സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വളർന്നുവരുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. പലതരത്തിലുള്ള ആക്രമണങ്ങളും സൈബർ ആക്രമണങ്ങളും അവർ ഈ കാലഘട്ടത്തിൽ അഭിമുഖീകരിക്കുന്നു. അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് പുതിയൊരു വാട്സ്ആപ്പ് തന്ത്രത്തിലൂടെയാണ് ജനങ്ങളെ പറ്റിക്കാൻ ഹാക്കർമാരും മറ്റ് തട്ടിപ്പുകാരും രംഗത്ത് എത്തിയിരിക്കുന്നത് ഉപയോക്താക്കളെ കബളിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു ഓൺലൈൻ തട്ടിപ്പാണ് ഏറ്റവും പ്രചാരമുള്ള തൽക്ഷണ മെസേജിംഗ് ആപ്പായ വാട്സാപ്പിലൂടെ ഇപ്പോൾ പ്രചരിക്കുന്നത്. ''വനിതാ ദിനത്തിൽ അഡിഡാസ് ഇതാ സൗജന്യമായി ഷൂകൾ നൽകുന്നു'' എന്നാണ് പ്രചരിക്കുന്ന പുതിയ വ്യാജ വാട്സ്ആപ്പ് സന്ദേശം.
പ്രചരിക്കുന്ന ഈ സന്ദേശം ആളുകളെ കബളിപ്പിക്കുന്നതിനുള്ള മറ്റൊരു ഓൺലൈൻ തന്ത്രം മാത്രമാണെന്ന് നമ്മൾ മനസ്സിലാക്കേണ്ടതാണ്. ഇങ്ങനെയൊരു സന്ദേശം വാട്സ്ആപ്പ് വഴിയോ മറ്റ് സോഷ്യൽ മീഡിയ വഴിയോ നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ ദയവായി നിങ്ങൾ അത് ഒഴിവാക്കേണ്ടതാണ്. BGR ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം “https://v-app.buzz/adidass/tb.php?_t=161492973315:35:33” എന്ന ലിങ്കാണ് വാട്സ്ആപ്പിൽ പ്രചരിക്കുന്നത്. നിങ്ങൾ ഈ ലിങ്കിൽ ക്ലിക്കുചെയ്യരുത്. ഈ സന്ദേശം നിങ്ങളുടെ സുഹൃത്തുക്കൾക്കോ മറ്റോ കിട്ടുകയാണെങ്കിൽ അത് അവർ മറ്റുള്ളവർക്കും അയയ്ക്കുന്നു. അങ്ങനെ അത് ധാരാളം ആളുകളിലേക്ക് ഫോർവേർഡ് ചെയ്യപ്പെടുന്നു.
നിങ്ങൾ ഈ ലിങ്ക് ക്ലിക്ക് ചെയ്യുകയാണെങ്കിൽ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ (മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പാസ്വേഡ്, നെറ്റ്ബാങ്കിംഗ് പാസ്വേഡ്, ഫോട്ടോകൾ മുതലായവ) ഹാക്ക് ചെയ്യപ്പെടാൻ സാധ്യത ഏറെയാണ്.
ഇങ്ങനെയുള്ള സന്ദേശം നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ നിങ്ങൾ ആദ്യം മനസ്സിലാക്കേണ്ടത് ഈ കാര്യങ്ങളാണ്. അഡിഡാസ് പോലുള്ള പ്രശസ്തമായ ബ്രാൻഡ് ഇതുപോലുള്ള ഓഫറുകൾ നൽകുകയാണെങ്കിൽ ആ വിവരം അവരുടെ ഒഫീഷ്യൽ സൈറ്റിലോ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലോ അപ്ഡേറ്റ് ചെയ്യും. അല്ലാത്തപക്ഷം ഇത്തരത്തിൽ ഒരു ലിങ്കായി അധികൃതർ ആ വിവരം പ്രചരിപ്പിക്കില്ല. അത് അവരുടെ ബ്രാൻഡിൻ്റെ വിശ്വാസ്യതയെ കാര്യമായി ബാധിക്കും.
Also Read-
Women's Day 2021 | ട്വിറ്ററിൽ സ്ത്രീകൾ സംസാരിക്കാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ഇതൊക്കെയാണ്
വാട്സ്ആപ്പിൽ പ്രചരിക്കുന്ന യുആർഎല്ലിൽ വിശദമായി നോക്കുകയാണെങ്കിൽ “v-app.buzz/adidass”ഇങ്ങനെ കാണാൻ കഴിയും. അതിൽ അഡിഡാസിന്റെ സ്പെല്ലിംഗ് തെറ്റായാണ് കൊടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് തെറ്റാണെന്ന് വ്യക്തമായി പറയാൻ കഴിയും. ഈ യുആർഎൽ ഒഫീഷ്യൽ അഡിഡാസ് യുആർഎല്ലിൽ (https://shop.adidas.co.in/) നിന്നും വ്യത്യസ്തമാണ്. നിങ്ങൾ ആ പ്രചരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്ന് പറയുന്നതിന്റെ മറ്റൊരു കാരണം ഇതാണ്.
അവസാനമായി, ലാൻഡിംഗ് പേജിലെ ലോഗോ വാട്സ്ആപ്പിന്റേതാണ്, അഡിഡാസിന്റേതല്ല. ഇതൊക്കെ, ഈ പ്രചരിക്കുന്ന വാർത്ത വിശ്വസനീയമല്ലെന്ന് തെളിയിക്കുന്നതിനുള്ള കാരണങ്ങളാണ്. സംശയാസ്പദമായ വെബ്സൈറ്റിൽ ഉള്ളടക്കങ്ങൾ ഒന്നും ഇല്ല, ചില ചിത്രങ്ങൾ മാത്രമേ ഉള്ളൂ. കൂടാതെ പ്രചരിക്കുന്ന സന്ദേശത്തിന്റെ പേജ് വികസിപ്പിച്ചെടുത്തത് © 2021അഡിഡാസ് അമേരിക്ക ഇങ്ക് ആണ്, എന്നാൽ അഡിഡാസിന്റെ ഒഫീഷ്യൽ സൈറ്റിൽ ഇത് ©2020 shop.adidas.co.in ആണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
Tags: വനിതാ ദിനം, ഹാക്കർമാർ, അഡിഡാസ്, ഷൂകൾ, വാട്സ്ആപ്പ്, Women's Day, Whatsapp Message, Hackers, Adidas, Adidas Shoes
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.