കൊറോണ വൈറസ് ബാധയുടെ തത്സമയ വിവരങ്ങൾ ഇനി
ഈ വെബ്സൈറ്റിലൂടെ നിങ്ങളിലെത്തും . അമേരിക്കയിൽ നിന്നുള്ള ഗവേഷകരാണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്.
എത്രപേർക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നും എത്ര പേർ മരിച്ചുവെന്നും എത്രപേരുടെ രോഗം ഭേദമായെന്നുമുള്ള വിവരങ്ങൾ ഈ വെബ്സൈറ്റിലൂടെ അറിയാൻ കഴിയും. കൂടാതെ ഏതൊക്കെ രാജ്യങ്ങളിലാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നതെന്നും വെബ്സൈറ്റിലൂടെ അറിയാം.
also read:
Corona Virus Outbreak: ചൈനയിലേക്കുള്ള യാത്രകൾ റദ്ദു ചെയ്ത എയർ ലൈനുകളുടെ ലിസ്റ്റ്വെബ്സൈറ്റ് നൽകുന്ന വിവരം അനുസരിച്ച് 9,776 പേരിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 213 പേർ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. 187 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ചൈനയിലാണ് ഏറ്റവും കൂടുതൽ രോഗ ബാധിതരുള്ളത്. 9,568 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തായ് ലാൻഡിൽ 14 പേർക്കും ഹോങ്കോംഗിൽ 12 പേര്‍ക്കും സിംഗപ്പൂരിൽ 10 പേർക്കും, തായ് വാനിൽ 9 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
മലേഷ്യ(8), മകാവു(7), സൗത്ത് കൊറിയ(6), യുഎസ്(6), ഫ്രാൻസ്(5), ജർമ്മനി(4), യുഎഇ(4), കാനഡ(3), ഇറ്റലി(2), വിയറ്റ്നാം(2) എന്നിങ്ങനെയാണ് രോഗ ബാധയുടെ കണക്ക്. കംബോഡിയ, നേപ്പാൾ, ഫിലിപ്പീൻസ്, ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ ഒരോ കേസ് വീതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.