നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ജിയോയിൽ നിന്ന് മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളിന് ഇനി മിനിറ്റിന് ആറു പൈസ; പകരം അധികം ഡാറ്റ

  ജിയോയിൽ നിന്ന് മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളിന് ഇനി മിനിറ്റിന് ആറു പൈസ; പകരം അധികം ഡാറ്റ

  ഇന്നു മുതൽ പ്രാബല്യത്തിൽ

  jio

  jio

  • News18
  • Last Updated :
  • Share this:
   മുംബൈ: ജിയോ നെറ്റ്‌വര്‍ക്കില്‍ നിന്ന് മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് ചെയ്യുന്ന കോളുകള്‍ക്ക് ഇനി മിനിറ്റിന് 6 പൈസ ഈടാക്കും. പകരം അത്രയും തുകയ്ക്കുള്ള  ഡാറ്റ ഉപഭോക്താവിന് നല്‍കുമെന്ന് ജിയോ അറിയിച്ചു. വോയിസ് കോള്‍ സൗജന്യമാക്കിയ ജിയോയ്ക്ക്, മറ്റ് നെറ്റ്‌വര്‍ക്കുകളിലെ ഓരോ കോളിനും മിനിറ്റിന് 6 പൈസ വീതം ടെലികോം റെഗുലേറ്ററി അതോറിറ്റിക്ക് നല്‍കേണ്ടി വരുന്നു. ഇതേ തുടര്‍ന്നാണ് 6 പൈസ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. നിരക്കുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ വരും.

   ഇന്നു മുതൽ ജിയോ ഉപഭോക്താക്കൾ ചെയ്യുന്ന എല്ലാ റീചാർജുകൾക്കും, മറ്റ് മൊബൈൽ ഓപ്പറേറ്റർമാർക്കുള്ള കോളുകൾക്ക് നിലവിലുള്ള ഐയുസി നിരക്കിൽ മിനിറ്റിന് 6 പൈസ നിരക്കിൽ ഐയുസി ടോപ്പ്-അപ്പ് വൗച്ചറുകൾ വഴി ചാർജ് ചെയ്യപ്പെടും. 2017 ൽ ടെലികോം റെഗുലേറ്റർ ട്രായ് 14 പൈസയിൽ നിന്ന് മിനിറ്റിന് 6 പൈസയായി ഇന്റർകണക്ട് യൂസേജ് ചാർജ് (ഐയുസി) വെട്ടിക്കുറച്ചിരുന്നു. ഇത് 2020 ജനുവരിയിൽ അവസാനിപ്പിക്കുമെന്നാണ് ട്രായ് വ്യക്തമാക്കിയിരുന്നു'- പ്രസ്താവനയിൽ പറയുന്നു.

   ജിയോ നമ്പറിൽ നിന്ന് ജിയോ നമ്പറിലേക്കുള്ള കോൾ, ഇൻകമിംഗ് കോൾ, ജിയോ നമ്പറിൽ നിന്ന് ലാൻഡ് ലൈനിലേക്കുള്ള കോൾ, വാട്സാപ് കോൾ‌ എന്നിവ നിലവിലെ പോലെ സൗജന്യമായി തുടരുമെന്നും കമ്പനി അറിയിച്ചു.   ഒരു ജിയോ ഉപഭോക്താവിന് 124 മിനിറ്റ് ഐയുസി കോൾ ചെയ്യാൻ 10 രൂപയക്ക് ടോപ് അപ് ചെയ്യേണ്ടി വരും. ഇതിനു പകരമായി 1 ജിബി ഡാറ്റ ഉപഭോക്താവിന് ജിയോ സൗജന്യമായി നൽകും.

   20 രൂപയ്ക്ക് ടോപ് അപ് ചെയ്താൽ 249 മിനിറ്റ് ഐയുസി കോൾ ചെയ്യാം. 2 ജിബി ഡാറ്റ ലഭിക്കും.

   50 രൂപയ്ക്ക് ടോപ് അപ് ചെയ്താൽ 656 മിനിറ്റ് ഐയുസി കോൾ ചെയ്യാം. 5 ജിബി ഡാറ്റ ലഭിക്കും.

   100 രൂപയ്ക്ക് ടോപ് അപ് ചെയ്താൽ 1362 മിനിറ്റ് ഐയുസി കോൾ ചെയ്യാം. 10 ജിബി ഡാറ്റ ലഭിക്കും.

   ട്രായ് ഐയുസി നിരക്കുകൾ ഒഴിവാക്കുന്നതുവരെ മാത്രമേ നിരക്ക് തുടരൂവെന്നും കമ്പനി അറിയിച്ചു.

   First published:
   )}