• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ചിപ്‌കോ വാര്‍ഷികം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

gopika.gs | news18
Updated: April 2, 2018, 10:07 PM IST
ചിപ്‌കോ വാര്‍ഷികം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍
gopika.gs | news18
Updated: April 2, 2018, 10:07 PM IST
ചിപ്‌കോ പ്രസ്ഥാനത്തിന്റെ 45-ാം വാര്‍ഷികം ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍. മരത്തിന് ചുറ്റും സ്ത്രീകള്‍ കൈകോര്‍ത്തുനില്‍ക്കുന്ന ചിത്രമാണ് ഡൂഡില്‍ ആിയി നല്‍കിയിരിക്കുന്നത്.

1970 ല്‍ സുന്ദര്‍ലാല്‍ ബഹുഗുണ ആരംഭിച്ച പരിസംഥിതി സംരക്ഷണ പ്രസ്ഥാനമാണ് ചിപ്‌കോ പ്രസ്ഥാനം.

വനവൃക്ഷങ്ങള്‍ മുറിക്കുന്നതിന് കോണ്‍ട്രാക്ടര്‍മാരെ അനുവദിക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നയത്തിനെതിരെ കര്‍ഷകരും ഗ്രാമീണജനങ്ങളും ഒത്തുചേര്‍ന്ന് നടത്തിയ അക്രമരഹിത സമരമായിരുന്നു ഇത്. ചിപ്‌കോ എന്ന വാക്കിന്റെ അര്‍ത്ഥം

'ചേര്‍ന്ന് നില്‍ക്കൂ', 'ഒട്ടി നില്‍ക്കൂ' എന്നൊക്കെയാണ്. 1974 മാര്‍ച്ച് 26ന് ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ റെനി ഗ്രാമത്തില്‍ ഗ്രാമീണ വനിതകള്‍ നടത്തിയ സമരമാണ് ഈ പ്രക്ഷോഭത്തില്‍ നാഴികക്കല്ലായത്.

ചിപ്‌കോ പ്രസ്ഥാനം പരിസ്ഥിതിവാദത്തിന് പൊതുവായി നല്‍കിയ സംഭാവനകളിലൊന്ന് 'ആവാസ വ്യവസ്ഥയാണ് സ്ഥിരസമ്പത്ത്' എന്ന മുദ്രാവാക്യമാണ്.

ചിപ്‌കോ പ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയത് സുന്ദര്‍ലാല്‍ ബഹുഗുണ, ചണ്ടി പ്രസാദ് ഭട്ട് എന്നിവര്‍ ആയിരുന്നു. കര്‍ണാടകത്തിലെ അപ്പികോ പോലെ ചിപ്‌കോ പ്രസ്ഥാനവും പിന്നീട് വളരെ പ്രസിദ്ധമായി.

1987ല്‍ ചിപ്‌കോ പ്രസ്ഥാനത്തിന് റൈറ്റ് ലൈവ്‌ലിഹുഡ് പുരസ്‌കാരം ലഭിച്ചു.
First published: March 26, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍