നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • WhatsApp | നോട്ടിഫിക്കേഷനുകളിൽ മാറ്റം; വാട്സ്ആപ്പ് അവതരിപ്പിക്കാൻ പോകുന്ന പുതിയ ഫീച്ചറുകൾ

  WhatsApp | നോട്ടിഫിക്കേഷനുകളിൽ മാറ്റം; വാട്സ്ആപ്പ് അവതരിപ്പിക്കാൻ പോകുന്ന പുതിയ ഫീച്ചറുകൾ

  വാട്ട്‌സ്ആപ്പ് ട്രാക്കറായ ഡബ്ല്യുഎ ബീറ്റഇന്‍ഫോയാണ് ഈ ഫീച്ചറുകള്‍ സംബന്ധിച്ച് സൂചന നല്‍കിയത്.

  • Share this:
   ഐഫോണിലെ (iPhone) നോട്ടിഫിക്കേഷനുകളുമായി (Notification) ബന്ധപ്പെട്ട് പുതിയ രണ്ട് ഫീച്ചറുകള്‍ അവതരിപ്പിച്ച് ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പ് ആയ വാട്ട്‌സ്ആപ്പ് (WhatsApp). വാട്ട്‌സ്ആപ്പ് ട്രാക്കറായ ഡബ്ല്യുഎ ബീറ്റഇന്‍ഫോയാണ് (WABetaInfo) ഈ ഫീച്ചറുകള്‍ സംബന്ധിച്ച് സൂചന നല്‍കിയത്.

   ആദ്യത്തെ ഫീച്ചര്‍ സിസ്റ്റം നോട്ടിഫിക്കേഷന്‍ (System Notification) വരുമ്പോള്‍ പ്രൊഫൈല്‍ ചിത്രങ്ങള്‍ (Profile Picture) കാണിക്കുന്നതുമായി ബന്ധപ്പെട്ടുള്ളതാണ്. രണ്ടാമത്തേത് വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആരെങ്കിലും നിങ്ങളെ മെന്‍ഷന്‍ ചെയ്താലോ നിങ്ങളുടെ മെസേജിന് മറുപടി നല്‍കിയാലോ വരുന്ന നോട്ടിഫിക്കേഷനുമായി ബന്ധപ്പട്ടതാണ്. ഈ രണ്ട് ഫീച്ചറുകളും വ്യത്യസ്ത അപ്‌ഡേറ്റുകളിലാണ് അവതരിപ്പിക്കുക. കൂടുതല്‍ വിവരങ്ങള്‍ നോക്കാം.

   കൂടുതല്‍ വിശദമായ നോട്ടിഫിക്കേഷനുകള്‍ നല്‍കുന്ന അപ്ഡേറ്റ് പ്രകാരം, ആരെങ്കിലും നിങ്ങളെ ഗ്രൂപ്പില്‍ പരാമര്‍ശിക്കുകയോ നിങ്ങളുടെ മെസേജിന് മറുപടി അയയ്ക്കുകയോ ചെയ്താല്‍ അത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നോട്ടിഫിക്കേഷനിലൂടെ തന്നെ നിങ്ങള്‍ക്ക് അറിയാന്‍ കഴിയും. ഇത് ഗ്രൂപ്പ് ചാറ്റുകള്‍ക്ക് മാത്രമാണ് ബാധകം, വ്യക്തിഗത ചാറ്റുകള്‍ക്ക് ബാധകമല്ല. ഐഒഎസ് ഫോണുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ രണ്ട് ഫീച്ചറുകളുടെയും സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം പങ്കുവെച്ചുകൊണ്ടാണ് ഡബ്ല്യുഎബീറ്റഇന്‍ഫോ പുതിയ അപ്ഡേറ്റിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

   ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ലഭിക്കുന്ന പുതിയ അപ്‌ഡേറ്റില്‍ വാട്‌സ്ആപ്പ് മെസേജ് നോട്ടിഫിക്കേഷന്‍ വരുമ്പോള്‍ തന്നെ അയക്കുന്ന ആളുടെ പ്രൊഫൈല്‍ ചിത്രവും കാണാന്‍ കഴിയും. ഡബ്ല്യുഎബീറ്റഇന്‍ഫോ ഷെയര്‍ ചെയ്ത ഒരു സ്‌ക്രീന്‍ഷോട്ട് പ്രകാരം, ഒരു വ്യക്തിയില്‍ നിന്നോ ഗ്രൂപ്പില്‍ നിന്നോ മെസേജ് വരുമ്പോള്‍ അതയയ്ക്കുന്ന വ്യക്തിയുടെ പ്രൊഫൈല്‍ ചിത്രത്തിന്റെ ചെറിയ ഭാഗം നോട്ടിഫിക്കേഷനില്‍ തന്നെ കാണാന്‍ സാധിക്കും. ഇതിലൂടെ ആരാണ് മെസേജ് അയച്ചതെന്ന് ഉപയോക്താവിന് മനസിലാക്കാം. പ്രധാനപ്പെട്ട മെസേജ് ആണോ എന്ന് നോക്കി മറുപടി നല്‍കാനും സാധിക്കും.

   PAN - Aadhaar | നിങ്ങളുടെ PAN ആധാറുമായി ബന്ധിപ്പിച്ചോ? സമയപരിധി കഴിഞ്ഞാൽ 10,000 രൂപ പിഴയൊടുക്കേണ്ടി വരും

   ആപ്പിനുള്ളില്‍ കമ്മ്യൂണിറ്റികള്‍ സൃഷ്ടിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഫീച്ചര്‍ ഐഒഎസ് ഉപയോക്താക്കള്‍ക്കായി വാട്ട്‌സ്ആപ്പ് ബീറ്റ വേര്‍ഷന്‍ 2.22.1.1 ഒരാഴ്ച മുന്‍പ് പുറത്തിറക്കിയിരുന്നു. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സമാനമായ ഫീച്ചര്‍ നേരത്തെ തന്നെ നല്‍കിയിരുന്നു. ഐഫോണിലും ഈ അപ്‌ഡേറ്റ് പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് ഫോണിലേത് പോലെ തന്നെ ആയിരിക്കും.

   UPI Money Transfer Without Internet | ഇന്റർനെറ്റും സ്മാർട്ട്ഫോണും ഇല്ലാതെയും യുപിഐ ഇടപാടുകൾ നടത്താം, എങ്ങനെ?

   ഇതിലൂടെ, വാട്‌സ് ആപ്പില്‍ ഒരു പുതിയ കമ്മ്യൂണിറ്റി സൃഷ്ടിച്ച് പേരും വിവരണവും നല്‍കിയതിന് ശേഷം ഉപയോക്താക്കള്‍ക്ക് അതില്‍ ഒരു പുതിയ ഗ്രൂപ്പ് സൃഷ്ടിക്കാനോ 10 ഗ്രൂപ്പുകള്‍ വരെ ലിങ്ക് ചെയ്യാനോ കഴിയും. അഡ്മിന്‍മാര്‍ക്കായി കമ്മ്യൂണിറ്റിക്കുള്ളില്‍ തന്നെ ഒരു 'അറിയിപ്പ്' (Announcement) ഗ്രൂപ്പ് വാട്ട്‌സ്ആപ്പ് സ്വയം സൃഷ്ടിക്കുകയും ചെയ്യുന്നു. ലിങ്ക് ചെയ്ത എല്ലാ ഗ്രൂപ്പുകളിലേക്കും ഒറ്റയടിക്ക് മെസേജുകള്‍ പങ്കുവെയ്ക്കാന്‍ ഇതിലൂടെ സാധിക്കുന്നു.
   Published by:Jayashankar AV
   First published: