ഇന്റർഫേസ് /വാർത്ത /money / BSNL | ഒരു മണിക്കൂര്‍ 'പരിധിക്ക് പുറത്ത്'; ബിഎസ്എന്‍എല്ലിന് 11,000 രൂപ പിഴ

BSNL | ഒരു മണിക്കൂര്‍ 'പരിധിക്ക് പുറത്ത്'; ബിഎസ്എന്‍എല്ലിന് 11,000 രൂപ പിഴ

നഷ്ടപരിഹാരമായി 10,000 രൂപയും കോടതിച്ചെലവായി 1000 രൂപയും ബിഎസ്എന്‍എല്‍ നല്‍കണമെന്നായിരുന്നു വിധി.

നഷ്ടപരിഹാരമായി 10,000 രൂപയും കോടതിച്ചെലവായി 1000 രൂപയും ബിഎസ്എന്‍എല്‍ നല്‍കണമെന്നായിരുന്നു വിധി.

നഷ്ടപരിഹാരമായി 10,000 രൂപയും കോടതിച്ചെലവായി 1000 രൂപയും ബിഎസ്എന്‍എല്‍ നല്‍കണമെന്നായിരുന്നു വിധി.

  • Share this:

ആലപ്പുഴ: ഒരു മണിക്കൂര്‍ സേവനം ലഭ്യമാകാത്തതിനെ തുടര്‍ന്ന് ബിഎസ്എന്‍എല്ലിന് പിഴ. ബിഎസ്എല്ലിനെതിരെ ഉപഭോക്തൃ കോടതിയില്‍ നല്‍കിയ പരാതിയിലാണ് വിധി. സേവനം ലഭ്യമാകാത്തതിനെ തുടര്‍ന്ന് മണ്ണഞ്ചേരി പൊന്നാട് ഷൈജു നിവാസില്‍ എസ് സി സുനിലാണ് പരാതി നല്‍കിയത്.

നഷ്ടപരിഹാരമായി 10,000 രൂപയും കോടതിച്ചെലവായി 1000 രൂപയും ബിഎസ്എന്‍എല്‍ നല്‍കണമെന്നായിരുന്നു വിധി. വിധിക്കെതിരെ അപ്പീല്‍ പോകാതെ ബിഎസ്എന്‍എല്‍ നഷ്ടപരിഹാരം നല്‍കി കേസ് തീര്‍പ്പാക്കി. 2019 ഡിസംബര്‍ 23നായിരന്നു സംഭവം.

വൈകിട്ട് 3.40 മുതല്‍ 4.40 വരെയായിരുന്നു സേവനം ലഭ്യമല്ലാതെയായത്. എല്‍ഐസി ഏജന്റായ സുനില്‍ ഇടപാടുകാരനെ കാണാന്‍ അരൂരിലേക്ക് പോകവേ ഇരുവര്‍ക്കും ഫോണ്‍ വിളിക്കാന്‍ കഴിയാതെ വന്നു. ഇടപാടുകാരന്‍ വിദേശത്തേക്ക് പോകുകയും ചെയ്തു.

Also Read-KSEB| സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വർദ്ധന പ്രാബല്യത്തിൽ; 6.6 ശതമാനം വർധനവ്; 50 യൂണിറ്റ് വരെയുള്ളവർക്ക് കൂടില്ല

എന്നാല്‍ ബിഎസ്എന്‍എല്‍ സേവനം ലഭ്യമായപ്പോള്‍ പ്രീപെയ്ഡ് അക്കൗണ്ടില്‍ നിന്ന് 160 രൂപ പോയി. ഇതിനെതിരെ പരാതിയുമായി ചേര്‍ത്തല, ആലപ്പുഴ ഓഫീസുകളില്‍ പോയെങ്കിലും വേണ്ടത്ര പ്രതികരണം ലഭിച്ചില്ല.മേലുദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നും സുനില്‍ പരാതിയില്‍ പറയുന്നു. പിന്നീട് ആലപ്പുഴ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കുകയായിരുന്നു.

ഫോൺ നമ്പർ കട്ടാവാതെ സൂക്ഷിക്കാ൦, മാസം വെറും 19 രൂപ മാത്രം; പുതിയ പ്ലാൻ അവതരിപ്പിച്ച് BSNL

മൊബൈൽ റീചാർജ് (Mobile recharge) പ്ലാനുകളുടെ വില വർധിക്കുന്നതിനിടെ ഉപഭോക്താക്കൾക്കായി ഏറ്റവും ചിലവ് കുറഞ്ഞ പുതിയ പ്ലാൻ അവതരിപ്പിച്ച് ബിഎസ്എൻഎൽ (BSNL). പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെ വില കഴിഞ്ഞ വർഷം മുതൽ വർധിച്ചിരിക്കെ, ഉപഭോക്താക്കൾക്ക് ഫോൺ നമ്പർ കട്ടാവാതെ നിലനിർത്താനായി അത്യാവശ്യം വലിയ ഒരു തുകയാണ് ചെലവാകുന്നത്. ഇതിന് പരിഹാരമായാണ് ബിഎസ്എൻഎൽ വോയ്‌സ് റെയ്റ്റ് കട്ടർ (Voice Rate Cutter) എന്ന പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.

പ്ലാൻ പ്രകാരം ഫോൺ നമ്പർ സജീവമായി നിലനിർത്താൻ ഉപഭോക്താവ് മാസം വെറും 19 രൂപയ്ക്ക് (BSNL 19 plan) റീചാർജ് ചെയ്താൽ മതിയാകും. മറ്റുള്ള ടെലികോം സേവനദാതാക്കൾ സമാന സേവനത്തിനായി 50 രൂപ ഈടാക്കുന്നിടത്താണ് ബിഎസ്എൻഎൽ 19 രൂപയ്ക്ക് ഇത് നൽകുന്നത്. 30 ദിവസ കാലാവധിയുള്ള ഈ ഓഫർ റീചാർജ് ചെയ്താൽ 228 രൂപ കൊണ്ട് നിങ്ങൾക്ക് വർഷം മുഴുവനും ഫോൺ നമ്പർ സജീവമാക്കി നിലനിർത്താം.

Also Read-Kerala Rains | കാലവർഷം ശക്തിപ്രാപിക്കുന്നു; സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്

നിലവിൽ 3G സേവനം മാത്രമേ ഈ പ്ലാനിൽ നിന്നും ലഭിക്കുകയുള്ളൂ. എന്നാൽ വൈകാതെ തന്നെ ഇതേ തുകയ്ക്ക് 4G സേവനവും നൽകുമെന്ന് ബിഎസ്എൻഎൽ അവകാശപ്പെട്ടു. മറ്റുള്ള കമ്പനികൾ 4G സേവനം നൽകുമ്പോൾ നിങ്ങളുടെ ആവശ്യം നമ്പർ സജീവമായി നിലനിർത്തുക എന്നത് മാത്രമാണ് എങ്കിൽ തീർച്ചയായും ഉപകാരപ്രദമാകുന്ന ഒരു പ്ലാൻ ആണിത്.

മാസം 19 രൂപയും വർഷത്തിൽ 228 രൂപയും എന്നതിന് പുറമെ ഓൺ നെറ്റ് ഓഫ് നെറ്റ് കോളുകളുടെ നിരക്ക് മിനിറ്റിന് 20 പൈസ ആക്കി കുറയ്ക്കുകയും ചെയ്തിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. പ്ലാനിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ബിഎസ്എൻഎല്ലിന്റെ സൈറ്റിൽ പ്രീപെയ്ഡ് പ്ലാനിന് കീഴിൽ വോയിസ് വൗച്ചർ പ്ലാൻ ലിസ്റ്റിൽ ലഭ്യമാണ്.

First published:

Tags: Alappuzha, BSNL, Compensation