വ്യാജ സന്ദേശം: വാട്സ്ആപ്പിന് താക്കീതുമായി കേന്ദ്രം
Updated: August 22, 2018, 7:16 PM IST
Updated: August 22, 2018, 7:16 PM IST
ന്യൂഡൽഹി: വാട്സ്ആപ്പ് വഴി വ്യാജ സന്ദേശങ്ങൾ പ്രചരിച്ച് ആൾക്കൂട്ട കൊലപാതകങ്ങളിലേക്ക് നയിക്കുന്ന സാഹചര്യത്തിൽ വാട്സ് ആപ്പിന് കർശന നിർദേശവുമായി കേന്ദ്ര സർക്കാർ. വ്യാജ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്ന് വാട്സ്ആപ്പ് സിഇഒ ക്രിസ് ഡാനിയേലിനോട് കേന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു. ഇരുവരും ഡൽഹിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
പരിഹാരമാണ് പ്രധാനമെന്നും നടപടി ഉറപ്പാക്കിയില്ലെങ്കിൽ വാട്സ്ആപ്പിനെതിരെ പ്രേരണ കുറ്റത്തിന് നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയിൽ ഒരു ഓഫീസ് ആരംഭിക്കണമെന്നും ഉപയോക്താക്കളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്രിയാത്മകമായ മറുപടിയാണ് വാട്സ്ആപ്പ് സിഇഒയുടെ ഭാഗത്തു നിന്ന് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കേരള ത്തിലെ വെള്ളപ്പൊക്ക സമയത്തടക്കം വാട്സ്ആപ് നൽകിയ സേവനങ്ങളെ അഭിനന്ദിക്കാനും മന്ത്രി മറന്നില്ല.

Loading...