• News
  • FIFA 2018
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
Football World Cup 2018

ഇമോജികൾ അധിക്ഷേപമല്ല

news18
Updated: June 12, 2018, 11:14 AM IST
ഇമോജികൾ അധിക്ഷേപമല്ല
news18
Updated: June 12, 2018, 11:14 AM IST
ചെന്നൈ: വാട്സ്ആപ്പിലും, ഫെയ്സ്ബുക്കിലുമുള്ള വിവിധ തരത്തിലുള്ള ഇമോജികളെ അധിക്ഷേപമായി കാണാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഒരു കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സന്ദേശങ്ങൾക്കു താഴെ കമന്റുകളായി ഇമോജികൾ നൽകുന്നത് അധിക്ഷേപമല്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് എസ്. എസ് സുന്ദറാണ് വിധി പുറപ്പെടുവിച്ചത്.

ബിഎസ്എൻഎൽ ജീവനക്കാരിയായ വിജയലക്ഷ്മി എന്ന സ്ത്രീ സഹപ്രവർത്തകർക്കെതിരെ നൽകിയ കേസ് തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

രണ്ടു വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ബിഎസ്എൻഎൽ സേവനവുമായി ബന്ധപ്പെട്ട് ഉപഭോക്താവിന്റെ പരാതിയടങ്ങുന്ന വീഡിയോ വിജയ ലക്ഷ്മി സഹപ്രവർത്തകരുടെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായി സഹപ്രവർത്തകർ പോസ്റ്റ് ചെയ്ത ഇമോജി തന്നെ അപകീർത്തിപ്പെടുത്തുന്നതായിരുന്നുവെന്ന് കാണിച്ച് പട്ടിക ജാതി പട്ടിക വർഗ പീഡന വിരുദ്ധ നിയമ പ്രകാരം വിജയലക്ഷ്മി പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസും എടുത്തു.

പോസ്റ്റിനോട് സ്വാഭാവിക രീതിയിൽ പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സഹപ്രവർത്തകർ കോടതിയെ സമീപിച്ചു. കേസ് റദ്ദാക്കാൻ ആവശ്യപ്പെട്ട ജസ്റ്റിസ് എസ്. എസ് സുന്ദർ എല്ലാവർക്കും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും വ്യക്തമാക്കി.
First published: June 12, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍