ഐഫോൺ 11 പ്രോ മാക്സ് ആദ്യം സ്വന്തമാക്കാൻ വിമാനം പിടിച്ച് ദുബായിക്ക് പറന്നവൻ ധീരജ്
ഐഫോൺ 11 പ്രോ മാക്സ് ആദ്യം സ്വന്തമാക്കാൻ വിമാനം പിടിച്ച് ദുബായിക്ക് പറന്നവൻ ധീരജ്
പത്തൊമ്പതാം തിയതി കോഴിക്കോട് നിന്ന് ദുബായിലേക്ക് ഐഫോൺ 11 പ്രോ മാക്സ് സ്വന്തമാക്കാൻ പോയി ഫോൺ സ്വന്തമാക്കി ഇരുപതാം തിയതി വൈകുന്നേരം ഏഴു മണി ആയപ്പോഴേക്കും കൊച്ചിയിൽ തിരികെയെത്തി.
ഇന്ത്യയിൽ നിന്ന് ആദ്യത്തെ ഐഫോൺ 11 പ്രോ മാക്സ് സ്വന്തമാക്കി ധീരജ് പള്ളിയിൽ. ഐഫോൺ പ്രേമിയായ ധീരജ് പുതിയ മോഡൽ സ്വന്തമാക്കാനാണ് ഇന്നലെ ദുബായിൽ എത്തിയത്. ദുബായിലെ ഐഫോൺ പ്രീമിയം റീസെല്ലറിൽ നിന്നാണ് ഡെയർ പിക്ചർ മാനേജിങ് ഡയറക്ടർ ആയ ധീരജ് പള്ളിയിൽ ഐഫോണിന്‍റെ ഏറ്റവും പുതിയ മോഡൽ ആയ 11 പ്രോ മാക്സ് സ്വന്തമാക്കിയത്.
ആപ്പിൾ ഉൽപന്നങ്ങളോട് അത്രമേൽ താൽപര്യമുള്ളതു കൊണ്ടാണ് അൽപം റിസ്ക് എടുത്തിട്ടാണെങ്കിലും ആദ്യം തന്നെ ഐഫോൺ പ്രോ മാക്സ് സ്വന്തമാക്കാൻ ദുബായിക്ക് പറന്നതെന്ന് ധീരജ് ന്യൂസ് 18 മലയാളത്തിനോട് പറഞ്ഞു.
ഐഫോണിന്‍റെ ഡിസൈൻ ടീമിൽ നിന്നും ടെക്നിക്കൽ ടീമിൽ നിന്നുമുള്ള രണ്ടുപേരും ആ സമയത്ത് ഷോറൂമിൽ ഉണ്ടായിരുന്നു. ആദ്യത്തെ ഫോൺ ഫസ്റ്റ് ബിൽ ചെയ്യുന്നതിന്‍റെ വീഡിയോയും ധീരജിനൊപ്പം ഫോട്ടോയും എടുത്താണ് അവർ മടങ്ങിയത്. പത്തൊമ്പതാം തിയതി കോഴിക്കോട് നിന്ന് ദുബായിലേക്ക് ഐഫോൺ 11 പ്രോ മാക്സ് സ്വന്തമാക്കാൻ പോയ ഫോൺ സ്വന്തമാക്കി ഇരുപതാം തിയതി വൈകുന്നേരം ഏഴു മണി ആയപ്പോഴേക്കും കൊച്ചിയിൽ തിരികെയെത്തി.
ഒരു ലക്ഷത്തിനു മുകളിൽ വിലവരുന്ന പുതിയ ഐ ഫോൺ 11 പ്രോ മാക്സ് ഇന്ത്യയിൽ എത്താൻ ഇനിയും ഏറെനാൾ കാത്തിരിക്കണം. മറ്റു മോഡലുകൾക്ക് വ്യത്യസ്തമായി എക്സ്പാൻഡഡ് ഫീൽഡ് ഓഫ് വ്യൂ ആണ് ഈ പുതിയ മോഡലിന്‍റെ പ്രത്യകത. ഇതിനായി ട്രിപ്പിൾ ക്യാമറ സിസ്‌റ്റം ആപ്പിൾ ഇതിനായി ഉപയോഗിച്ചിരിക്കുന്നു. ധീരജിന്‍റെ നേതൃത്വത്തിലുള്ള ഡെയർ പിക്ചേഴ്സ് മലയാള സിനിമാരംഗത്ത് ഒപ്റ്റിക്കൽ ആൻഡ് ഇമേജിംഗ് അഡ്വൈസർ ആണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.