സ്മാര്‍ട്ട്ഫോണ്‍ സെന്‍സറിന് ഒരാള്‍ ലഹരിയിലാണോ എന്ന് കണ്ടെത്താന്‍ സാധിക്കുമോ? സ്മാര്‍ട്ട് ഫോണുകളില്‍ ജിപിഎസ് അടക്കമുള്ള പല സേവനങ്ങളും സെന്‍സറുകളുടെ സഹായത്തോടെ സാധ്യമാവുമെങ്കിലും ഒരാള്‍ ലഹരിയിലാണോ എന്ന് കണ്ടെത്താനാവില്ല എന്ന് പറഞ്ഞ് തള്ളികളയാന്‍ വരട്ടെ. കഞ്ചാവ് ഉപയോഗിച്ചതിന് ശേഷം ആരെങ്കിലും ലഹരിയിലാണോ എന്ന് നിര്‍ണ്ണയിക്കാനും സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കാവുന്ന പ്രത്യേകതരം സെന്‍സറുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ക്ക് സാധിക്കുമെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. കഞ്ചാവ് ലഹരിയുടെ അളവ് തിരിച്ചറിയാന്‍ സ്മാര്‍ട്ട്ഫോണ്‍ സെന്‍സര്‍ ഡാറ്റ ഉപയോഗിക്കുന്നതിന്റെ സാധ്യതകളിലാണ് പഠനം നടത്തിയത്. സമയ സവിശേഷത പരിഗണിച്ച് നടത്തിയ പഠനം പ്രകാരം സ്മാര്‍ട്ട്ഫോണ്‍ സെന്‍സര്‍ ഡാറ്റയ്ക്ക് 90 ശതമാനം കൃത്യതയുള്ള ഫലങ്ങളാണ് സെന്‍സറില്‍ നിന്ന് ലഭിച്ചതെന്ന് പഠനങ്ങള്‍ പറയുന്നു.
ഒരു വ്യക്തിയുടെ ഫോണിലെ സെന്‍സറുകള്‍ ഉപയോഗിച്ച്, ഒരു വ്യക്തി എപ്പോള്‍ കഞ്ചാവ് ലഹരി അനുഭവിക്കുന്നുവെന്ന് കണ്ടെത്താനും കഞ്ചാവുമായി ബന്ധപ്പെട്ട ദോഷം കുറയ്ക്കാന്‍ എപ്പോഴാണ് ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നതെന്നും മനസിലാക്കി ഇടപെടല്‍ നടത്താന്‍ സാധിക്കുമെന്ന് റട്ജേഴ്സ് യൂണിവേഴ്സിറ്റി ഗവേഷകന് ടമ്മി ചുങ് പറഞ്ഞു.
ഡ്രഗ് ആന്‍ഡ് ആല്‍ക്കഹോള്‍ ഡിപെന്‍ഡന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, ആഴ്ചയില്‍ രണ്ടുതവണയെങ്കിലും കഞ്ചാവ് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്ത ചെറുപ്പക്കാരില്‍ നിന്ന് ശേഖരിച്ച ദൈനംദിന ഡാറ്റ ഗവേഷകര്‍ വിശകലനം ചെയ്തു. ഫോണ്‍ സര്‍വേകള്‍, കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെട്ട ഉപഭോക്താക്കള്‍ സ്വമേധയാ നല്കിയ വിവരങ്ങളും തുടര്‍ച്ചയായി ഫോണ്‍ സെന്‍സറില്‍ നിന്ന് ലഭിച്ച ഡാറ്റയും പരിശോധിക്കുകയും ഉപയോഗം കണ്ടെത്തുന്നതില്‍ ദിവസത്തിന്റെയും സമയത്തിന്റെയും പ്രാധാന്യം നിര്‍ണ്ണയിക്കുകയും ചെയ്തു. ഇത് വഴി കഞ്ചാവ് ലഹരി കണ്ടെത്തുന്നതിന് ഏത് ഫോണ്‍ സെന്‍സറുകളാണ് ഏറ്റവും ഉപയോഗപ്രദമെന്നത് ഗവേഷകര്‍ തിരിച്ചറിഞ്ഞു.
സ്വമേധയ തന്ന വിവരങ്ങളുടെ ക്രോഡീകരണത്തില്‍ 60 ശതമാനം കൃത്യതയുള്ളത ഫലം ലഭിച്ചപ്പോള്‍ സ്മാര്‍ട്ട്ഫോണ്‍ സെന്‍സര്‍ ഡാറ്റയും സംയോജിപ്പിച്ചുണ്ടാകിയ റിപ്പോര്‍ട്ട് കഞ്ചാവ് ലഹരി കണ്ടെത്തുന്നതില്‍ 90 ശതമാനം കൃത്യത പുലര്‍ത്തുന്നതാണ് എന്നാണ് കണ്ടെത്തല്‍. കഞ്ചാവ് ഉപയോ?ഗിക്കുമ്പോള്‍ ഉണ്ടാകുന്ന ലഹരി ശരീരത്തിലെ പ്രതികരണ സമയം മന്ദഗതിയിലാക്കുന്നു. മാത്രവുമല്ല ജോലിസ്ഥലത്തോ സ്കൂളിലോ ഉള്ള പ്രകടനത്തെയും ബാധിക്കുകയും അപകടകരമായ ഡ്രൈവിം?ഗിനും റോഡപകടങ്ഹല്ക്കും മരണത്തിനും തന്നെ കാരണമാവുമെന്നും പഠനം സൂചിപ്പിക്കുന്നു. രക്തം, മൂത്രം അല്ലെങ്കില്‍ ഉമിനീര് ഉപയോ?ഗിച്ച് നടത്തുന്ന നിലവിലുള്ള പരിശോധനകള്ക്ക്കണ്ടെത്തല് നടപടികള്‍ക്ക് ഒരുപാട് പരിമിതികളുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നു.
സ്മാര്‍ട്ട് ഫോണ്‍ സെന്‍സറുകള്‍ വെച്ച് കഞ്ചാവ് ലഹരി കണ്ടെത്താന്‍ പറ്റും എന്ന് പറയുന്ന പഠനം അടുത്തിടെയാണ് ഡ്രഗ്സ് ആന്‍ഡ് ആല്‍ക്കഹോള്‍ ഡിപെന്‍ഡന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചത്. ഇത്തരത്തില്‍ ഒരു കണ്ടെത്തല്‍ അപൂര്‍വ്വമാണ്. സ്മാര്‍ട്ട് ഫോണ്‍ സെന്‍സറുകളില്‍ കൂടുതല്‍ പഠനങ്ങള്‍ പുരോഗമിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: High tech, Smartphones