• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

'പാസ്‌വേര്‍ഡ്' വെറുംവാക്കല്ല, ശ്രദ്ധിക്കുക'; മുന്നറിയിപ്പുമായി കേരളാ പൊലീസ്


Updated: December 23, 2018, 9:54 PM IST
'പാസ്‌വേര്‍ഡ്' വെറുംവാക്കല്ല, ശ്രദ്ധിക്കുക'; മുന്നറിയിപ്പുമായി കേരളാ പൊലീസ്

Updated: December 23, 2018, 9:54 PM IST
തിരുവനന്തപുരം: ഓണ്‍ലൈന്‍ ഇടപാടുകാര്‍ക്ക് മുന്നറിയിപ്പുമായി കേരളാ പൊലീസ്. ഡിജിറ്റല്‍ യുഗത്തില്‍ എല്ലാ ഓണ്‍ലൈന്‍ ഇടപെടലുകളിലും പാസ്വേര്‍ഡുകള്‍ക്ക് സുപ്രധാനമായ സ്ഥാനമുണ്ടെന്നും ഡിജിറ്റല്‍ അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പുവരുത്തുവാന്‍ ശക്തവും രഹസ്യവുമായ പാസ്വേര്‍ഡുകള്‍ ഉപയോഗിക്കേണ്ടതുണ്ടെന്നും കേരളാ പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ നല്‍കി.

ആഗോളതലത്തില്‍ ഓണ്‍ലൈന്‍ വഴി ചോര്‍ന്ന ദുര്‍ബലമായ പാസ്വേര്‍ഡുകള്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയവയില്‍ 123456 ആണ് ഒന്നാം സ്ഥാനത്തുള്ളതെന്നും. 123456789, PASSWORD എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുള്ളതെന്നും പറയുന്ന പൊലീസ് മോശം പാസ്സ്വേര്‍ഡുകളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന പുതുമുഖം 111111 ആണെന്നും വ്യക്തമാക്കി. എളുപ്പം ഓര്‍ത്തെടുക്കാന്‍ ഉപയോഗിക്കുന്ന സാധാരണ പാസ്വേര്‍ഡുകള്‍ ഹാക്കര്‍മാര്‍ക്കു മോഷണം എളുപ്പമാക്കുമെന്നും ഓര്‍ത്തിരിക്കാന്‍ പ്രയാസമായിരിക്കുമെങ്കിലും സ്‌ട്രോങ്ങ് പാസ്വേഡുകള്‍ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണെന്നും പൊലീസ് പറയുന്നു.

Also Read:  സഞ്ജുവിന്റെ വിവാഹ വീഡിയോ ടീസര്‍ പുറത്തിറങ്ങി

സുരക്ഷിതമായ പാസ്വേഡുകള്‍ ഉണ്ടാക്കാനുള്ള മാര്‍ഗങ്ങളും ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് വായിക്കാം.

''നിലവില്‍ സാധാരണ ഓണ്‍ലൈന്‍ അക്കൗണ്ടുകളില്‍ പാസ്വേഡിന് ചുരുങ്ങിയത് 8 ക്യാരക്റ്ററുകളെങ്കിലും ഉണ്ടാവണമെന്ന് നിര്‍ബന്ധമുണ്ട്. പക്ഷെ 14 ക്യാരക്റ്ററുകള്‍ വരെയുള്ള പാസ്വേഡുകള്‍ കൂടുതല്‍ സുരക്ഷിതമാണ്. വെബ്‌സൈറ്റുകള്‍ അനുവദിക്കുമെങ്കില്‍ 25 കാരക്റ്ററുകള്‍ വരെ കൊടുക്കാം. സാധാരണ നിലയില്‍ ഇത്തരം അക്കൗണ്ടുകള്‍ ഹാക് ചെയ്യാന്‍ കഴിയില്ല എന്നതാണ് കാരണം.

പാസ്വേഡ് ഉണ്ടാക്കുമ്പോള്‍ അക്കങ്ങളും അക്ഷരങ്ങളും അടയാളങ്ങളുമെല്ലാം ഇടകലര്‍ത്തിയുള്ള പാസ്വേഡുകള്‍ നിര്‍മ്മിക്കുക എന്നതാണ് മറ്റൊരു മാര്‍ഗം. കൂടെ ചെറിയക്ഷരവും വലിയക്ഷരവും ഇടകലര്‍ത്തി കൊടുക്കുകയും ചെയ്യണം. ഒരു ഓര്‍ഡറില്‍ കൊടുക്കാതിരിക്കുന്നത് നല്ലത്. (എബിസിഡി, 12345 എന്നിങ്ങനെ നല്‍കരുത്)

Dont Miss:  LIVE:മടങ്ങിപ്പോകുന്നതിനിടെ മനിതി പ്രവര്‍ത്തകരുടെ വാഹനം വീണ്ടും തടഞ്ഞു
Loading...

പാസ്വേഡില്‍ അക്ഷരങ്ങള്‍ വരുന്ന സ്ഥലങ്ങളില്‍ സമാനമായ അക്കങ്ങളോ അടയാളങ്ങളോ നല്‍കുന്നതും നല്ലൊരു ഓപ്ഷന്‍ ആണ്. ഉദാഹരണത്തിന് 'എസ്' എന്ന അക്ഷരം വരുന്നിടത്ത് ഡോളര്‍ ($) അടയാളം നല്‍കാം.

ഒരു കാരണവശാലും, വീട്ടുപേര്, സ്ഥലപ്പേര്, കമ്പനിയുടെ പേര്, വാഹനങ്ങളുടെ നമ്പര്‍ തുടങ്ങിയവ ഒരിക്കലും പാസ്വേഡായി നല്‍കരുത്. അതുപോലെ നിങ്ങളുടെ അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ പേരും ഒഴിവാക്കേണ്ടതാണ്. ഇതോടൊപ്പം പരിചിതമായ മറ്റുവാക്കുകളും പാസ്വേഡായി ഉപയോഗിക്കരുത് എന്ന് ഓര്‍മ്മപ്പെടുത്തട്ടെ.

നിങ്ങളുടെ വിവിധ അക്കൗണ്ടുകള്‍ക്ക് ഒരേ പാസ്വേഡുകള്‍ നല്‍കരുത്. ജി മെയില്‍ അക്കൗണ്ട്, ഫേസ്ബുക്, ട്വിറ്റര്‍ തുടങ്ങിയവയ്ക്കെല്ലാം വേറെ വേറെ പാസ്വേഡ് നല്‍കുന്നതാണ് നല്ലത്.

ഫോണ്‍ വഴിയുള്ള ലോഗിന്‍ സമ്മതിക്കല്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുക. ഇന്ന് ജിമെയില്‍ ഉള്‍പ്പെടെ പല സര്‍വീസുകളും ഇരട്ടപാസ്വേഡ് സംവിധാനം അനുവദിക്കുന്നുണ്ട്. ആദ്യമായി ഒരു സിസ്റ്റത്തില്‍ നിന്ന് അക്കൗണ്ടില്‍ ലോഗ് ഇന്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ റജിസ്ട്രേഡ് ഫോണ്‍ നമ്പറിലേക്ക് ഒരു കോഡ് അയച്ചുതരും ഇവ. ഈ കോഡ് എന്റര്‍ ചെയ്താല്‍ മാത്രമേ അക്കൗണ്ട് തുറക്കാന്‍ സാധിക്കുകയുള്ളൂ. ഇതും പാസ്വേഡ് സുരക്ഷ കൂട്ടും. കഴിവതും 'ടു ഫാക്ടര്‍ ഒഥന്റിഫിക്കേഷന്‍ പോലുള്ള സംവിധാനം ഉപയോഗിക്കുക.''


First published: December 23, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...