• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ചോര്‍ത്തിയ ഫേസ്ബുക്ക് വിവരങ്ങള്‍ ട്രംപിനെ പ്രസിഡന്‍റാക്കി?

Gowthamy GG | news18
Updated: April 2, 2018, 9:55 PM IST
ചോര്‍ത്തിയ ഫേസ്ബുക്ക് വിവരങ്ങള്‍ ട്രംപിനെ പ്രസിഡന്‍റാക്കി?
Gowthamy GG | news18
Updated: April 2, 2018, 9:55 PM IST
ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ ചോര്‍ത്തിയ വിവാദമാണ് ഇപ്പോള്‍ ചൂടേറിയ ചര്‍ച്ച. ഇതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് ഡാറ്റാ അനലിറ്റിക്സ് കമ്പനിയായ 'കേംബ്രിഡ്ജ് അനലിറ്റിക്ക'യാണ് ഇപ്പോള്‍ വിവാദത്തിൽ അകപ്പെട്ടിരിക്കുന്നത്. 2014ൽ ഫേസ്ബുക്ക് പ്രവർത്തനം ആരംഭിച്ചത് മുതൽ ഉപയോക്താക്കളെക്കുറിച്ചുള്ള വ്യക്തിഗത വിവരങ്ങൾ ശേഖരിച്ചതായാണ് കമ്പനിക്കുമേലുള്ള ആരോപണം.

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഈ 'ചോർത്തൽ' സഹായിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 'കേംബ്രിഡ്ജ് അനലിറ്റിക്ക' ഡൊണാൾഡ് ട്രംപിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സഹായിച്ചതാണ് പുതിയ വിവാദത്തിലേക്ക് വഴിതെളിയിച്ചത്. ഇപ്പോൾ കമ്പനിയുടെ ലണ്ടൻ ഓഫീസിനു നേരെ യു എസ് സ്റ്റേറ്റ് അതോറിറ്റി ചോദ്യങ്ങൾ ഉന്ന‌യിച്ചു കഴിഞ്ഞു.

ഭക്ഷ്യസുരക്ഷാ ഗവേഷണത്തിലും നാർക്കോട്ടിക്സിലും തുടങ്ങി രാഷ്ട്രീയ കാമ്പെയിനുകളില്‍ വരെ പ്രവർത്തിക്കുന്ന കമ്പനിയാണ് 'കേംബ്രിഡ്ജ് അനലിറ്റിക്'. 25 വർഷങ്ങൾക്ക് മുൻപ് സ്ഥാപിതമായ എസ് സി എൽന്റെ ശാഖയാണ് 'കേംബ്രിഡ്ജ് അനലിറ്റിക്'. 2013-ഓടെയാണ് യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി കേംബ്രിഡ്ജ് അനലിറ്റിക്ക രൂപീകരിച്ചത്. 15 മില്യൻ ഡോളർ ചെലവിട്ടാണ് കമ്പനിയുടെ രൂപീകരണം.

കേംബ്രിഡ്ജ് അനലിറ്റിക് 50 മില്ല്യൻ ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഡാറ്റ ചോർത്തിയതായാണ് ന്യൂയോർക്ക് ടൈംസും ലണ്ടൻ ഒബ്സർവറും റിപ്പോർട്ട് ചെയ്തത്. ബ്രിട്ടീഷ് അദ്ധ്യാപകന്‍ അലക്സാണ്ടർ കോഗൻ വികസിപ്പിച്ചെടുത്ത ആപ്ളിക്കേഷൻ ഉപയോഗിച്ചാണ് ഈ വിവരങ്ങൾ ശേഖരിച്ചത് എന്നും റിപ്പോർട്ടിൽ പറയുന്നു.

270,000 പേർ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ലോഗിൻ ചെയ്തിട്ടുണ്ടെന്ന് ഫേസ്ബുക്ക് പറയുന്നു. ഇത്തരത്തിൽ കേംബ്രിഡ്ജ് അനലിറ്റിക്ക ആപ്ലിക്കേഷൻ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിച്ചു.

ഫേസ്ബുക്കിലെ നിബന്ധനകൾ ലംഘിച്ചുകൊണ്ടാണ് കോഗാൻ ഇത്തരത്തിൽ പ്രവര്‍ത്തിച്ചത് എന്ന് ആദ്യം അറിഞ്ഞില്ലെന്നും 2015ൽ കണ്ടെത്തിയ വിവരങ്ങൾ ഡിലീറ്റ് ചെയ്തുവെന്നും കമ്പനി പറയുന്നു. എന്നാൽ ഇതുവരെ ഈ ഡാറ്റ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ആരോപണങ്ങൾ ശരിയാണെന്നും കേംബ്രിഡ്ജ് അനലിറ്റിക്ക പറഞ്ഞു. ഇതിന്റെ കൃത്യത പരിശോധിക്കാൻ ഫേസ്ബുക്ക് അന്വേഷണം നടത്തിവരികയാണ്.

സർക്കാരിന്റെ അന്വേഷണം പൂർത്തിയാകുന്നതുവരെ ഫേസ്ബുക്കിന് സമഗ്ര അന്വേഷണം നടത്താനായി കാത്തിരിക്കേണ്ടതുണ്ട്. ഫേസ്ബുക്ക് ഡാറ്റ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങളും ഇതോടൊപ്പം ആരംഭിച്ചു കഴിഞ്ഞു.​
First published: March 22, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍