• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മൊബൈല്‍ ഫോണ്‍ മോഷണം പോയാല്‍ കണ്ടെത്താനുള്ള സംവിധാനവുമായി ടെലികോം വകുപ്പ്

ഐ.എം.ഇ.ഐ.നമ്പറും സിം കാര്‍ഡും മാറ്റിയാലും ഫോണ്‍ കണ്ടെത്താന്‍ സാധിക്കുന്ന സംവിധാനമാണ് സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് ഒരുക്കിയിരിക്കുന്നത്

news18
Updated: July 8, 2019, 6:36 PM IST
മൊബൈല്‍ ഫോണ്‍ മോഷണം പോയാല്‍ കണ്ടെത്താനുള്ള സംവിധാനവുമായി ടെലികോം വകുപ്പ്
news18
  • News18
  • Last Updated: July 8, 2019, 6:36 PM IST IST
  • Share this:
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ നഷ്ടമായാല്‍ അതുകണ്ടെത്താനുള്ള സംവിധാനവുമായി ടെലികോം വകുപ്പ്. ഐ.എം.ഇ.ഐ.നമ്പറും സിം കാര്‍ഡും മാറ്റിയാലും ഫോണ്‍ കണ്ടെത്താന്‍ സാധിക്കുന്ന സംവിധാനമാണ് സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് ഒരുക്കിയിരിക്കുന്നത്. ഈ സംവിധാനം അടുത്തമാസം മുതല്‍ നിലവില്‍ വരും.

വ്യാജ മൊബൈല്‍ ഫോണുകളും ഫോണ്‍ മോഷണവും തടയാനായി സെന്‍ട്രല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി റജിസ്റ്റര്‍ (സിഇഐആര്‍) പദ്ധതി 2017ലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇത് മഹാരാഷ്ട്രയിലാണ് ആദ്യമായി നടപ്പാക്കിയത്.
മൊബൈല്‍ ഫോണ്‍ നഷ്ടമായാല്‍ സിഇഐആറില്‍ പരാതി രജിസ്റ്റര്‍ ചെയ്യണം. ഇതിനു പിന്നാലെ നഷ്ടമായ മൊബൈല്‍ ഫോണ്‍ കരിമ്പട്ടികയില്‍പ്പെടുത്തും.

Also Read വാട്സ് ആപ്പ് ആരോഗ്യത്തിന് നല്ലതെന്ന് പഠനങ്ങൾ

First published: July 8, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍