• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഡു എസ്2; 3990 രൂപയ്ക്ക് ഇനി സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കാം

news18
Updated: May 26, 2018, 8:18 PM IST
ഡു എസ്2; 3990 രൂപയ്ക്ക് ഇനി സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കാം
news18
Updated: May 26, 2018, 8:18 PM IST
3990 രൂപ കൊടുത്താൽ ഗുണങ്ങളേറെയുള്ള സ്മാർട്ഫോൺ വാങ്ങാം. അതും ഇന്ത്യയിൽ നിന്നു തന്നെ. ഡു മൊബൈലിന്റെ ഏറ്റവും പുതിയ സ്മാർട്ഫോണായ എസ്2 ഇന്ത്യൻ വിപണിയിലെത്തിയിരിക്കുകയാണ്. കുറഞ്ഞ വിലയും അതിനൂതന സവിശേഷതകളുമാണ് എസ്2വിനെ വ്യത്യസ്തമാക്കുന്നതെന്നാണ് കമ്പനിയുടെ അവകാശവാദം.

1.3 ghz ക്വാഡ് കോർ പ്രോസസറിലാണ് ഇത് പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 7.0 ന്യൂഗട്ട് ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ഒരു ജിബി റാം ശേഷിയാണ് ഫോണിലുള്ളത്. എട്ട് ജിബി ഇന്റേണൽ സ്റ്റോറേജ്, 32 ജിബി വരെയുള്ള മൈക്രോ എസ്ഡികാർഡ് ഉപയോഗിക്കാം എന്നീ സവിശേഷതകളും ഉണ്ട്.

അഞ്ച് ഇഞ്ച് ഡിസ്പ്ലെ, അഞ്ച് മെഗാ പിക്സൽ പിൻ ക്യാമറ, രണ്ട് മെഗാ പിക്സൽ സെൽഫി ക്യാമറ എന്നിവയാണ് മറ്റ് സവിശേഷതകൾ. എടുത്തുപറയേണ്ട മറ്റൊരു സവിശേഷതയാണ് 4ജി വോൾഡി സൗകര്യം. ഇതിലൂടെ ബ്രൗസിംഗ്, ഡൗൺലോഡിംഗ് എന്നിവ വേഗത്തിൽ ചെയ്യാനാകുന്നു. വീഡിയോ കോളും, ലൈവ് സ്ട്രീമിംഗും സുഗമമാക്കാനും ഇതിലൂടെ കഴിയുന്നു.

3000 mah li-ion ബാറ്ററി ചാർജ് നിലനിർത്താൻ സഹായിക്കുന്നു. തടസമില്ലാതെ സിനിമ കാണുന്നതിനും കോൾ ചെയ്യുന്നതിനും ഇതിലൂടെ കഴിയുന്നു. ബ്ലൂടൂത്ത്, യുഎസ്ബി ടെതറിംഗ്, ജിപിഎസ്, എഫ്എം റേഡിയോ, എംപി3 പ്ലെയർ, ഗ്രാവിറ്റി സെൻസർ, പ്രോക്സിമിറ്റി സെൻസർ എന്നിവയും ഇതിന്റെ സവിശേഷതകളാണ്. എല്ലാ പ്രധാന റീടെയിൽ സ്റ്റോറുകളിലും ഇത് ലഭ്യമാണ്.
First published: May 25, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍