'ആപ്പി'ന്റെ ആപ്പില്‍ കുരുങ്ങി കോണ്‍ഗ്രസ്
സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഒരു കമ്പനിക്കായി വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുവെന്നാണ് ആരോപണം
ന്യൂഡല്‍ഹി : മോദി ആപ്പിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ച് രംഗത്തെത്തിയ കോണ്‍ഗ്രസിന് സ്വന്തം ആപ്പ് പാരയായി. നരേന്ദ്ര മോദി ആപ്പ് വിവരങ്ങള്‍ ചോര്‍ത്തുന്നതായി സുരക്ഷാ വിദഗ്ദനായ എലിയറ്റ് ആള്‍ഡേഴ്സന്റെ ആരോപണങ്ങള്‍ ഏറ്റുപിടിച്ചായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആപ്പിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ അതിന് പിന്നാലെ തന്നെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ആപ്പിലും സുരക്ഷാ വീഴ്ചയു്ണ്ടെന്ന ആരോപണവുമായി എലിയറ്റ് രംഗത്തെത്തുകയായിരുന്നു.
സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഒരു കമ്പനിക്കായി വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുവെന്നാണ് ട്വിറ്ററിലൂടെ ഇയാള്‍ ആരോപിച്ചത്. ആപ്പിന്റെ പേരില്‍ വിവാദം ഉയര്‍ന്നതിന് പിന്നാലെ തന്നെ ഗൂഗീല്‍ പ്ലേ സ്റ്റോറില്‍ നിന്നും കോണ്‍ഗ്രസിന്റെ പാര്‍ട്ടി ആപ്ലിക്കേഷന്‍ നീക്കം ചെയ്യപ്പെടുകയും ചെയ്തു.

Loading...
Loading...