നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • നിങ്ങളുടെ കമ്പ്യൂട്ടറിൽ നിരവധി ഫയലുകളും ഐക്കണുകളും ഉണ്ടോ? മാറി വരുന്ന ഡാറ്റ സേവിംഗ്  രീതികൾ

  നിങ്ങളുടെ കമ്പ്യൂട്ടറിൽ നിരവധി ഫയലുകളും ഐക്കണുകളും ഉണ്ടോ? മാറി വരുന്ന ഡാറ്റ സേവിംഗ്  രീതികൾ

  മുന്‍ തലമുറകളെ അപേക്ഷിച്ച് ഫയല്‍ ഫോള്‍ഡറുകളും ഡയറക്ടറികളും സംബന്ധിച്ച വിവരങ്ങള്‍ ഇന്നത്തെ തലമുറയ്ക്ക് ഇല്ല.

  • Share this:
   കാതറിന്‍ ഗാര്‍ലാന്‍ഡ് എന്ന ജ്യോതിശാസ്ത്രജ്ഞ എഞ്ചിനീയറിംഗ് പഠിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. 2017 മുതലാണ് അവര്‍ ഒരു പ്രശ്‌നം ശ്രദ്ധിച്ചു തുടങ്ങിയത്. കാതറിന്റെ വിദ്യാര്‍ത്ഥികള്‍ ജെറ്റ് എഞ്ചിനുകള്‍ക്കായി ടര്‍ബൈനുകള്‍ രൂപീകരിക്കാനായി സിമുലേഷന്‍ സോഫ്‌റ്റ്വെയര്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. വളരെ വിശദമായി കാര്യങ്ങള്‍ പറഞ്ഞുകൊടുത്താലും വിദ്യാര്‍ത്ഥികള്‍ സംശയം നിവാരണത്തിനായി വിളിക്കുമായിരുന്നു. അവര്‍ക്കെല്ലാം ഒരേ സന്ദേശം ആയിരുന്നു ലഭിച്ചത്. പ്രോഗ്രാമിന് അവരുടെ ഫയലുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല (file not found)എന്ന സന്ദേശം.

   വളരെ എളുപ്പം ഇത് പരിഹരിക്കാമെന്ന് ഗാര്‍ലാന്‍ഡ് കരുതി.ഓരോ വിദ്യാര്‍ത്ഥിയോടും അവര്‍ അവരുടെ പ്രോജക്റ്റ് എവിടെ സേവ് ചെയ്തു വെക്കുന്നുവെന്ന് ചോദിച്ചു. ഡെസ്‌ക്ടോപ്പില്‍ ആണോ ഷെയേര്‍ഡ് ഡ്രൈവില്‍ ആണോ എന്ന് ചോദിച്ചപ്പോള്‍ അവരുടെ ചോദ്യം വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലായില്ല. അവരുടെ ഫയല്‍ എവിടെയാണ് സേവ് ചെയ്തതെന്ന് മാത്രമല്ല ചോദ്യം പോലും മനസിലാകുന്നുണ്ടാകുന്നില്ലായിരുന്നു.

   ഗാര്‍ലാന്‍ഡ്ഒടുവില്‍ ഒരു തിരിച്ചറിവില്‍ എത്തി. അവളുടെ പല സഹ അധ്യാപകരും കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ എത്തിച്ചേര്‍ന്ന അതേ തിരിച്ചറിവായിരുന്നു അത്. മുന്‍ തലമുറകളെ അപേക്ഷിച്ച് ഫയല്‍ ഫോള്‍ഡറുകളും ഡയറക്ടറികളും സംബന്ധിച്ച വിവരങ്ങള്‍ ഇന്നത്തെ തലമുറയ്ക്ക് ഇല്ല.

   സസെക്‌സ് സര്‍വകലാശാലയിലെ സൈക്കോളജി വിഭാഗത്തിലെ പ്രൊഫസര്‍ ലിങ്കണ്‍ കോളിംഗ് ഒരു പ്രത്യേക ഡയറക്ടറിയില്‍ നിന്ന് ഒരു ഫയല്‍ പുറത്തെടുക്കാന്‍ ഗവേഷണ വിദ്യാര്‍ത്ഥികള്‍ നിറഞ്ഞ ഒരു ക്ലാസിനോട് പറഞ്ഞപ്പോള്‍ ചോദ്യം കേട്ട് അന്തിച്ചു നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെയാണ് അദ്ദേഹത്തിന് കാണാന്‍ സാധിച്ചത്.

   കൊളംബിയയിലെ ഒരു യൂണിവേഴ്‌സിറ്റിയിലെഅപ്ലൈഡ് ഫിസിഷ്യനും ലക്ചററുമായ നിക്കോളാസ് ഗ്വാറന്‍-സപാറ്റയും തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് ഡേറ്റകള്‍ കണ്ടെത്തുന്നതില്‍ പ്രശ്‌നമുണ്ടെന്ന് പറയുന്നു. അതേസമയം ഒരു ഫയല്‍ കണ്ടെത്തുന്നത് എങ്ങനെയാണെന്നറിയാതെ നിരവധി ചോദ്യങ്ങള്‍ അവര്‍ക്ക് ലഭിക്കാറുണ്ടായിരുന്നു.

   തന്റെ കമ്പ്യൂട്ടറില്‍ വളരെ അടുക്കും ചിട്ടയുമായി ഫയലുകള്‍ സൂക്ഷിക്കുന്ന വ്യക്തിയാണ് ഗ്വാറന്‍-സപാറ്റ. കൂടാതെ അവന്‍ തന്റെ സ്മാര്‍ട്ട്ഫോണില്‍ ഫോട്ടോകള്‍ കാറ്റഗറി പ്രകാരം ആണ് സൂക്ഷിക്കുന്നത്. 2000 കളുടെ തുടക്കത്തിലാണ് അദ്ദേഹം കോളേജിലെത്തുന്നത്. അന്നുമുതല്‍ പേപ്പറുകള്‍
   തുടങ്ങി എല്ലാ ഫയലുകളും അടുക്കും ചിട്ടയോടുംകൂടി വയ്ക്കേണ്ടപ്രാധാന്യം അദ്ദേഹത്തിനറിയാമായിരുന്നു.

   തന്റെ ഹാര്‍ഡ് ഡ്രൈവുകളെ താന്‍ ഒരു അലമാര പോലെയാണ് കാണുന്നതെന്നും. അത് തുറക്കുമ്പോള്‍ അതിനകത്തും നിരവധി അറകളിലായി ഫയലുകള്‍ സൂക്ഷിക്കുന്നുവെന്നും ഒരു പക്ഷെ തനിക്കു വേണ്ട ഫയല്‍ അതിന്റെ ഏതു മൂലയില്‍ നിന്നും വളരെ എളുപ്പത്തില്‍ ഇന്ന് എടുക്കാന്‍ സാധിക്കുണ്ടെന്നും ഗ്വാറന്‍-സപാറ്റ പറഞ്ഞതായി ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു.

   ഡയറക്ടറി ഘടന എന്നാണ് ഗ്വാറന്‍-സപാറ്റയുടെ മനസിലെ ഈ ആശയത്തെ വിശേഷിപ്പിക്കുന്നത്. ആധുനിക കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ ഫയലുകള്‍ ക്രമീകരിക്കുന്നതിന് ഈ രീതിയാണ് ഉപയോഗിക്കുന്നത്.
   നമ്മള്‍ ഇന്ന് ഉപയോഗിക്കുന്നപോലെ ദിസ് പിസി എന്ന ഫോള്‍ഡറിനകത്ത്
   ഡൗണ്‍ലോഡുകള്‍, ഡോക്യുമെന്റ്‌സ്, തുടങ്ങിയ ഒട്ടനവധി ഫോള്‍ഡറുകള്‍ ഉള്ളതുപോലെ ആണിത്. അതായത് ഒരു ഫോള്‍ഡറില്‍ നിരവധി ഫോള്‍ഡറുകള്‍ കൂടി ചേര്‍ന്നിരിക്കുന്നത് പോലെ.

   ഒരു കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരിക്കുന്ന ഒരു ഫയല്‍ ആ കമ്പ്യൂട്ടറില്‍ എവിടെയെങ്കിലും ഒരു പ്രത്യേക ഫോള്‍ഡറില്‍ സൂക്ഷിക്കുന്നു എന്ന ആശയം. ഗാര്‍ലാന്‍ഡിന് വ്യക്തമായി അറിയാമെങ്കിലും അവളുടെ വിദ്യാര്‍ത്ഥികള്‍ക്ക് തികച്ചും അന്യമായ അറിവായിരുന്നു അത്. ഫോള്‍ഡര്‍ എന്ന ആശയം അറിയാതെ സേവ് ചെയ്യുന്നവയെല്ലാം ഒരു ബക്കറ്റില്‍ കൂട്ടിയിടുന്നപോലെയാണ് വിദ്യാര്‍ത്ഥികള്‍ ചെയ്യുന്നത്. കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടുള്ള രീതിയാണിത്

   ഒരു ഓപ്പറേഷന്‍ റിസര്‍ച്ച് ഫിനാന്‍ഷ്യല്‍ എഞ്ചിനീയറിംഗ് മേജര്‍ എന്ന നിലയില്‍, എങ്ങനെ പ്രോഗ്രാം ചെയ്യണമെന്ന്പ്രിന്‍സ്റ്റണിലെ സീനിയറായ ജോഷ്വ ഡ്രോസ്മാന്അറിയാം. തന്റെ ബിരുദ പഠനത്തില്‍ ഡയറക്ടറികളും ഫോള്‍ഡറുകളും നാവിഗേറ്റ് ചെയ്യാന്‍ അദ്ദേഹത്തെ പരിശീലിപ്പിച്ചിട്ടുണ്ട്, കൂടാതെ തന്റെ മേഖലയില്‍ അവയുടെ പ്രാധാന്യം അദ്ദേഹം മനസ്സിലാക്കുന്നു.

   ജോര്‍ജ്ജ് മേസണ്‍ യൂണിവേഴ്‌സിറ്റിയിലെ ഫിസിക്‌സ് ആന്റ് ജ്യോതിശാസ്ത്രത്തിന്റെ അസോസിയേറ്റ് പ്രൊഫസറായ പീറ്റര്‍ പ്ലാവ്ചന്‍, തന്റെ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഇതുപോലെയുള്ള പെരുമാറ്റം കണ്ടിട്ടുണ്ട്, .എന്റെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഡെസ്‌ക്ടോപ്പില്‍ തികച്ചും അസംഘടിതമായി ആയിരം ഫയലുകള്‍ ഉണ്ടായിരിക്കും, ''അദ്ദേഹം അവിശ്വസനീയമാംവിധം ദി വെര്‍ജിനോട് പറഞ്ഞു.

   ജേണലിസം തലവനായ ഓബ്രി വോഗലിന് ഡ്രോസ്മാന് സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്റെ കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ കാണുമ്പോള്‍ അസ്വസ്ഥത ഉണ്ടാകുന്നു കാരണം അതില്‍ 50ല്‍ അധികം ഐക്കണുകള്‍ ഉണ്ട്.

   ഒന്നിലധികം പ്രൊഫസര്‍മാര്‍ ചൂണ്ടിക്കാണിച്ച കാര്യം എന്തെന്നാല്‍ ഡ്രൈവ്, ഡ്രോപ്പ്‌ബോക്‌സ് എന്നിവ ഉപയോഗിച്ച് ശീലിച്ച് ഫയല്‍ ഫോള്ഡറുകളില്‍ സൂക്ഷിക്കുന്നത് ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ മറന്നിരിക്കുന്നു. ഇന്‍സ്റ്റാഗ്രാം, ടിക് ടോക്ക്, ഫെയ്‌സ്ബുക്ക്, യൂട്യൂബ് തുടങ്ങിയ മുന്‍നിരയിലുള്ള സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനുകളെല്ലാം ഒരിടത്തേക്ക് ഡേറ്റ സൂക്ഷിക്കുന്നതിനാലായിരിക്കാം ഇതെന്ന് കരുതുന്നു. ആധുനിക വിദ്യാര്‍ത്ഥികള്‍ ഒരു കമ്പ്യൂട്ടര്‍ ഒരു വിധത്തില്‍ ഉപയോഗിക്കുന്നു, ഞങ്ങള്‍ മറ്റൊരു വിധത്തില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നു,' ഗ്വാറന്‍-സപാറ്റ പറയുന്നു. 'അവിടെയാണ് പ്രശ്‌നം ആരംഭിക്കുന്നത്.'

   ഡയറക്ടറിയുടെ ഘടന വിശദീകരിക്കാന്‍ കോളിംഗിന്റെ കോഴ്‌സുകളില്‍ ഇപ്പോള്‍ രണ്ട് മണിക്കൂര്‍ നീണ്ട ക്ലാസുകള്‍ നല്‍കുന്നു. കംപ്യൂട്ടറില്‍ ഫയലുകള്‍ കണ്ടെത്തുന്നത് ഡ്രൈവിംഗ് ചെയ്യുമ്പോള്‍ സ്ഥലങ്ങള്‍ നല്‍കുന്നതിനോട് അദ്ദേഹം ഉപമിക്കുന്നു. അദ്ദേഹം ഡയറക്ടറി ട്രീകളുടെ മാപ്പുകള്‍ കാണിക്കുകയും ഒരു ഹൈലൈറ്റ് ചെയ്ത പോയിന്റിലേക്ക് എത്താന്‍ തന്റെ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുകയും ചെയ്യുന്നു.

   പ്ലാവ്ചാന്‍ ഇപ്പോള്‍ തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് ഡയറക്ടറി ഘടനയെക്കുറിച്ചും ഫയല്‍ വിപുലീകരണങ്ങളും ടെര്‍മിനല്‍ നാവിഗേഷനും പോലുള്ള മറ്റ് അടിസ്ഥാനകാര്യങ്ങളെക്കുറിച്ചും പഠിപ്പിക്കാന്‍ ധാരാളം സമയം ചെലവഴിക്കുന്നു. സപാറ്റ തന്റെ സെമസ്റ്റര്‍ ആരംഭിക്കുന്നതും ഇതേ രീതിയിലാണ്.

   അധ്യാപകര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മനസിലാകുന്നില്ലെന്നും എന്നാല്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുസരിച്ച മാറണമെന്നും ചിലര്‍ വാദിക്കുന്നു.

   വിദ്യാര്‍ത്ഥികളുമായി സംസാരിച്ചതിന് നിന്നും ഈ തീരുമാനത്തിലാണ് ഗാര്‍ലാന്‍ഡ് എത്തിച്ചേര്‍ന്നത്. അവരുടെ വ്യക്തിപരമായ ജീവിതത്തില്‍ ഡയറക്ടറി ഘടനയുടെ പരിമിതികള്‍ അവര്‍ കണ്ടുതുടങ്ങിയിരുന്നു . ഫോള്‍ഡറുകള്‍ കുത്തി നിറയ്ക്കുന്നതിനു പകരം തിരഞ്ഞു കണ്ടു പിടിക്കുന്ന സംവിധാനം ഉപയോഗിച്ചാല്‍ മതിയെന്ന് ഗാര്‍ലാന്‍ഡ് വിശ്വസിക്കാന്‍ ആരംഭിച്ചു. ഇപ്പോള്‍ എനിക്ക് ഈ സബ്‌ഫോള്‍ഡറുകള്‍ പോലും ആവശ്യമില്ല,' അദ്ദേഹം പറയുന്നു.

   കോഴ്‌സുകളില്‍ ഡയറക്ടറി ഘടന ഉള്‍പ്പെടുത്തിയിട്ടുള്ള പ്രൊഫസര്‍മാര്‍ പോലും, ഉടന്‍ തന്നെ കാലഹരണപ്പെട്ട ഒരു സമീപനത്തോട് ആണ് അവര്‍ ചേര്‍ന്ന് നില്‍ക്കുന്നതെന്ന് സംശയിക്കുന്നു.പഴയ രീതിയിലേക്ക് തിരിച്ചുപോകില്ല. എന്നും എത്രയും വേഗം പുതിയ മാറ്റത്തിനോട് ചേര്‍ന്ന് നില്‍ക്കണമെന്നും മാറ്റത്തെ അംഗീകരിക്കണമെന്നും സഹ അധ്യാപകരോട് അദ്ദേഹം വ്യക്തമാക്കുന്നു.
   Published by:Jayashankar AV
   First published:
   )}