ഇന്റർനെറ്റ് ലോകത്ത് ഫിഷിംഗ് (phishing), മാൽവെയർ (malware), റാൻസംവെയർ (ransomware), സ്പൈവെയർ (spyware) തുടങ്ങിയ സൈബർ ആക്രമണങ്ങൾ (cyber crimes) വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പേയ്‌മെന്റുകൾക്കും മറ്റ് പ്രവർത്തനങ്ങൾക്കുമായി ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കുന്നത് വർദ്ധിക്കുന്നതിനൊപ്പം സൈബർ തട്ടിപ്പുകളും വർദ്ധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം തട്ടിപ്പുകളിൽ നിന്ന് സ്വയം സുരക്ഷിതരായിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
അനാവശ്യമായ ലിങ്കുകളോ ഇ-മെയിലോ സംബന്ധിച്ച് സർക്കാരിന്റെയും പോലീസിന്റെയും അറിയിപ്പുകളും ജാഗ്രതാ നിർദ്ദേശങ്ങളും നിർബന്ധമായും പാലിക്കണം. കാരണം, സൈബർ തട്ടിപ്പുകാർ പലപ്പോഴും യഥാർത്ഥ രൂപത്തിലുള്ള വെബ്‌സൈറ്റ് ഉണ്ടാക്കുകയും തുടർന്ന് ആളുകൾ അവരുടെ സ്വകാര്യ വിവരങ്ങൾ നൽകി കഴിഞ്ഞാൽ അവരെ കബളിപ്പിക്കുന്ന രീതിയുമാണ് പിന്തുടരുന്നത്.
ഇപ്പോൾ, ആൻറിവൈറസ് സോഫ്‌റ്റ്‌വെയറുകളും മറ്റും ഉള്ളതിനാൽ മാൽവെയറുകളിൽ നിന്നും വൈറസുകളിൽ നിന്നും നിങ്ങൾ കൂടുതൽ സുരക്ഷിതരാണ്. എങ്കിലും ചില തട്ടിപ്പ് വെബ്സൈറ്റുകളുടെ ചതിക്കുഴിയിൽ വീഴുന്നത് തടയാൻ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ പറയുന്നവയാണ്.
ഡൊമെയ്‌നിന്റെ പേര്ഇന്റർനെറ്റ് ബ്രൗസ് ചെയ്യുമ്പോൾ നിങ്ങളെ ഏതെങ്കിലും വെബ്‌സൈറ്റിലേക്ക് റീഡയറക്‌ടുചെയ്യുകയാണെങ്കിൽ, ഡൊമെയ്‌നിന്റെ പേര് പരിശോധിച്ച് ഉറപ്പാക്കുക. ആമസോൺ അല്ലെങ്കിൽ ഫ്ലിപ്പ്കാർട്ട് പോലുള്ള ജനപ്രിയ സൈറ്റുകളുടെ വിലാസത്തിന് സമാനമായ വിലാസങ്ങളാണ് തട്ടിപ്പുകാർ പലപ്പോഴും ഉണ്ടാക്കുന്നത്.
എന്നാൽ ഇവ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ പേരിൽ എന്തെങ്കിലും ചെറിയ വ്യത്യാസങ്ങളുണ്ടാകും. അതുകൊണ്ട് തന്നെ യഥാർത്ഥ വെബ്സൈറ്റാണോ വ്യാജമാണോ എന്ന് കൃത്യമായി മനസ്സിലാക്കുക.
സുരക്ഷിത പേയ്‌മെന്റ് ഗേറ്റ്‌വേകൾ ഉപയോഗിക്കുകനിങ്ങൾ ഓൺലൈനിൽ പ്രത്യേകിച്ച് പുതിയ സൈറ്റുകളിൽ നിന്ന് ഷോപ്പിംഗ് നടത്തുമ്പോഴെല്ലാം, സുരക്ഷിതമായ പേയ്‌മെന്റ് ഗേറ്റ്‌വേ തിരഞ്ഞെടുക്കുക. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിന്റെയും ക്രെഡിറ്റ് കാർഡുകളുടെയും നിർണായക വിവരങ്ങൾ നൽകുമ്പോൾ, കൂടുതൽ ശ്രദ്ധ നൽകേണ്ടതാണ്. പേപാൽ (Paypal), പേടിഎം (Paytm), റേസർപേ (Razorpay) പോലുള്ള വിശ്വസനീയ ഗേറ്റ്‌വേകൾ ഉപയോഗിക്കുക.
അഡ്രസ് ബാർവെബിൽ സർഫ് ചെയ്യുമ്പോഴെല്ലാം, പേജിന്റെ മുകളിലുള്ള 'https://' എന്ന ഭാഗം ഉണ്ടെന്ന് ഉറപ്പാക്കുക. വെബ്‌സൈറ്റ് സുരക്ഷിതമാണെന്നും ഡാറ്റ കൈമാറുന്നതിന് എൻക്രിപ്ഷൻ ഉപയോഗിക്കുന്നുണ്ടെന്നും ഇവിടെയുള്ള 'എസ്' സൂചിപ്പിക്കുന്നു. എന്നാൽ 'എസ്' ഇല്ലെങ്കിൽ അത് വെബ്‌സൈറ്റ് വ്യാജമാണെന്ന് അർത്ഥമാക്കുന്നില്ല, എന്നാൽ അത്തരം സൈറ്റുകളിൽ നിങ്ങളുടെ സ്വകാര്യ ഡാറ്റകൾ നൽകുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കുക.
സ്കാൻ ചെയ്യുകനിങ്ങൾ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന വെബ്സൈറ്റ് സുരക്ഷിതമാണോ അല്ലയോ എന്ന് ഉറപ്പാക്കുന്ന വിവിധ വെബ്സൈറ്റ് സ്കാനറുകൾ ഉണ്ട്. UpGuard, SiteGuarding, Quttera എന്നിവ പോലുള്ള ഈ ടൂളുകൾ വ്യാജ വെബ്‌സൈറ്റ് കണ്ടെത്തുന്നതിന് സഹായിക്കും. മാൽവെയർ അപകടസാധ്യത സൈറ്റുകൾ സ്കാൻ ചെയ്യുന്നത് വഴി കണ്ടെത്താനാകും. ഈ സോഫ്‌റ്റ്‌വെയറുകളിലൂടെ സൈറ്റ് പ്രവർത്തിപ്പിക്കുന്നത് നിങ്ങൾക്ക് അധിക സുരക്ഷ നൽകും
ലോക്ക് ചെയ്യാംനിങ്ങൾ വെബ്‌സൈറ്റിന്റെ വിലാസം സൂക്ഷ്മമായി പരിശോധിക്കുമ്പോൾ ഒരു പാഡ്‌ലോക്ക് ഐക്കൺ നിങ്ങൾക്ക് കാണാം. TLS/SSL സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സൈറ്റ് സുരക്ഷിതമാക്കിയിട്ടുണ്ടെന്നാണ് ഈ ഐക്കൺ നൽകുന്ന സൂചന.
ഇത് ഉറപ്പാക്കാൻ നിങ്ങൾക്ക് ലോക്കിൽ ക്ലിക്കുചെയ്യാം, തുടർന്ന് ’Connection is secure’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് പാസ്‌വേഡുകളും ക്രെഡിറ്റ് കാർഡ് നമ്പറുകളും പോലുള്ള നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമാണെന്ന് സൂചിപ്പിക്കുന്ന ഒരു ടെക്‌സ്‌റ്റ് ബോക്‌സ് ദൃശ്യമാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.