എല്ലാ മൊബൈൽ ഫോണുകൾക്കും പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഒരേ തരത്തിലുള്ള ചാർജർ നിർബന്ധമാക്കി യൂറോപ്യൻ യൂണിയൻ (European Union). 2024 മുതൽ എല്ലാവരും സി ടൈപ്പ് ചാർജർ (Type-C charger) മാത്രമേ നിർമ്മിക്കാവൂ എന്നാണ് നിർദേശം. യൂറോപ്യൻ യൂണിയന്റെ പുതിയ തീരുമാനം ആപ്പിളിന് വൻ തിരിച്ചടി ആയിരിക്കുകയാണ്. പുതിയ നിയമം നടപ്പിലാകുന്നതോടെ യൂറോപ്പിൽ വിൽക്കുന്ന ഐഫോണുകളുടെ ചാർജറുകൾ മാറ്റി രൂപകല്പന ചെയ്യേണ്ടി വരും. എന്നാൽ ഇക്കാര്യത്തിൽ യുകെ സർക്കാർ നിയമ നിർമാണം കൊണ്ടുവരുമോ എന്ന കാര്യത്തിൽ ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്തു വന്നിട്ടില്ല.
യൂറോപ്യൻ യൂണിയന്റെ തീരുമാനം വടക്കൻ അയർലണ്ടിനും ബാധകമാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വേനൽക്കാല അവധിക്ക് ശേഷം പുതിയ തീരുമാനം യൂറോപ്യൻ പാർലമെന്റിനും മന്ത്രിമാരുടെ കൗൺസിലിനും മുന്നിൽ അവതരിപ്പിക്കും. അവിടെ വെച്ചായിരിക്കും തീരുമാനം ഔദ്യോഗികമായി അംഗീകരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുക.
നിലവിൽ സി ടൈപ്പ് ചാർജർ ഇല്ലാത്ത ഒരേയൊരു പ്രധാന ബ്രാൻഡായ ആപ്പിളിന് തലവേദനയായേക്കാവുന്ന നീക്കമാണിത്. ഐഫോണുകളും ഐപാഡുകളും പോലെയുള്ള ആപ്പിൾ ഉൽപന്നങ്ങൾ പുതിയ നിയന്ത്രണങ്ങൾക്ക് അനുസൃതമായി നിർമിക്കേണ്ടി വരും. ലാപ്‌ടോപ്പുകൾക്കും ഇത് ബാധകമാകും. എന്നാൽ ഇക്കാര്യത്തിൽ പ്രതികരിക്കാനില്ലെന്ന് ആപ്പിൾ കമ്പനി ബിബിസിയോട് പറഞ്ഞു.
Also read-
ഉപയോഗശൂന്യമായ ഐഫോണുകൾ പൊളിക്കാൻ റോബോട്ടുമായി ആപ്പിൾഒരേ തരത്തിലുള്ള ചാർജർ നിർബന്ധമാക്കുന്ന തരത്തിലുള്ള കർശനമായ നിയന്ത്രണം ഈ മേഖലയിലുള്ള നവീകരണത്തെയും കണ്ടുപിടുത്തങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനു പകരം തടസപ്പെടുത്തുകയാണ് ചെയ്യുകയെന്നും ഇത് യൂറോപ്പിലെയും ലോകമെമ്പാടുമുള്ള ഉപഭോക്താക്കളെയും ദോഷകരമായി ബാധിക്കും എന്നുമാണ് 2021 ൽ യൂറോപ്യൻ യൂണിയൻ ആദ്യമായി ഈ നിർദേശം മുൻപോട്ടു വെച്ച സമയത്ത് ആപ്പിൾ പ്രതികരിച്ചത്.
യൂറോപ്യൻ യൂണിയന്റെ പുതിയ നിയമം ചെറുതും വലുതുമായ എല്ലാ പോർട്ടബിൾ ഇലക്രോണിക് ഉത്പന്നങ്ങൾക്കും ബാധകമാകും. മൊബൈൽ ഫോണുകൾ, ടാബ്‍ലറ്റുകൾ, ഹെഡ്ഫോണുകൾ, ഹാൻഡ്‌ഹെൽഡ് വീഡിയോ ഗെയിം കൺസോളുകൾ, പോർട്ടബിൾ സ്പീക്കറുകൾ തുടങ്ങിയവയെല്ലാം അതിൽ ഉൾപ്പെടും.
Also read-
Apple iPod| ഐപോഡ് ഇനി നിർമിക്കില്ലെന്ന് ആപ്പിൾ; അവസാനിക്കുന്നത് ഒരു യുഗംപുതിയ നിയമം എല്ലാ നിർമാതാക്കൾക്കും ബാധകമായിരിക്കും എന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. യൂറോപ്പിൽ എല്ലാ വർഷവും 11,000 മെട്രിക് ടൺ ചാർജറുകളാണ് ഉപയോഗശൂന്യമാകുന്നുണ്ടെന്നും കണക്കുകൾ ചൂണ്ടിക്കാട്ടി യൂറോപ്യൻ യൂണിയൻ പറഞ്ഞു.
''ഓരോ ഇലക്ട്രോണിക് ഉപകരണത്തിനും ഒന്നിലധികം ചാർജറുകൾ വേണ്ടി വരുന്നത് യൂറോപ്യൻ ഉപഭോക്താക്കൾക്ക് ഏറെക്കാലമായി തലവേദനയായിരുന്നു. ഇനി മുതൽ അവർക്ക് അവരുടെ എല്ലാ പോർട്ടബിൾ ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾക്കുമായി ഒരൊറ്റ ചാർജർ ഉപയോഗിക്കാൻ കഴിയും. സ്‌മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, ഡിജിറ്റൽ ക്യാമറകൾ, ഹെഡ്‌ഫോണുകൾ, ഹെഡ്‌സെറ്റുകൾ, ഹാൻഡ്‌ഹെൽഡ് വീഡിയോ ഗെയിം കൺസോളുകൾ, പോർട്ടബിൾ സ്പീക്കറുകൾ എന്നിവയ്‌ക്ക് പുറമെ ലാപ്‌ടോപ്പുകൾ, ഇ-റീഡറുകൾ, ഇയർബഡുകൾ, കീബോർഡുകൾ, കമ്പ്യൂട്ടർ മൗസ്, പോർട്ടബിൾ നാവിഗേഷൻ ഉപകരണങ്ങൾ എന്നിവയും ഈ നിയമത്തിന്റെ പരിധിയിൽ വരും'', യൂറോപ്യൻ പാർലമെന്റ് വക്താവ് അലക്‌സ് അജിയസ് സാലിബ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.