• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഒറ്റ ക്ലിക്കിൽ വസ്ത്രം ധരിച്ച സ്ത്രീ ശരീരം നഗ്നമാകും; 'ഡീപ് നൂഡ്' ആപ്പിനെ ഭയക്കണം

നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്നവയാണ് ഡീപ്നൂഡ് ആപ്പുകൾ.

news18
Updated: June 29, 2019, 7:31 PM IST
ഒറ്റ ക്ലിക്കിൽ വസ്ത്രം ധരിച്ച സ്ത്രീ ശരീരം നഗ്നമാകും; 'ഡീപ് നൂഡ്' ആപ്പിനെ ഭയക്കണം
app
news18
Updated: June 29, 2019, 7:31 PM IST
റാക മുഖർജി

യാഥാർഥ്യത്തോട് കിടപിടിക്കുന്ന തരത്തിലുള്ള വീഡിയോകൾ നിർമിക്കാൻ സാധിക്കുന്ന 'ഡീപ് ഫേക്ക്' സാങ്കേതിക വിദ്യയെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. അതിലും ഭീകരമാണ് 'ഡീപ് നൂഡ് ' ആപ്പുകൾ. ഇന്റർനെറ്റില്‍ അടുത്തകാലത്ത് തരംഗമായവയാണ് ഈ ആപ്പുകൾ.

വസ്ത്രം ധരിച്ച സ്ത്രീ ശരീരത്തെ ഒറ്റ ക്ലിക്കിലൂടെ വിവസ്ത്രയാക്കാൻ ഈ ആപ്പിന് കഴിയും. ചുരുക്കത്തിൽ സ്ത്രീകളുടെ ഉറക്കം കളഞ്ഞു കൊണ്ടിരിക്കുകയാണ് 'ഡീപ് നൂഡ്'.

also read:തിരുമ്പി വന്തുട്ടെന്ന് സൊല്ല്; 90mlലെ തകർപ്പൻ പ്രകടനം കാഴ്ച വച്ച ഓവിയ മലയാളത്തിൽ തിരികെ എത്തുമ്പോൾ

നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്നവയാണ് 'ഡീപ്നൂഡ്' ആപ്പുകൾ. മാർച്ചില്‍ ആരംഭിച്ച ഈ ആപ്പിനെ കുറിച്ച് വൈസ് റിപ്പോർട്ട് ചെയ്തതോടെയാണ് ഇതിനെ കുറിച്ച് ശ്രദ്ധിച്ച് തുടങ്ങിയത്.

വളരെ ലളിതമായാണ് ഇത് പ്രവർത്തിക്കുന്നത്. വസ്ത്രം ധരിച്ച ഒരാളുടെ ചിത്രം എടുക്കുമ്പോൾ 'ഡീപ് നൂഡ്' ആപ്പ് അതിന്‍റെ നഗ്നമായ പുതിയ കോപ്പി നൽകുന്നു.

അതേസമയം പ്രതിഷേധങ്ങളെ തുടർന്ന് ഈ ആപ്പ് നിർത്തലാക്കിയിരിക്കുകയാണ് അതിന്റെ നിർമാതാക്കൾ. ആപ്പ് അവസാനിപ്പിക്കാനുള്ള കാരണം വ്യക്തമാക്കിക്കൊണ്ട് നിർമാതാക്കൾ ഔദ്യോഗികമായി ട്വീറ്റ് ചെയ്തിട്ടുണ്ട്.
Loading...




ഉപഭോക്താക്കളെ രസിപ്പിക്കുന്നതിനാണ് കുറച്ചു മാസങ്ങൾക്ക് മുമ്പ് ഈ ആപ്പ് ആരംഭിച്ചത്. ഇത് വൈറലാകുമെന്ന് ഞങ്ങൾ കരുതിയില്ല.ഇതിലേക്ക് വരുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കാൻ കഴിയുന്നില്ല. സുരക്ഷ നടപടികൾ സ്വീകരിച്ചിട്ടും അഞ്ച് ലക്ഷത്തോളാണ് പേരാണ് ഈ ആപ്പ് ഉപയോഗിച്ചത്. ഈ ആപ്പിന്റെ ദുരുപയോഗം നടക്കും- ആപ്പ് പിൻവലിച്ചതിനെ കുറിച്ച് വ്യക്തമാക്കുന്ന ട്വീറ്റിൽ നിർമാതാക്കൾ വ്യക്തമാക്കുന്നു.

ആപ്പ് പ്രവർത്തന രഹിതമായത് കുറച്ചൊരു സമാധാനം നൽകുന്നുണ്ട്. എങ്കിലും ഇന്‌‍ററ്‍നെറ്റിൽ ഒന്നിനും മരണമില്ലെന്ന് എല്ലാവർക്കും അറിയാം. അതിനാൽ ഇതിന്റെ വക ഭേദങ്ങൾ അധികം വൈകാതെ തന്നെ പ്രത്യക്ഷപ്പെടും.

സ്ത്രീകളുടെയും നടിമാരുടെയുമൊക്കെ ചിത്രങ്ങൾ ഫോട്ടോഷോപ്പിലൂടെ വികൃതമാക്കുന്നത് പുതുമയുള്ള കാര്യമല്ല. ചിത്രങ്ങളിലെ സ്ത്രീ ശരീരം പോലും സുരക്ഷിതമല്ലെന്ന ഓർമപ്പെടുത്തലാണ് ഈ ആപ്പ്.
First published: June 29, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...