• HOME
  • »
  • NEWS
  • »
  • money
  • »
  • ലാപ്‌ടോപ്പ് ബാറ്ററിയുടെ ചാർജ് സാധാരണയേക്കാൾ വേഗത്തിൽ തീരുന്നുവോ? വിൻഡോസ് 10ൽ ബാറ്ററി ഹെൽത്ത് പരിശോധിക്കാം ?

ലാപ്‌ടോപ്പ് ബാറ്ററിയുടെ ചാർജ് സാധാരണയേക്കാൾ വേഗത്തിൽ തീരുന്നുവോ? വിൻഡോസ് 10ൽ ബാറ്ററി ഹെൽത്ത് പരിശോധിക്കാം ?

ബാറ്ററിയുടെ ആരോഗ്യം പരിശോധിക്കുന്നതിനുള്ള ഈ സൂത്രം എങ്ങനെ കണ്ടെത്താം?

 (Image for representation)

(Image for representation)

  • Share this:
    നിങ്ങളുടെ ലാപ്ടോപ്പിന്റെ ബാറ്ററി ലൈഫ് വളരെ പ്രധാനമാണ്. കാരണം ജോലിയില്‍ ആയിരുന്നാലും യാത്രയില്‍ ആയിരുന്നാലും ചാര്‍ജ് നഷ്ടപ്പെടാതെ ജോലി പൂര്‍ത്തിയാക്കാന്‍ ഇത് നിങ്ങളെ സഹായിക്കും എന്നതു തന്നെ കാരണം. എന്നിരുന്നാലും, മറ്റെല്ലാ ഇലക്ട്രോണിക് വസ്തുക്കളെയും പോലെ, ബാറ്ററികള്‍ കാലക്രമേണ പ്രവര്‍ത്തനരഹിതമാവുകയും ആത്യന്തികമായി നശിക്കുകയും ചെയ്യുന്നു. ആ സാഹചര്യത്തില്‍, നിങ്ങള്‍ക്ക് മതിയായ ബാക്കപ്പ് ലഭിക്കുന്നുന്നതിന് നിങ്ങളുടെ ലാപ്‌ടോപ്പിന്റെ ബാറ്ററി റീപ്ലേസ് ചെയ്യേണ്ടതുണ്ട്. പക്ഷേ, നിങ്ങളുടെ ബാറ്ററി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ അതിന്റെ ആരോഗ്യം എങ്ങനെയാണ് പരിശോധിക്കുക?

    അതിനുള്ള പരിഹാരമാണ് ഇനി പറയുന്നത്. നിങ്ങളുടെ ബാറ്ററിയുടെ ആരോഗ്യം പരിശോധിക്കുന്നതിനുള്ള Windows 10 ലെ ഒരു രഹസ്യ ഉപകരണം അത് ചെയ്യുന്നുണ്ട്. സ്റ്റാര്‍ട്ട് മെനുവിലോ സെറ്റിംഗ്‌സ്‌കളിലോ ഇത് ദൃശ്യമല്ലാത്തതിനാല്‍ ഇത് വളരെ രഹസ്യമാണ്; ആര്‍ക്കും തന്നെ അറിയുകയുമില്ല. അപ്പോള്‍ ബാറ്ററിയുടെ ആരോഗ്യം പരിശോധിക്കുന്നതിനുള്ള ഈ സൂത്രം എങ്ങനെ കണ്ടെത്താം? ഈ ഉപകരണം ഉപയോഗിച്ച് നിങ്ങളുടെ ബാറ്ററിയുടെ ആരോഗ്യം എങ്ങനെ പരിശോധിക്കാം? തുടര്‍ന്നു വായിക്കുക..

    ഘട്ടം 1: കമാന്‍ഡ് പ്രോംപ്റ്റ് ലോഞ്ച് ചെയ്യുക. ഇത് ചെയ്യുന്നതിന്, ഒന്നുകില്‍ 'Cmd' അല്ലെങ്കില്‍ 'കമാന്‍ഡ് പ്രോംപ്റ്റ്' എന്ന് ടൈപ്പ് ചെയ്ത് വിന്‍ഡോസ് സെര്‍ച്ചില്‍ അല്ലെങ്കില്‍ സ്റ്റാര്‍ട്ട് മെനുവില്‍ തിരയുക.

    ഘട്ടം 2: ഇനി പറയുന്ന വാചകം അതേ രീതിയില്‍ ടൈപ്പ് ചെയ്യുക, ചിഹ്നങ്ങള്‍ ഉപേക്ഷിക്കുക - 'powercfg /batteryreport' എന്നിട്ട് എന്റര്‍ അമര്‍ത്തുക. ഇപ്പോള്‍, 'ബാറ്ററി ലൈഫ് റിപ്പോര്‍ട്ട് സേവ്ഡ്' എന്ന് പറയുന്ന ഒരു ഫയല്‍ പാത്തിനോടൊപ്പമുള്ള ഒരു സന്ദേശം നിങ്ങള്‍ക്ക് കാണാം. ബാറ്ററി റിപ്പോര്‍ട്ടിന്റെ സ്ഥാനമാണ് ഈ ഫയല്‍ പാത്ത്. സാധാരണയായി, ഇത് നിങ്ങളുടെ യൂസര്‍ ഫോള്‍ഡറില്‍ സേവ് ചെയ്യുകയാണ് ചെയ്യുക. പാത്ത് ഇതുപോലെയാണ് ദൃശ്യമാകുക- C:\Users\[Your_User_Name]\battery-report.html

    ഘട്ടം 3: ഫയല്‍ എക്‌സ്‌പ്ലോററില്‍ നിന്ന് നിങ്ങള്‍ക്ക് ആ ഫോള്‍ഡര്‍ തുറക്കാവുന്നതാണ്, അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഫയല്‍ പാത്ത് കോപ്പി ചെയ്ത് ഫയല്‍ എക്‌സ്‌പ്ലോററിന്റെ അഡ്രസ്സ് ബാറില്‍ പേസ്റ്റ് ചെയ്തശേഷം എന്റര്‍ അമര്‍ത്തുക. ഇതുപോലെതന്നെ നിങ്ങള്‍ക്ക് അത് Chrome ന്റെ അഡ്രസ്സ് ബാറിലും നല്‍കാവുന്നതാണ്.

    ഇപ്പോള്‍, നിങ്ങളുടെ ഉപകരണത്തിലുള്ള ബാറ്ററികളുടെ ഒരു സമ്പൂര്‍ണ്ണ ബാറ്ററി റിപ്പോര്‍ട്ട് നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. 'ഡിസൈന്‍ കപ്പാസിറ്റി' ഫീല്‍ഡ് ശ്രദ്ധിക്കുക, ഇത് ബാറ്ററി പുതിയതായിരിക്കുമ്പോള്‍ നിങ്ങളുടെ ബാറ്ററിക്ക് എത്രത്തോളം വൈദ്യുതി നല്‍കാന്‍ കഴിയുമെന്നാണിത് സൂചിപ്പിക്കുന്നത്. ഈ സമയത്ത് നിങ്ങളുടെ ബാറ്ററിക്ക് നല്‍കാന്‍ കഴിയുന്ന പരമാവധി പവറിനെക്കുറിച്ച് 'ഫുള്‍ ചാര്‍ജ് കപ്പാസിറ്റി' നിങ്ങളോട് പറയുന്നു. ഈ വാല്യുകള്‍ താരതമ്യം ചെയ്യുമ്പോള്‍, നിങ്ങളുടെ ബാറ്ററിയുടെ ആരോഗ്യവും തകരാറും നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. ബാറ്ററിയിലും എസിയിലും (ചാര്‍ജര്‍ ഉപയോഗിക്കുമ്പോള്‍) നിങ്ങളുടെ ഉപകരണത്തിന്റെ യൂസേജ് പാറ്റേണുകളെക്കുറിച്ചുള്ള വിവരങ്ങളും റിപ്പോര്‍ട്ടില്‍ അടങ്ങിയിരിക്കുന്നു. നിങ്ങളുടെ ലാപ്‌ടോപ്പിന്റെ ബാറ്ററി എത്ര വേഗത്തില്‍ ചോര്‍ന്നുപോകുന്നുവെന്ന് മനസിലാക്കാന്‍ സഹായിക്കുന്ന യൂസേജ് ഡാറ്റയും ഗ്രാഫുകളായി ചിത്രീകരിച്ചിരിക്കുന്നു. അപ്പോള്‍ ഇനി ബാറ്ററി ലൈഫ് കൂടി ശ്രദ്ധിച്ചുവേണം ലാപ് ടോപ്പ് ഉപയോഗിക്കാന്‍!
    Published by:Jayashankar AV
    First published: