• HOME
  • »
  • NEWS
  • »
  • money
  • »
  • 'വിക്രം ലാൻഡറിനെ നേരത്തെ കണ്ടെത്തിയിരുന്നു': നാസയുടെ വെളിപ്പെടുത്തലിന് പിന്നാലെ ISRO ചെയര്‍മാൻ കെ.ശിവൻ

'വിക്രം ലാൻഡറിനെ നേരത്തെ കണ്ടെത്തിയിരുന്നു': നാസയുടെ വെളിപ്പെടുത്തലിന് പിന്നാലെ ISRO ചെയര്‍മാൻ കെ.ശിവൻ

ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ നിന്ന് 600 കിലോമീറ്റർ അകലെയായി വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് നാസ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു

K-Sivan

K-Sivan

  • News18
  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: ഇന്ത്യയുടെ ഓർ‌ബിറ്റർ നേരത്തെ തന്നെ വിക്രം ലാൻഡറിനെ കണ്ടെത്തിയിരുന്നുവെന്ന് ഐഎസ്ആർഒ ചെയർമാൻ കെ.ശിവൻ. ചന്ദ്രയാൻ-2 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ തങ്ങളുടെ ഉപഗ്രഹങ്ങൾ കണ്ടെത്തിയെന്ന് കഴിഞ്ഞ ദിവസം അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അറിയിച്ചിരിന്നു. ഇതിന് പിന്നാലെയാണ് ഐഎസ്ആര്‍ഒ മേധാവിയുടെ പ്രതികരണമെത്തുന്നത്.

    'ഇന്ത്യയുടെ സ്വന്തം ഓർബിറ്റർ നേരത്തെ തന്നെ വിക്രം ലാൻഡറിന്റെ ലൊക്കേഷൻ കണ്ടെത്തിയിരുന്നു. സെപ്റ്റംബർ പത്തിന് തന്നെ ഇക്കാര്യം ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.. വെബ്സൈറ്റിലും ഇക്കാര്യം സംബന്ധിച്ച് സ്ഥിരീകരണമുണ്ട്.. ആവശ്യമുണ്ടെങ്കിൽ പരിശോധിക്കാം..' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

    Also Read-ചന്ദ്രയാൻ 2: ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡർ കണ്ടെത്തിയെന്ന് നാസ

    ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ നിന്ന് 600 കിലോമീറ്റർ അകലെയായി വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് നാസ കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. അവരുടെ ലൂണാർ ഓർബിറ്റർ പകർത്തിയ ചിത്രങ്ങളും പുറത്തു വിട്ടിരുന്നു. തുടർന്നാണ് ഐഎസ്ആർഓ മേധാവിയുടെ പ്രതികരണമെത്തുന്നത്.

     
    First published: