• HOME
  • »
  • NEWS
  • »
  • money
  • »
  • Electron Bot Malware | ഇലക്ട്രോണ്‍ ബോട്ട് മാൽവെയർ അപകടകാരിയെന്ന് റിപ്പോര്‍ട്ട്; Facebook, Google അക്കൗണ്ടുകൾ വരെ നിയന്ത്രിക്കും

Electron Bot Malware | ഇലക്ട്രോണ്‍ ബോട്ട് മാൽവെയർ അപകടകാരിയെന്ന് റിപ്പോര്‍ട്ട്; Facebook, Google അക്കൗണ്ടുകൾ വരെ നിയന്ത്രിക്കും

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന മൈക്രോസോഫ്റ്റിന്റെ ആപ്പ് സ്റ്റോറിലാണ് ഈ മാൽവെയർ ഭീഷണി നിലനില്‍ക്കുന്നത്.

  • Share this:
    മാല്‍വെയറുകള്‍ (Malware) വ്യക്തികളെയും സ്വകാര്യ കമ്പനികളെയും സര്‍ക്കാര്‍ സ്ഥാപനങ്ങളെയും വരെ ആക്രമിക്കാറുണ്ട്. ഇപ്പോള്‍ ഒരു പുതിയ മാല്‍വെയറിനെക്കുറിച്ചുള്ള (malware) വിവരങ്ങളാണ് ടെക് ലോകത്ത് നിന്ന് പുറത്തു വരുന്നത്. അതിനാല്‍, സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് വരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന മൈക്രോസോഫ്റ്റിന്റെ ആപ്പ് (microsoft app) സ്റ്റോറിലാണ് ഈ മാൽവെയർ ഭീഷണി നിലനില്‍ക്കുന്നത്. അവ നിങ്ങളുടെ ഉപകരണങ്ങളെ എങ്ങനെ ആക്രമിക്കുന്നു? എന്തൊക്കെ അപകടങ്ങളാണ് ഉണ്ടാക്കുന്നത് എന്നതിനെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ചെക്ക് പോയിന്റ് റിസര്‍ച്ചില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

    ചെക്ക് പോയിന്റ് റിസര്‍ച്ച് (check point research) റിപ്പോർട്ട് അനുസരിച്ച് ഇലക്ട്രോണ്‍ ബോട്ട് (electron bot) എന്ന മാല്‍വെയറാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് ടെമ്പിള്‍ റണ്‍, സബ്വേ സര്‍ഫര്‍ തുടങ്ങിയ ചില ജനപ്രിയ ഗെയിമുകളില്‍ കണ്ടെത്തിയിട്ടുണ്ട്. നിങ്ങള്‍ ഉപയോഗിക്കുന്ന ഉപകരണത്തെ ഈ മാല്‍വെയര്‍ ബാധിച്ചിട്ടുണ്ടെങ്കില്‍ അവയ്ക്ക് നിങ്ങളുടെ ഡിജിറ്റല്‍ ജീവിതത്തിന്റെ നിയന്ത്രണങ്ങള്‍ വരെ എളുപ്പത്തില്‍ ഏറ്റെടുക്കാനാകും.

    Also read- Social Media | ആറ് വർഷമായി സോഷ്യൽമീഡിയ ഉപയോഗിക്കാത്ത മകന് 1.35 ലക്ഷം രൂപ സമ്മാനം നൽകി ഒരു അമ്മ!

    ചെക്ക് പോയിന്റ് റിസര്‍ച്ച് പ്രകാരം, 5000ത്തിലധികം മെഷീനുകളെ ഇതിനകം മാല്‍വെയര്‍ ബാധിച്ചിട്ടുണ്ട്. ഇതിന് നിങ്ങളുടെ സിസ്റ്റത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ മാത്രമല്ല, ഫേസ്ബുക്ക്, ഗൂഗിള്‍ എന്നിവയിലെ നിങ്ങളുടെ സോഷ്യല്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാനും കഴിയും. മാല്‍വെയറിന് പുതിയ അക്കൗണ്ടുകള്‍ രജിസ്റ്റര്‍ ചെയ്യാനും ലോഗിന്‍ ചെയ്യാനും പോസ്റ്റുകള്‍ക്ക് ലൈക്ക് ചെയ്യാനും കമന്റ് ചെയ്യാനും സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

    ചെക്ക് പോയിന്റ് റിസര്‍ച്ച് ഇതിനകം തന്നെ ഈ മാല്‍വെയറിനെ കുറിച്ച് മൈക്രോസോഫ്റ്റിനെ അറിയിച്ചിട്ടുണ്ട്. ഇലക്ട്രോണ്‍ ബോട്ട് മാല്‍വെയര്‍ മൈക്രോസോഫ്റ്റ് ആപ്പ് സ്റ്റോറിലെ ' ആല്‍ബം ബൈ ഗൂഗിള്‍ ഫോട്ടോസ്' എന്ന ആപ്പിലാണ് മറഞ്ഞിരിക്കുന്നത്.

    മൈക്രോസോഫ്റ്റ് സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ഗെയിം ഒരു ഉപയോക്താവ് ഉപയോഗിക്കാന്‍ ആരംഭിക്കുമ്പോള്‍ ഹാക്കര്‍മാരുടെ സെര്‍വറില്‍ നിന്ന് ബാഗ്രൌണ്ടില്‍ ഒരു ജാവസ്‌ക്രിപ്റ്റ് ഡ്രോപ്പര്‍ ലോഡ് ചെയ്യും. ഇത് മാല്‍വെയര്‍ ഡൗണ്‍ലോഡ് ചെയ്യുകയും ഇന്‍സ്റ്റാള്‍ ചെയ്യുകയും സ്റ്റാര്‍ട്ടപ്പ് ഫോള്‍ഡറില്‍ സ്ഥാനം ഉറപ്പിക്കുകയും ചെയ്യുന്നു. അടുത്ത സിസ്റ്റം സ്റ്റാര്‍ട്ടപ്പിലൂടെ മാല്‍വെയര്‍ പ്രവര്‍ത്തനം ആരംഭിക്കും. തുടര്‍ന്ന് ഉപയോക്താക്കളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇലക്ട്രോണ്‍ ബോട്ട് മാല്‍വെയറിന്റെ നിയന്ത്രത്തിലായിരിക്കും.

    Also read- Wiper Malware | എന്താണ് വൈപ്പർ മാൽവെയർ? യുക്രെയ്‌നെതിരെ സൈബർ ആക്രമണത്തിന് റഷ്യ വൈപ്പർ ആയുധമാക്കുമോ?

    റഷ്യ - യുക്രൈൻ യുദ്ധത്തെ തുടർന്ന് ഒരു സിസ്റ്റത്തിൽ സൂക്ഷിച്ചിരിക്കുന്ന എല്ലാ ഡാറ്റകളും നശിപ്പിക്കാനും അത് വീണ്ടെടുക്കാൻ കഴിയാത്ത വിധം തുടച്ചു നീക്കാനും കഴിവുള്ള വൈപ്പർ മാൽവെയറിന്റെ (Wiper Malware) ഉപയോഗത്തെക്കുറിച്ചുള്ള വലിയ ആശങ്കകൾ യുക്രൈനിൽ നിലനിൽക്കുന്നുണ്ട്. യുക്രെയ്‌നിന്റെ സൈബർ ഉറവിടങ്ങളെ ആക്രമിക്കുന്നതിനായി രണ്ട് മാസം മുമ്പ് ചില ഹാക്കിംഗ് ടൂളുകൾ റഷ്യ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം.
    Published by:Naveen
    First published: