ലോക്ക്ഡൗൺ കാലത്ത് മിക്ക കമ്പനികളും വർക്ക് ഫ്രം ഹോം രീതിയിലാണ് ജോലി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഔദ്യോഗിക മീറ്റിങ്ങുകളും മറ്റും വീഡിയോ കോളുകൾ വഴിയാണ് നടത്തുന്നത്. ഇതേ രീതി തന്നെയാണ് എല്ലാ സർക്കാർ സംവിധാനങ്ങളും ഇപ്പോൾ ഉപയോഗിക്കുന്നത്.
സൂം പോലെയുള്ള വിഡിയോ കോളിങ് ആപ് ഉപയോഗിച്ചാണ് സുപ്രധാന തീരുമാനങ്ങൾ എടുക്കുന്ന മന്ത്രിസഭ യോഗങ്ങൾ പോലും നടക്കുന്നത്. സൂം ആപിന് സുരക്ഷ പോരെന്ന് ഇന്ത്യയും ഗൂഗിള്‍ കമ്പനിയുമടക്കം പലരും അറിയിച്ചു കഴിഞ്ഞു. എങ്കിലും ഇപ്പോഴും വീഡിയോ കോൺഫറൻസ് ചർച്ചകൾക്കായി ഈ ആപ്പുകൾ തന്നെയാണ് എല്ലാവരും തെരഞ്ഞെടുക്കുന്നത്. ഈ സാഹചര്യത്തിലാണ് മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്ത്യന്‍ സ്റ്റര്‍ട്ട് - അപ്പുകളോട് സർക്കാരിന് ഉപയോഗിക്കാനായി ഒരു വിഡിയോ കോണ്‍ഫറന്‍സിങ് ആപ്ലിക്കേഷൻ സൃഷ്ടിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സർക്കാർ പറയുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ച് നിർമ്മിക്കുന്ന ആപ്പിന്റെ നിർമ്മാതാക്കൾക്ക് ഒരു കോടി രൂപയാണ് വാഗ്ദാനം. കൂടാതെ ഐടി മന്ത്രിയുടെ കൈയ്യില്‍ നിന്ന് വിജയിക്കുള്ള സര്‍ട്ടിഫിക്കറ്റും ലഭിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉപയോഗത്തിനുള്ള ഈ ആപ്പ്, അടുത്ത മൂന്നു വര്‍ഷത്തേക്ക് അറ്റകുറ്റപണികള്‍ നടത്തി സുഗമമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പ്രതിവര്‍ഷം 10 ലക്ഷം രൂപ വീതവും നല്‍കും.
BEST PERFORMING STORIES:കോവിഡ് 19: സംസ്ഥാനത്ത് ഏഴ് ഹോട്ട്സ്പോട്ടുകള്‍ കൂടി[NEWS]ലണ്ടനില്‍നിന്നും കണ്ണൂർ സ്വദേശി എയര്‍ ആംബുലന്‍സില്‍; എത്തിയത് കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയ്ക്കായി [NEWS]നിരീക്ഷണത്തിലിരിക്കെ കോട്ടയത്തുനിന്നും ഊരുചുറ്റാനിറങ്ങിയ മൂന്നു യുവാക്കൾ പാലക്കാട് കൊറോണ സെല്ലിലായി [NEWS]
ആപ്പില്‍ വിവിധ വീഡിയോ റെസലൂഷനും ഓഡിയോ ക്വാളിറ്റിയും സാധ്യാകണം. എല്ലാ ഉപകരണങ്ങളിലും പ്രവര്‍ത്തിക്കണം. നിരവധി ആളുകളുമൊത്ത് ഒരേ സമയത്ത് വിഡിയോ കോണ്‍ഫറന്‍സുകള്‍ നടത്താന്‍ സാധിക്കണം. കുറഞ്ഞതും, കൂടിയതുമായ ബാന്ഡ്വിഡ്തില് പ്രവര്‍ത്തിക്കണം. ഇങ്ങനെ തുടങ്ങി സർക്കാർ നിർദേശങ്ങൾ പാലിച്ച് ആപ്പ് നിർമ്മിക്കാൻ കഴിയുന്നവർ ഏപ്രില്‍ 30 നു മുൻപ് രജിസ്റ്റര്‍ ചെയ്യണം എന്നാണ് മന്ത്രാലയം പറഞ്ഞിരിക്കുന്നത്.
ആദ്യത്തേത് ആശയരൂപീകരണ ഘട്ടമാണ്. വിവിധ ടീമുകള്‍ക്ക് ഒരു വിഡിയോ കോണ്‍ഫറന്‍സിങ് ആപ്പില്‍ കൊണ്ടുവരാവുന്ന നൂതനത്വം അറിയിച്ചുകൊണ്ട് തങ്ങളുടെ അപേക്ഷ സമര്‍പ്പിക്കാം. ഈ ഘട്ടത്തില്‍ നിന്ന് 10 ടീമുകള്‍ തിരഞ്ഞെടുക്കപ്പെടും. ഇവയില്‍ ഓരോ ടീമിനും 5 ലക്ഷം രൂപ ലഭിക്കും.രണ്ടാം ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട ടീമുകള്‍ക്ക് തങ്ങളുടെ സൃഷ്ടിയുടെ മൂല രൂപം വിദഗ്ധരായ വിധികര്‍ത്താക്കളുടെ ടീമിനു സമര്‍പ്പിക്കാം. ഇതില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന മൂന്നു ടീമുകള്‍ക്ക് 20 ലക്ഷം രൂപ ലഭിക്കും. മൂന്നാംഘട്ടത്തില്‍ മൂന്നു ടീമുകളും സമര്‍പ്പിക്കുന്ന പ്രൊഡക്ടില്‍ നിന്ന് ഒരെണ്ണം തിരഞ്ഞെടുക്കും. ഈ വിജയിക്കാണ് 1 കോടി രൂപ നല്‍കുന്നത്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സ്റ്റാർട്ട് അപ്പുകൾക്ക് വേണ്ട യോഗ്യത ഇങ്ങനെയാണ്. ആദ്യ പത്തു സ്ഥാനങ്ങളിലേക്ക് അവസരം ലഭിക്കുന്നവര്‍ ഇന്ത്യന്‍ കമ്പനി അല്ലെങ്കില്‍ സ്റ്റാര്‍ട്ട്-അപ് ആയി രജിസ്റ്റര്‍ ചെയ്യണം. വിജയി അന്തിമഘട്ടത്തില്‍ എത്തുന്ന സമയത്ത് മറ്റെല്ലാ ഔപചാരിക പ്രശ്നങ്ങളും തീര്‍ത്ത് സർക്കാരുമായി കരാറില്‍ ഒപ്പുവയ്ക്കാന്‍ സാധിക്കണം. രണ്ടാം ഘട്ടിത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ടീമുകള്‍ ഇന്ത്യന്‍ കമ്പനിയായി കമ്പനീസ് ആക്ട് പ്രകരാം രജിസ്റ്റര്‍ ചെയ്യണം: http://startupindia.gov.in
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ലിങ്ക് ഉപയോഗിക്കുക: https://bit.ly/2VGS1uv
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.