• HOME
 • »
 • NEWS
 • »
 • money
 • »
 • TCS, Infosys, Wipro | ഐടി കമ്പനികൾ വർക്ക് ഫ്രം ഹോം അവസാനിപ്പിക്കുന്നു; ജീവനക്കാരെ ഓഫീസുകളിൽ തിരികെ എത്തിക്കുന്നതിനുള്ള പദ്ധതികൾ

TCS, Infosys, Wipro | ഐടി കമ്പനികൾ വർക്ക് ഫ്രം ഹോം അവസാനിപ്പിക്കുന്നു; ജീവനക്കാരെ ഓഫീസുകളിൽ തിരികെ എത്തിക്കുന്നതിനുള്ള പദ്ധതികൾ

രാജ്യത്തെ പ്രധാന ഐടി കമ്പനികള്‍ തങ്ങളുടെ ജീവനക്കാരെ ഓഫീസിലേക്ക് തിരികെ കൊണ്ടുവരാന്‍ എങ്ങനെ പദ്ധതിയിടുന്നു എന്ന് നോക്കാം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  2020ല്‍ കോവിഡ് -19 ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ മിക്ക ഐടി (IT) ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം (Work From Home) ആരംഭിച്ചിരുന്നു. ഇപ്പോള്‍, പകര്‍ച്ചവ്യാധി കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായപ്പോള്‍, നിരവധി ഐടി സ്ഥാപനങ്ങള്‍ തങ്ങളുടെ ജീവനക്കാരെ ഓഫീസുകളിലേക്ക് തിരികെ വിളിക്കാനുള്ള പദ്ധതിയിലാണ്. രാജ്യത്തെ പ്രധാന ഐടി കമ്പനികള്‍ തങ്ങളുടെ ജീവനക്കാരെ ഓഫീസിലേക്ക് തിരികെ കൊണ്ടുവരാന്‍ എങ്ങനെ പദ്ധതിയിടുന്നു എന്ന് നോക്കാം.

  ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്)

  ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം തിരഞ്ഞെടുത്താലും അടിസ്ഥാന ലൊക്കേഷനില്‍ നിന്ന് ജോലി ചെയ്യുന്ന ഒരു റിമോട്ട് വര്‍ക്കിംഗ് പോളിസി ടിസിഎസ് കൊണ്ടുവന്നിട്ടുണ്ട്. ടിസിഎസ് തങ്ങളുടെ ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസം അയച്ച ഇമെയിലുകള്‍ പ്രകാരം, കമ്പനിയുടെ 25-ബൈ-25 ദീര്‍ഘകാല വീക്ഷണത്തിന്റെ ഭാഗമായി, ജീവനക്കാരുടെ നാലിലൊന്ന് മാത്രം ഓഫീസുകളില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മതി. ''25/25 മോഡലിലേക്കുള്ള മാറ്റത്തിന്റെ ഒരു പ്രധാന ഭാഗം ആദ്യം ആളുകളെ നേരിട്ട് ഓഫീസുകളിലേക്ക് തിരികെ കൊണ്ടുവരികയും ക്രമേണ ഹൈബ്രിഡ് വര്‍ക്ക് മോഡിലേക്ക് മാറ്റുകയും ചെയ്യുക എന്നതാണ്,'' എന്ന് ടിസിഎസ് സിഎച്ച്ആര്‍ഒ മിലന്ദ് ലക്കാട് നേരത്തെ വ്യക്തമാക്കിയിരുന്നു.

  ഇന്‍ഫോസിസ്

  മാനേജ്മെന്റ് പറയുന്നതനുസരിച്ച്, തങ്ങളുടെ 96 ശതമാനത്തിലധികം ജീവനക്കാരും ഇപ്പോഴും റിമോട്ട് വര്‍ക്ക് മോഡിലാണ് ജോലി ചെയ്യുന്നതെന്നും ഈ മോഡില്‍ നിന്ന് പെട്ടെന്നുള്ള മാറ്റം കമ്പനി വിഭാവനം ചെയ്യുന്നില്ലെന്നും പറയുന്നു. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ ജീവനക്കാരെ പ്രേരിപ്പിച്ചുകൊണ്ട് 'ഓഫീസിലേക്കുള്ള ഘട്ടം ഘട്ടമായുള്ള മടക്കം' ആണ് കമ്പനി ആസൂത്രണം ചെയ്യുന്നത്. ''കോവിഡ് സാഹചര്യങ്ങള്‍ക്ക് വിധേയമായി, ഏകദേശം 40-50 ശതമാനം ജീവനക്കാര്‍ മാത്രം ഓഫീസില്‍ വന്ന് ജോലി ചെയ്യുന്ന ഒരു ഹൈബ്രിഡ് മോഡല്‍ ആണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്'' ഇന്‍ഫോസിസിന്റെ എച്ച്ആര്‍ മേധാവിയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ റിച്ചാര്‍ഡ് ലോബോ പറഞ്ഞു.

  എച്ച്‌സിഎല്‍

  എച്ച്‌സിഎല്‍ ടെക്‌നോളജീസ് ഹൈബ്രിഡ് വര്‍ക്ക് മോഡില്‍ തന്നെയായിരിക്കും പ്രവർത്തനം തുടരുക. ''എച്ച്‌സിഎല്ലിന്റെ മുന്‍ഗണനകളിലൊന്ന് ഞങ്ങളുടെ ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷയും ക്ഷേമവുമാണ്. ഞങ്ങളുടെ ബിസിനസ്സ് സാധാരണ പോലെ നില നിലനിര്‍ത്താനും അതുവഴി ഞങ്ങളുടെ ക്ലയന്റുകള്‍ക്ക് തടസ്സമില്ലാത്ത സേവനങ്ങള്‍ ഉറപ്പാക്കാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. നിലവില്‍ ഞങ്ങള്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും ഹൈബ്രിഡ് മോഡലില്‍ പ്രവര്‍ത്തിക്കുന്നത് തുടരുകയും ചെയ്യും,'' കമ്പനി വക്താവ് പറഞ്ഞു.

  കോഗ്‌നിസന്റ്

  കോഗ്നിസെന്റും തങ്ങളുടെ ജീവനക്കാരെ ഓഫീസില്‍ തിരികെ എത്തിക്കാനുള്ള പദ്ധതിയിലാണ്. ''ഒമിക്രോണ്‍ വ്യാപനം നിരീക്ഷിച്ച് - 2022 ഏപ്രില്‍ മുതല്‍ ഘട്ടം ഘട്ടമായി ഓഫീസിലേക്ക് ജീവനക്കാരെ മടങ്ങി എത്തിക്കാനാണ് കോഗ്നിസന്റ് ലക്ഷ്യമിടുന്നത്,'' എന്ന് കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് ശാന്തനു ഝാ പറഞ്ഞു. ഒരു ക്ലയിന്റ് സൈറ്റിലേക്കോ പൂര്‍ണ്ണമായും വീട്ടിലിരുന്നുള്ള ജോലി ചെയ്യുന്നതിനോ, നിയമിച്ചിട്ടില്ലാത്ത ജീവനക്കാര്‍ക്ക് ഹൈബ്രിഡ് മോഡലിന് കീഴില്‍ ആഴ്ചയില്‍ മൂന്ന് ദിവസം ഓഫീസിലും ബാക്കി രണ്ട് ദിവസം റിമോട്ട് വര്‍ക്ക് മോഡിലുമായിരിക്കും ജോലിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  ഐസിഐസിഐ ബാങ്ക്, പാര്‍ലെ പ്രൊഡക്ട്സ്, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍, ടാറ്റയുടെ ഉടമസ്ഥതയിലുള്ള വോള്‍ട്ടാസ്, ഗോദ്റെജ്, ഗോള്‍ഡ്മാന്‍ സാച്ച്സ്, ഡാബര്‍, ഹെയര്‍, പാനസോണിക്, ബയോകോണ്‍, ഡിക്സണ്‍ ടെക്നോളജീസ്, മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവരും തങ്ങളുടെ ജീവനക്കാരെ ഓഫീസിലേക്ക് തിരികെ എത്തിക്കാനുള്ള പദ്ധതികള്‍ അന്തിമമാക്കിയതായി ഒരു പ്രമുഖ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
  Published by:user_57
  First published: