിയ കോൾ ബാക്ക് 65 മുതൽ 75 കോടി മിനിറ്റ് ഔട്ട്‌ഗോയിംഗ് ട്രാഫിക്കിന് കാരണമാകുന്നു. ഈ കോളുകൾക്കെല്ലാം മിനിറ്റിന് 0.06 രൂപ വരെ ജിയോയ്ക്ക് ഐയുസി ചാർജുകൾ നൽകേണ്ടിവന്നു.

   2020 ജനുവരിയിൽ എല്ലാ ഓപ്പറേറ്റർമാർക്കുമുള്ള ഐയുസി ചാർജുകൾ നീക്കം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഈ താരിഫ് മാറ്റം പഴയപടിയാക്കുന്നു.

   First published:
   )}