ചൈനീസ് ആപ്പായ ടിക് ടോക്ക് ഇന്ത്യൻ സർക്കാർ നിരോധിച്ചതോടെ ബദലായുള്ള ആപ്പുകൾക്ക് പ്രിയമേറുന്നു. ബംഗളുരുവിൽ പിറവിയെടുത്ത ചിങ്കാരി ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇതിനകം ഡൗൺലോഡ് ചെയ്തത് ഒരു കോടിയിലേറെ പേരാണ്.
ടിക് ടോക്ക് നിരോധിച്ചതോടെ പ്ലേ സ്റ്റോറിൽ ഏറ്റവും ഡിമാന്റുള്ള ആപ്പുകളിലൊന്നായി ചിങ്കാരി മാറി. നേരത്തേ മൂന്ന് കോടി ഡൗൺലോഡ് ഉണ്ടായിരുന്ന ആപ്പാണ് 72 മണിക്കൂറിനുള്ളിൽ പത്ത് കോടിയിലേറെ പേരെ നേടിയത്.
ഇംഗ്ലീഷ്, ഹിന്ദി, ബംഗ്ല, ഗുജറാത്തി, മറാത്തി, കന്നഡ, പഞ്ചാബി, മലയാളം, തമിഴ്, തെലുങ്കു ഭാഷകളിൽ ആപ് ലഭ്യമാണ്. 2018 നവംബർ മുതൽ ഗൂഗിൾ പ്ലേസ്റ്റോറിൽ ചിങ്കാരി ആപ്പ് ഉണ്ട്. ഇന്ത്യ-ചൈന ബന്ധം വഷളായതോടെ കൂടുതൽ പേർ ചിങ്കാരിയിലേക്ക് ചേക്കേറി തുടങ്ങിയിരുന്നു.
TRENDING:Churuli | ആഴങ്ങളിലേക്കിറങ്ങി അലകളെ തഴുകി ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ചുരുളി'; ലൊക്കേഷൻ കാഴ്ചകൾ 272 [PHOTO]ഉത്തർപ്രദേശിൽ റെയ്ഡിനിടെ വെടിവെയ്പ്പ്; എസ്പി അടക്കം എട്ട് പൊലീസുകാർ കൊല്ലപ്പെട്ടു
[NEWS]ഓർമയുണ്ടോ ഈ മുഖം? കേരള പൊലീസിലെ പി സി കുട്ടൻപിള്ള വീഡിയോയുമായി വീണ്ടുമെത്തി? [NEWS]
ഛത്തീസ്ഗഡിലെ ഒരു ഐടി വിദഗ്ധനും ഒഡീഷയിലേയും കര്‍ണാടകയിലേയും ഡെവലപ്പര്‍മാരും ചേര്‍ന്നാണ് ചിങ്കാരി പുറത്തിറക്കിയത്. ടിക് ടോക്കിന് സമാനമായ ചെറു വിഡിയോകൾ അപ്ലോഡ് ചെയ്യാനും വാട്സ്ആപ്പ് സ്റ്റാറ്റസുകൾ, ഓഡിയോ ക്ലിപ്പുകൾ, GIF സ്റ്റിക്കറുകൾ, ചിത്രങ്ങൾ എന്നിവയും പങ്കുവെയ്ക്കാൻ ഉപയോക്താക്കൾക്ക് സാധിക്കുന്ന ആപ്പാണ് ചിങ്കാരി
ടിക് ടോക്കിന് സമാനമാണെങ്കിലും ചില പോരായ്മകളും ചിങ്കാരിക്കുണ്ട്. കൂടുതൽ വീഡിയോകൾക്കായി നിങ്ങൾക്ക് മുകളിലേക്കോ താഴേക്കോ സ്വൈപ്പുചെയ്യാനാകുമെങ്കിലും പ്രൊഫൈലിനായി വലത്തേക്ക് സ്വൈപ്പുചെയ്യാൻ കഴിയില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chingari app, Tik Tok, Tik tok Ban