ഇന്റർഫേസ് /വാർത്ത /money / Chandrayaan 2 | സാങ്കേതിക പിഴവ് പരിഹരിച്ചു; ചന്ദ്രയാൻ 2 വിക്ഷേപണം തിങ്കളാഴ്ച

Chandrayaan 2 | സാങ്കേതിക പിഴവ് പരിഹരിച്ചു; ചന്ദ്രയാൻ 2 വിക്ഷേപണം തിങ്കളാഴ്ച

 വിക്ഷേപണം വൈകിയെങ്കിലും സെപ്റ്റംബര്‍ ആറിനുതന്നെ പേടകത്തെ ലക്ഷ്യത്തിലെത്തിക്കാനാണ് തീരുമാനം. 

വിക്ഷേപണം വൈകിയെങ്കിലും സെപ്റ്റംബര്‍ ആറിനുതന്നെ പേടകത്തെ ലക്ഷ്യത്തിലെത്തിക്കാനാണ് തീരുമാനം. 

വിക്ഷേപണം വൈകിയെങ്കിലും സെപ്റ്റംബര്‍ ആറിനുതന്നെ പേടകത്തെ ലക്ഷ്യത്തിലെത്തിക്കാനാണ് തീരുമാനം. 

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ന്യൂഡല്‍ഹി: സാങ്കേതിക തകരാരിനെ തുടര്‍ന്ന് മാറ്റിവച്ച ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍-രണ്ടിന്റെ വിക്ഷേപണം ജൂലൈ 22 തിങ്കളാഴ്ച നടത്തുമെന്ന് ഐ.എസ്.ആര്‍.ഒ. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം.

    ജൂലൈ 15-ന് വിക്ഷേപണം നടത്താന്‍ 56 മിനിറ്റും 24 സെക്കന്റും ശേഷിക്കെയാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൗണ്ട് ഡൗണ്‍ നിര്‍ത്തിവച്ചത്. ലോഞ്ച് വെഹിക്കിളായ ജി.എസ്.എല്‍.വി. മാര്‍ക്ക്-മൂന്നില്‍ ഇന്ധനച്ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.

    സാങ്കേതിക തകരാര്‍ ചൊവ്വാഴ്ച രാത്രിയോടെ റോക്കറ്റ് പരിഹരിച്ചെന്ന് ഐ.എസ്.ആര്‍.ഒ. വൃത്തങ്ങള്‍ അറിയിച്ചു.

    ടാങ്കിലെ ഒരു ഹീലിയം ഇന്ധന ടാങ്കിലെ മര്‍ദം 12 ശതമാനം കുറഞ്ഞു. ഇതാണ് വിക്ഷേപണത്തിന് തടസമായത്. വിക്ഷേപണം വൈകിയെങ്കിലും സെപ്റ്റംബര്‍ ആറിനുതന്നെ പേടകത്തെ ലക്ഷ്യത്തിലെത്തിക്കാനാണ് തീരുമാനം.

    Also Read ചന്ദ്രയാന്‍ രണ്ടിനെ ലക്ഷ്യ സ്ഥാനത്തെത്തിക്കുന്നത് ഇന്ത്യയുടെ സ്വന്തം 'ബാഹുബലി'

    First published:

    Tags: Chandrayaan-2, GSLV Mark 3, Moon mission, VSSC Thiruvananthapuram, ഐ.എസ്.ആർ.ഒ, ചന്ദ്രയാൻ 2, ചാന്ദ്ര ദൌത്യം, വി.എസ്.എസ്.സി