• News
  • World Cup 2019
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഗൂഗിളിന്റെ പോക്ക് ശരിയല്ല! രാജി വെച്ചത് 12 പേർ

News18 Malayalam
Updated: May 20, 2018, 7:52 PM IST
ഗൂഗിളിന്റെ പോക്ക് ശരിയല്ല! രാജി വെച്ചത് 12 പേർ
google
News18 Malayalam
Updated: May 20, 2018, 7:52 PM IST
ഗൂഗിളിൽ ഒരു ജോലി സ്വപ്നം കാണാൻപോലും കഴിയില്ല. എന്നാൽ കിട്ടിയ സ്വപ്ന തുല്യമായ ഗൂഗിളിലെ ജോലി വലിച്ചെറിഞ്ഞു പോയത്  12 പേരാണ്. ഗൂഗിളിലെ ജോലി വേണ്ടെന്നു വച്ചതിന് വ്യക്തമായ കാരണം തന്നെയുണ്ട്. ധാർമികതയ്ക്കു നിരക്കാത്ത കമ്പനിയുടെ ഇടപെടലുകളോട് കലഹിച്ചായിരുന്നു ഇവരുടെ രാജി. അമേരിക്കൻ പ്രതിരോധ മന്ത്രാലയവുമായി ചേർന്ന് ഗൂഗിൾ ഒരു പദ്ധതി ആരംഭിച്ചിരുന്നു. ഇതിൽ ആശങ്ക അറിയിച്ചാണ് പലരും ഇറങ്ങിയത്. ഈ നടപടി കമ്പനിയുടെ തന്നെ ധാർമികതയ്ക്ക് എതിരാണെന്നാണ് ഇവർ പറയുന്നത്.

അമേരിക്കയുടെ മാവെൻ എന്ന പദ്ധതിയുമായിട്ടാണ് ഗൂഗിൾ കൈകോർത്തിരിക്കുന്നത്. മെഷീൻ ലേണിംഗ്, ഇമേജ് റെക്കഗ്നിഷൻ എന്നിവയുടെ സഹായത്തോടെ അമേരിക്കൻ സൈന്യം ശേഖരിക്കുന്ന ഡ്രോൺ നിരീക്ഷണ ഫൂട്ടേജുകളെ വിലയിരുത്തുന്ന വിവാദ പദ്ധതിയാണ് മാവെൻ. ഇതിന്റെ ഭാഗമായി ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എഞ്ചിൻ ഗൂഗിള്‍ രൂപപ്പെടുത്തിയിരുന്നു. ഡ്രോൺ ആക്രമണങ്ങള്‍ നടത്തുന്നതിനും ഡ്രോണുകളെ പ്രവർത്തിപ്പിക്കുന്നതിനുമുള്ള ഈ സാങ്കേതികവിദ്യ ഗൂഗിളിലെ തൊഴിലാളികളെ തന്നെ ആശങ്കയിലാക്കി.

ഏപ്രിൽ ആദ്യം 3100ൽ അധികം പേർ ഒപ്പിട്ട ഒരു കത്ത് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയ്ക്ക് തൊഴിലാളികൾ കൈമാറിയിരുന്നു. പദ്ധതിയിൽ നിന്ന് ഒഴിവാകണമെന്ന ആവശ്യപ്പെട്ടുകൊണ്ടും തൊഴിലാളികളുടെ ആശങ്ക അറിയിച്ചു കൊണ്ടുമുള്ളതായിരുന്നു കത്ത്. യുദ്ധത്തിനായുള്ള സാങ്കേതികവിദ്? ഗൂഗിൾ വികസിപ്പിക്കാൻ പാടില്ലെന്നാണ് ജീവനക്കാർ പറയുന്നത്. പുതിയ നടപടി ഗൂഗിളിന്റെ പ്രതിച്ഛായയെ ബാധിക്കുന്നതാണഎന്നും ജീവനക്കാർ. ഗൂഗിൾ സ്വന്തം സാങ്കേതിക വിദ്യ ആയുധമാക്കുന്നതായി കമ്പനിയിലെ ഗവേഷകരും വ്യക്തമാക്കുന്നു.
First published: May 18, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...