News18 Malayalam
Updated: January 7, 2019, 2:14 PM IST
ജലന്ധര്‍: പൗരന്മാരുടെ വ്യക്തിപരവും ഔദ്യോഗികവുമായ വിവരങ്ങള്‍ (ഡാറ്റാ) സംരക്ഷിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര നിയമ- ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. വ്യക്തിവിരങ്ങള്‍ ഗൂഗിള്‍വഴി വിദേശരാജ്യങ്ങളില്‍ ദുരുപയോഗിക്കുന്നത് തടയുകയെന്ന ലക്ഷ്യവുമായാണ് കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണത്തിനൊരുങ്ങുന്നത്.
വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടാല്‍ പെട്ടെന്നു നടപടി സ്വീകരിക്കാന്‍ കഴിയുന്ന വിധത്തിലാകും നിയമനിര്‍മാണം. ജലന്ധറില്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് നിയമ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സാങ്കേതിക രംഗത്ത് ലാഭകരമായി മുതല്മുടക്കാവുന്ന പ്രബല രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യയെന്നും മന്ത്രി പറഞ്ഞു.
Also Read: ഇനി അപകടമുണ്ടാക്കിയാൽ പണി: ഡ്രൈവിങ് ലൈസൻസ് ആധാറുമായി ബന്ധിപ്പിക്കും
2015 ല്‍ ആഗോള നൂതന കണ്ടുപിടുത്ത സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 81 ആയിരുന്നു. എന്നാല്‍ 2017 ആയപ്പോഴേക്കും 60 ആയി ഉയര്‍ന്നെന്നും ശാസ്ത്രീയ ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ കാര്യത്തില്‍ ആറാംസ്ഥാനത്തും പേറ്റന്റ് ചെയ്യുന്നതില്‍ പത്താം സ്ഥാനത്തുമാണെന്നും മന്ത്രി പറഞ്ഞു.
Dont Miss: 1200 പേര്‍ക്ക് കോളേജ് അധ്യാപകരായി നിയമനം
ആധാര്‍ അധിഷ്ടിത ഇടപാടുകള്‍ 2048 ശതമാനം വര്‍ധിച്ചെന്നും യുപിഐ ഇടപാടുകള്‍ രണ്ടുവര്‍ഷത്തിനിടെ 1500 മടങ്ങായെന്നും പറഞ്ഞ മന്ത്രി ഡിജിറ്റല്‍ ഇടപാടുകള്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയ്ക്ക് ഉയര്‍ന്ന് 2070 കോടിയിലെത്തിയെന്നും കൂട്ടിച്ചേര്‍ത്തു.
First published:
January 7, 2019, 10:15 AM IST