ഒരു മുത്തശ്ശിക്കഥപോലെ വിസ്മയിപ്പിക്കുന്നതാണ് ചന്ദ്രയാൻ പേടകത്തിന്റെ സഞ്ചാരം. മൂന്നുലക്ഷത്തി എൺപത്തിനാലായിരം കിലോമീറ്റർ അകലേക്ക് അമ്പത്തിമൂന്നു ദിവസം നീളുന്ന യാത്ര. അതിന്റെ ഓരോ ഘട്ടങ്ങളും ഇങ്ങനെയാണ്...
പുലർച്ചെ 2 .51 ന് ഉറങ്ങാതെ കാത്തിരിക്കുന്ന രാജ്യത്തെ സാക്ഷിയാക്കി ചന്ദ്രയാൻ കുതിച്ചു തുടങ്ങും.
കുതിച്ചുയരാൻ സഹായിച്ച എസ് 200 സ്ട്രാപ്പോൺ റോക്കറ്റുകൾ 43 കിലോമീറ്റർ ഉയരത്തിൽവെച്ച് ലോഞ്ചറിൽനിന്ന് വേർപെടും. റോക്കറ്റിന്റെ രണ്ടാം ഘട്ടം ഇവിടം മുതൽ പ്രവർത്തനം തുടങ്ങും.
പേടകം ലോഞ്ചറിൽനിന്ന് വേർപെടുന്നതാണ് അടുത്ത ഘട്ടങ്ങൾ.
തുടർച്ചയായി ഭ്രമണപഥം മാറ്റി ചാന്ദ്രയാൻ ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക്.
വിക്രം ലാൻഡർ പേടകത്തിൽ നിന്ന് വേർപെട്ട് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യും. ഓർബിറ്റർ ചന്ദ്രനെ ഭ്രമണത്തെ ചെയ്യുന്നത് തുടരും.
ചന്ദ്രനിൽ ഇറങ്ങിയ വിക്രം ലാൻഡറിൽ നിന്ന് പ്രഗ്യാൻ റോവർ ഇറങ്ങി ചാൻറോപരിതലത്തിൽ സഞ്ചാരം തുടങ്ങും. പതിനാലു ദിവസങ്ങൾ നീളുന്ന അന്വേഷണം. ഇന്നോളം മനുഷ്യൻ അറിഞ്ഞിട്ടില്ലാത്ത ചന്ദ്ര രഹസ്യങ്ങൾ പ്രഗ്യാൻ ഭൂമിയിലേക്ക് അയയ്ക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.