• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അഞ്ച് സ്മാർട്ട് ഫോണുകളുമായി ഹോംടോം ഇന്ത്യയിലേക്ക്

news18india
Updated: June 14, 2018, 5:41 PM IST
അഞ്ച് സ്മാർട്ട് ഫോണുകളുമായി ഹോംടോം ഇന്ത്യയിലേക്ക്
news18india
Updated: June 14, 2018, 5:41 PM IST
ന്യൂഡൽഹി: പുതിയൊരു ചൈനീസ് മൊബൈൽ നിർമാണ കമ്പനി കൂടി ഇന്ത്യയിൽ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. മൊബൈൽ നിർമാതാക്കളായ ഹോംടോമാണ് ഇന്ത്യയിൽ അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. ബുധനാഴ്ചയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.

അഞ്ച് സ്മാർട്ട് ഫോണുകളുമായി ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാനാണ് കമ്പനി ആലോചിക്കുന്നത്. 8000 രൂപയിൽ തുടങ്ങുന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിലെത്തിക്കുന്നത്. ഷെൻസെൻ ഹെങ്ടൺ ടെക്നോളജി കോ. ലിമിററഡിന്റെ ഭാഗമാണ് ഹോംടോം കമ്പനി.

കമ്പനി ആരംഭിച്ചതു മുതൽ സൗത്ത് ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലായി 200 ഓളം രാജ്യങ്ങളിൽ സാന്നിധ്യമറിയിക്കാനായെന്ന് ഹോംടോം സിഇഒ ഗാരി ഴാങ് പറഞ്ഞു.

2013ലാണ് ഹോംടോം ആരംഭിച്ചത്. വിവിധ സ്മാർട്ട് ഫോൺ കമ്പനികളിലേക്ക് ഒഡിഎം സേവനം കമ്പനി നൽകി വരുന്നുണ്ട്. വിജ്ഞാനം എന്ന് അർഥം വരുന്ന ഹെങ്ടോങ് എന്ന വാക്കിൽ നിന്നാണ് ഹോംടോം എന്ന വാക്കുണ്ടായത്.

ചൈന കഴിഞ്ഞാൽ ഏറ്റവും വലിയ സ്മാർട്ട് ഫോൺ മാർക്കറ്റ് ഇന്ത്യയാണ്. അതിനാലാണ് ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്നതെന്നും സിഇഒ പറയുന്നു.
First published: June 14, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍