HOME » NEWS » Money » TECH DELL SMALL BUSINESS MONTH SPECIALS OFFER TO MAKE A SMART MOVE FOR ENTREPRENEURS AR

Dell ചെറുകിട ബിസിനസ് മാസ സ്‍പെഷ്യലുകൾ – സംരഭകർക്ക് സ്‍മാർട്ടായി മുന്നേറാനുള്ള സമയം ഇതാണ്

ചെറുകിട ബിസിനസ്സുകളുടെ വിഷമതകൾ ആഴത്തിൽ മനസ്സിലാക്കിയ ഈ ടെക്ക് ഭീമൻ, സാങ്കേതിക തടസ്സങ്ങൾ തരണം ചെയ്യുന്നിൽ മാത്രമല്ല, താഴെപ്പറയുന്നതുപോലുള്ള അവരുടെ പ്രത്യേക ആവശ്യങ്ങൾക്ക് അനുയോജ്യമായവ കണ്ടെത്തുന്നതിനും SMB സഹായിക്കുന്ന വിവിധ നടപടികൾ എടുത്തിട്ടുണ്ട്:

News18 Malayalam | news18-malayalam
Updated: October 8, 2020, 1:30 PM IST
Dell ചെറുകിട ബിസിനസ് മാസ സ്‍പെഷ്യലുകൾ – സംരഭകർക്ക് സ്‍മാർട്ടായി മുന്നേറാനുള്ള സമയം ഇതാണ്
Dell Small business
  • Share this:
കൊറോണ വൈറസ് പടർത്തിയ മഹാമാരി 2020 നെ സാധാരണ നിലയ്ക്ക് പകരം പ്രതിസന്ധികളുടെ വർഷമാക്കി. രാജ്യമാകെ ലോക്ക്‍ഡൌൺ വന്നതോടെ ബിസിനസ്സുകൾ അടച്ചു, അനവധി ചെറുകിട ബിസിനസ്സുകളുടെ ഭാവി അനിശ്ചിതത്വത്തിലാകുകയും ചെയ്തു. നമ്മൾ 'പുതിയ നോർമൽ' ലേക്ക് സാവകാശം മടങ്ങുകയും പൊരുത്തപ്പട്ടു വരികയും ചെയ്യുമ്പോൾ, ഈ ബിസിനസ്സുകൾ തങ്ങൾക്ക് നിലനിൽപ്പിനായി പ്രയോജനപ്പെടുത്താവുന്ന ആശ്വാസ നടപടികൾക്കായി കാതോർക്കുകയാണ്. ഭാഗ്യവശാൽ, ടെക്‌നോളജിയുടെ കാര്യം വരുമ്പോൾ, വാർഷിക ഇടത്തരം ബിസിനസ് മാസത്തിലൂടെ ചെറുകിട ബിസിനസ്സുകളുടെ കരുതലിനായി Dell ഉണ്ടെന്നുള്ളത് ആശ്വാസകരമാണ്.

കോവിഡ് -19 വരുത്തിയ ആഘാതം


ഈ കോവിഡ്-19 കാലയളവിൽ, Dell ന്‍റെ ചെറുകിട ബിസിനസ്സ് മാസം കൂടുതൽ പ്രാധാന്യം അർഹിക്കുന്നു, ചെറുകിട ബിസിനസ്സുകൾക്ക് വീണ്ടും അഭിവൃദ്ധി പ്രാപിക്കുന്നതിന് ലാപ്‍ടോപ്പുകളും PC കളും റീടൂൾ ചെയ്ത് അപ്‍ഗ്രേഡ് ചെയ്യാൻ ആനുകൂല്യങ്ങൾ നൽകിക്കൊണ്ട്, ഏറ്റവും ബാധിക്കപ്പെട്ട ഒരു ബിസിനസ്സ് വിഭാഗത്തെയാണ് അത് സഹായിക്കുന്നത്.

ഈ വർഷം, ചെറുകിട ബിസിനസ്സ് കസ്റ്റമേർസിനുള്ള Dell ന്‍റെ മാർക്കറ്റിംഗിലും കമ്യൂണിക്കേഷനിലും ശക്തമായ മാറ്റം വരുത്തിയിട്ടുണ്ട്, ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാൻ സംരംഭകർക്ക് പ്രതിവിധികളും പിന്തുണയും നൽകുന്നതിലാണ് ഈ IT ഭീമൻ കൂടുതൽ ഊന്നൽ നൽകുന്നത്. അത് സാധാരണയായി ചെറുകിട ബിസിനസ് മാസത്തിൽ നടത്തുന്ന സമ്പൂർണ, സർഗ്ഗാത്മക കാംപെയിനിൽ നിന്നും, വൻ എക്സ്‍പെരിമെന്‍റൽ ഇവന്‍റുകളിൽ നിന്നുമുള്ള വലിയ ചുവടുമാറ്റമാണ്.

ഒരു നിർബന്ധിത ഇടവേളക്ക് ശേഷം തിരിച്ചുവരവ് ആരംഭിക്കുന്ന ചെറുകിട ബിസിനസ്സുകൾക്ക്, സാങ്കേതികമായ പ്രശ്നങ്ങളിൽ കുടുങ്ങിപ്പോകാതെ ഡിമാന്‍റ് വീണ്ടും വർധിപ്പിക്കുന്ന കാര്യത്തിൽ ഊന്നൽ നൽകാൻ കഴിയുമെന്നുള്ള ആത്മവിശ്വാസം ഉണ്ടാകേണ്ടതുണ്ട്. അവിടെയാണ് Dell ന്‍റെ ചെറുകിട ബിസിനസ്സ് മാസത്തിന്‍റെ പ്രസക്തി. പുതിയ ഡിവൈസുകൾ കൊണ്ട് ഓൺലൈൻ ബിസിനസ്സ് തുടങ്ങുന്നതിന് അത് ആകർഷകമായ ഡിസ്ക്കൌണ്ടുകൾ സംരംഭകർക്ക് നൽകുക മാത്രമല്ല, ഓരോ തരത്തിലുള്ള ചെറുകിട ബിസിനസ്സുകൾക്കും അത് പൂർണ പിൻബലവും വ്യക്തിഗത പ്രതിവിധികളും ലഭ്യമാക്കുകയും ചെയ്യുന്നു. സാങ്കേതികമായ കാര്യത്തിൽ കരുതലെടുത്താൽ, സംരംഭകർക്ക് അവരുടെ ചെറുകിട ബിസിനസ്സ് വിപുലീകരിക്കാനായി ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനുള്ള സമയം ലഭിക്കും.

DELL ന്‍റെ സ്‍മോൾ ബിസിനസ്സ് മാസം

ചെറുകിട ബിസിനസ്സുകളുടെ വിഷമതകൾ ആഴത്തിൽ മനസ്സിലാക്കിയ ഈ ടെക്ക് ഭീമൻ, സാങ്കേതിക തടസ്സങ്ങൾ തരണം ചെയ്യുന്നിൽ മാത്രമല്ല, താഴെപ്പറയുന്നതുപോലുള്ള അവരുടെ പ്രത്യേക ആവശ്യങ്ങൾക്ക് അനുയോജ്യമായവ കണ്ടെത്തുന്നതിനും SMB സഹായിക്കുന്ന വിവിധ നടപടികൾ എടുത്തിട്ടുണ്ട്:

• സ്‍മോൾ ബിസിനസ്സ് സുരക്ഷ — ബിസിനസ്സ് വിവരങ്ങൾ സംരക്ഷിക്കുന്നതിന് ഡാറ്റ ബാക്കപ്പും സൈബർ സെക്യൂരിറ്റിയും
• സ്‍മോൾ ബിസിനസ്സ് സർവ്വീസുകൾ — ഫൈനാൻസിംഗ്, വിന്യാസം, എക്വിപ്‍മെന്‍റ് മെയിന്‍റനൻസ്
• സ്‍മോൾ ബിസിനസ്സ് ഇന്നൊവേഷൻ —ഉൽപ്പാദനക്ഷമത കൂട്ടാൻ സഹായിക്കുന്ന പുതിയ ടെക്ക് പ്രോഡക്ടുകൾ
• സ്‍മോൾ ബിസിനസ്സ് പ്രൊഡക്ടിവിറ്റി — ഫലക്ഷമതയും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കുന്ന മികച്ച സോഫ്റ്റ്‍വെയർ
ടെക്ക് ഭീമനിൽ നിന്നുള്ള ഈ അനവധി സൊല്യൂഷനുകൾക്ക് പുറമെ, അതിന്, മൂന്ന് വർഷം മുമ്പ് തുടക്കം കുറിച്ച 'സ്‍മോൾ ബിസിനസ്സ് മാസം' (SB മാസം) എന്ന ഉദ്യമവും ഉണ്ട്. "ചെറുകിട ബിസിനസ്സ് കസ്റ്റമേർസിനുള്ള ഞങ്ങളുടെ പ്രോഗ്രാമുകൾ ഞങ്ങളുടെ പ്രതിവിധികളെക്കുറിച്ചും സപ്പോർട്ട് സർവ്വീസുകളെക്കുറിച്ചും സംസാരിക്കുന്നിൽ ഊന്നൽ നൽകുന്നു. SB ഉദ്യമത്തിന്‍റെ ഭാഗമായി, നമ്മുടെ ബിസിനസ്സുകളിലും സമൂഹങ്ങളിലും പ്രധാന പങ്ക് വഹിക്കുന്നതിന് നമ്മുടെ ചെറുകിട ബിസിനസ്സ് കസ്റ്റമേർസിന് നന്ദി പറയാൻ ഞങ്ങൾ ഈ അവസരം എടുക്കുകയാണ്." Dell ഇന്ത്യയുടെ മാർക്കറ്റിംഗ് ഡയറക്ടർ റിത്തു ഗുപ്ത പറഞ്ഞു.

ചെറുകിട ബിസിനസ്സുകൾക്ക് സഹായവും പ്രതിവിധികളും
തങ്ങളുടെ എല്ലാ ചെറുകിട ബിസിനസ്സ് ടെക്ക് ആവശ്യങ്ങൾക്കുമുള്ള ചെറുകിട ബിസിനസ്സ് പാർട്‍ണർ ആണ് ഇതെന്ന് സംരംഭകരോട് പറയാൻ Dell ദൃഢനിശ്ചയം എടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ സ്‍മോൾ ബിസിനസ്സ് മാസത്തിന്‍റെ വിജയത്തെ തുടർന്ന്, ഈ വർഷം കാംപെയിൻ ലക്ഷ്യമിടുന്നത് Dell ന്‍റെ അർപ്പണബോധമുള്ള ചെറുകിട ബിസിനസ്സ് ടെക്ക് ഉപദേശകരുടെ അവബോധം വർധിപ്പിക്കുന്നതിനും, ചെറുകിട ബിസിനസ്സുകൾക്കുള്ള തങ്ങളുടെ അർപ്പണബോധവും അംഗീകാരവും എടുത്തുകാട്ടുന്നതിനും ആണ്.

നേരിട്ടുള്ള ഡെഡിക്കേറ്റഡ് സപ്പോർട്ട് മുതൽ മൂന്ന് പതിറ്റാണ്ടിന്‍റെ അനുഭവ സമ്പത്തിൽ നിന്നുള്ള ഉപദേശങ്ങൾ നൽകുന്നതിനോടൊപ്പം എല്ലാത്തരം ചെറുകിട ബിസിനസ്സുകൾക്കും അനുയോജ്യമായ സൊല്യൂഷനുകൾ ലഭ്യമാക്കി, Dell ന്‍റെ സാങ്കേതിക ഉപദേഷ്‍ടാക്കൾ അവരുടെ ഏറ്റവും മികച്ച സൊല്യൂഷനുകൾ നൽകാൻ സജ്ജമാണ്, അത് സ്‍മോൾ ബിസിനസ്സ് മാസം Dell ന് മാത്രമല്ല, വരും മാസങ്ങളിൽ തങ്ങളുടെ ബിസിനസ്സിന് എങ്ങനെ ആക്കം പകരാമെന്ന് നോക്കുന്ന സംരംഭകർക്കും വിജയം ഉറപ്പാക്കും. നിങ്ങൾ ചെയ്യേണ്ടത് ഇതുമാത്രം, അവരുടെ വെബ്ബ്‍സൈറ്റിൽ ഇവിടെ രജിസ്റ്റർ ചെയ്യുക.

2020 ആരംഭിച്ചപ്പോൾ, ലോകമെമ്പാടും ഈ വർഷം ഓരോരുത്തർക്കും ഇത്രമാത്രം പ്രതിസന്ധി വരുത്തുമെന്ന് ആരും കരുതിയില്ല. നമ്മൾ ജീവിതവും ബിസിനസ്സുകളും പുനർനിർമ്മിക്കുമ്പോൾ, ചെറുകിട ബിസിനസ്സ് ഉടമകളെ ഒപ്പം നിന്ന് സഹായിക്കാൻ ഒരു വിശ്വസ്ത പങ്കാളി ഉണ്ടായിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

കഴിഞ്ഞ മൂന്ന് വർഷമായി ചെയ്യുന്നതും, തുടർന്നുവരുന്നതുമായ സ്‍മോൾ ബിസിനസ്സ് മാസത്തിലൂടെ അത് ആഘോഷമാക്കാൻ മുൻനിരയിലുള്ള Dell നേക്കാൾ മെച്ചമായി മറ്റൊന്നിനെക്കുറിച്ച് നമുക്ക് ചിന്തിക്കാനാവില്ല. Dell പറയുന്നതുപോലെ, നിങ്ങളുടെ ബിസിനസ്സിൽ ചെറുതായി യാതൊന്നുമില്ല.

ഇതൊരു പാർട്‍ണേർഡ് പോസ്റ്റാണ്.
Published by: Anuraj GR
First published: October 8, 2020, 1:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories