ചന്ദ്രയാൻ 2ന്റെ ഭ്രമണപഥം ഉയർത്തൽ വിജയകരം

ഭൂമിയിൽ നിന്ന് അടുത്ത ദൂരം 276 കിലോമീറ്റും അകന്ന ദൂരം 71792 കിലോമീറ്ററുമായ ഭ്രമണപഥത്തിൽ പേടകമെത്തിയതായി ഐഎസ്ആർഒ അറിയിച്ചു

news18
Updated: July 29, 2019, 6:50 PM IST
ചന്ദ്രയാൻ 2ന്റെ ഭ്രമണപഥം ഉയർത്തൽ വിജയകരം
ഭൂമിയിൽ നിന്ന് അടുത്ത ദൂരം 276 കിലോമീറ്റും അകന്ന ദൂരം 71792 കിലോമീറ്ററുമായ ഭ്രമണപഥത്തിൽ പേടകമെത്തിയതായി ഐഎസ്ആർഒ അറിയിച്ചു
  • News18
  • Last Updated: July 29, 2019, 6:50 PM IST
  • Share this:
ബംഗളൂരു: ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യം ചന്ദ്രയാൻ രണ്ടിന്റെ ഭ്രമണപഥം ഉയർത്തി. മൂന്നാം ഭ്രമണപഥവികസനമാണ് വിജയകരമായി പൂർത്തിയാക്കിയത്. ഇപ്പോൾ ഭൂമിക്ക് ചുറ്റുമുള്ള ചന്ദ്രയാൻ രണ്ട് പേടകത്തിന് രണ്ട് ഭ്രമണപഥവികസനം കൂടിയാണ് ബാക്കിയുള്ളത്. പല ഘട്ടങ്ങളിലായി ഭ്രമണപഥം ഉയർത്തിയാണ് പേടകം ചന്ദ്രനിൽ എത്തിക്കുക. അടുത്ത മാസം 13ന് ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിൽ നിന്ന് ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തിലേക്കുള്ള പേടകത്തിന്റെ ഗതിമാറ്റം ആരംഭിക്കും.

989 സെക്കൻഡ് നേരത്തേക്ക് പേടകത്തിലെ എഞ്ചിൻ പ്രവർത്തിപ്പിച്ചാണ് ഭ്രമണപഥം വികസിപ്പിച്ചത്. ഭൂമിയിൽ നിന്ന് അടുത്ത ദൂരം 276 കിലോമീറ്റും അകന്ന ദൂരം 71792 കിലോമീറ്ററുമായ ഭ്രമണപഥത്തിൽ പേടകമെത്തിയതായി ഐഎസ്ആർഒ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 3:12ഓടെയാണ് ഭ്രമണപഥ വികസനം പൂർത്തിയായത്.

ഇനി രണ്ട് തവണ കൂടി ഭ്രമണപഥം ഉയർത്തിയ ശേഷം മൂന്നാമത്തെ ഗതിമാറ്റത്തോടെ ചന്ദ്രയാൻ രണ്ട് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിക്കും. അടുത്ത മാസം പതിനാലിനാണ് ചന്ദ്രയാൻ 2 ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങുന്നത്. സെപ്റ്റംബർ ഏഴിന് ചന്ദ്രനിൽ സോഫ്റ്റ് ലാൻ‍ഡിംഗ് നടത്താനാകുമെന്നാണ് ഐഎസ്ആർഒയുടെ പ്രതീക്ഷ. ഈ മാസം 22ന് ആയിരുന്നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ചന്ദ്രയാൻ രണ്ട് വിക്ഷേപിച്ചത്.

First published: July 29, 2019, 6:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading